പോസ്റ്റുകള്‍

ഏപ്രിൽ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തുറന്ന ക്ലാസ്സ്മുറി

ഇമേജ്
1960 കളിലും 70 കളിലും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിരവധി ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി . ഇവ നവീന ബോധന സമ്പ്രദായങ്ങൾ രൂപപ്പെടുത്തുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത് . ജപ്പാൻ , ഇംഗ്ലണ്ട് , ഇറ്റലി , ആസ്ട്രേലിയ തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും ഇത്തരത്തിലുള്ള സംരംഭങ്ങൾ രൂപപ്പെടുകയുണ്ടായിട്ടുണ്ട് . ജനാധിപത്യ വിദ്യാഭ്യാസ പ്രകൃയയെ കുറിച്ചും കുട്ടികളുടെ അവകാശത്തെ കുറിച്ചും വളരെ ഗൌരവമായി ചിന്തിച്ച വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇത്തരം സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത് . ഇവയുടെ ഉല്പന്നങ്ങളായി ചില പുസ്തകങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട് . ദിവാസ്വപ്നം , ടോട്ടോച്ചാൻ , The teacher, Letter to a Teacher തുടങ്ങിയവ ഇവയിൽ ചിലതാണ് . ഈ കൂട്ടത്തിൽ പെടുത്താവുന്ന ഒരു പുസ്തകമാണ് കെ . ടി . മാർഗരറ്റിന്റെ Open Classroom . ബാംഗ്ലൂരിനടുത്ത് തിലക് ­ നഗർ കോളനിയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഈ പുസ്തകരചനക്കാധാരം . കുറെ സിദ്ധാന്തങ്ങളും ഉദ്ധരണികളും പഠിച്ച് സമൂഹത്തിലേക്കിറങ്ങിയ ഒരു അദ്ധ്യാപികയുടെ ബുദ്ധിമുട്ടേറിയ അനുഭവങ്ങളുടെ ഒരു സഞ്ചയം കൂടിയാണിത് . " എന്തുതരം വിദ്യാഭ്യാസം കുട