പോസ്റ്റുകള്‍

2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓണാശംസകള്‍

ഇമേജ്

മഴക്കൂട്ട്

ഓടിക്കിത ച്ചിട്ടു വന്ന മഴ ഇന്നെന്റെ മുറ്റത്ത് വീണ മഴ അന്നും ഇന്നും പെയ്ത മഴ ഇന്നെന്റെ മുറ്റത്ത് നിന്ന മ ഴ എന്റെ സങ്കടം മാറ്റിയ മഴ എന്റെ കൂടെ ക ളിച്ച മഴ ചിരിയുടെ താളം തട്ടി മഴ കളിയുടെ താളം കൊട്ടി മഴ പോകരുതേ മഴ പോകരുതേ താളം കൊട്ടാൻ വന്നീടൂ. എഴുതിയത്:     സുപ്രിയ.കെ.പി നാലാം ക്ലാസ് 

ചരൽമഴ

മാനത്തു നിന്ന് ചരൽ വാരിയെറിയുന്നത് ആരാണ്? ഇത്ര ശക്തിയായി എന്റെ വീടിനുള്ളിലേക്ക്? ആരാണ് നീ നിനക്കു ഭ്രാന്തു പിടിച്ചുവോ?   എഴുതിയത്: നിർമ്മൽ. വി   നാലാം ക്ലാസ്  

മുറ്റത്തെ മഴ

മഴ വരുന്നു കറുത്ത ചായം തേച്ച പോലെ മഴപെയ്യുന്നു ഇലകൊഴിയും പോലെ വീടിനു മുകളിൽ ചെണ്ടകൊട്ടും പോലെ - എഴുതിയത്: കൃഷ്ണാഞ്ജ ലി ( നാ ലാം ക്ലാസ്)  

ഈ മാസത്തിലെ അതിഥി-കര്‍ഷകനായ അദ്ധ്യാപകന്‍

ഇമേജ്
ഈ മാസത്തെ അതിഥിയായ മാമ്പി മാസ്റ്റര്‍ അദ്ദേഹത്തിന്റെ കാര്‍ഷികാനുഭവങ്ങള്‍ വിശദീകരിക്കുന്നു. ഹെഡ്‌‌മാസ്റ്റര്‍ അബ്ദുള്‍റഷീദ് അഥിതിയെ പരിചയപ്പെടുത്തുന്നു. സദസ്സ്

ഇംഗ്ലീഷ് ഭാഷാദ്ധ്യാപന പദ്ധതി

ഇമേജ്
കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷാശേഷിവര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി റിട്ട. ഹെഡ്മാസ്റ്റര്‍ പി.കെ. നാരായണന്‍കുട്ടി(കുമരനെല്ലൂര്‍) ഉദ്ഘാടനം  ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ. ശശി അദ്ധ്യക്ഷത വഹിച്ച ഈ പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ കെ. അബ്ദുള്‍റഷീദ് സ്വാഗതവും  എ.പി.സൂര്യ നന്ദിയും  പറഞ്ഞു. കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ച് ആശയവിനിമയശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ പദ്ധതി വര്‍ഷം  മുഴുവന്‍ നീണ്ടുനില്ക്കുന്ന രീതിയിലാണ് ആസൂത്രണം  ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാസത്തില്‍ രണ്ടു പ്രാവശ്യം  ഇംഗ്ലീഷ് അസംബ്ലിയും  നടത്തും 

ചാത്തന്‍കല്ല് ഒരു സിനിമ

പരിസരപഠനത്തിന്റെ ഭാഗമായി നാലാംക്ലാസ്സിലെ കുട്ടികള്‍ നടത്തിയ പരിസരപഠനയാത്രയുടെ അനുഭവങ്ങള്‍ ഒരു ഹ്രസ്വചിത്രമായി അവതരിപ്പിക്കുന്നു.

ചാത്തൻകല്ലിനെ തേടി

ഇമേജ്
പ രിസരപഠനത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ നടത്തിയ യാത്രയെ കുറിച്ച് അവർ കൂട്ടായി തയ്യാറാക്കിയ കുറിപ്പ്:- പ രിസരപഠനത്തിന്റെ ഭാഗമായി കുന്നിനെ അറിയാൻ വേണ്ടിയുള്ള യാത്ര 10.45ന് തുടങ്ങി. കുന്നിൻചെരിവിലൂടെയുള്ള ഒരു ഇടവഴിയിലൂടെയാണ് ഞങ്ങൾ കുന്നിന്റെ മുകളിലേക്ക് കയറിയത്. ഇടവഴി കയറി ചെന്നപ്പോൾ ഒരു വലിയ കല്ല് ഇരിക്കുന്നതു കണ്ടു. മനുഷ്യന്റെ തലയുടെ ആകൃതിയാണതിന്. ചാത്തൻ എന്ന ഒരാൾ ശാപം കിട്ടി കല്ലായതാണ് എന്നതാണത്രെ അതിനെ പറ്റിയുള്ള ഐതിഹ്യം. ഇതിൽ നിന്നാണ് ആ കുന്നിന് ചാത്തൻകല്ല് എന്ന പേരു കിട്ടിയതത്രെ. കുന്നിൻചെരിവിലുള്ള വലിയ പാറക്കല്ലുകളുടെ വശങ്ങളിലൂടെ വെള്ളം കിനിഞ്ഞിറങ്ങുന്നതു കണ്ടു. ഇത് മഴപെയ്യുമ്പോൾ പാറയുടെ സുഷിരങ്ങളിലൂടെ സംഭരിക്കപ്പെടുന്ന വെള്ളമാണെന്ന് ടീച്ചർ പറഞ്ഞുതന്നു. കുന്നിനു മുകളിൽ കയറിയപ്പോൾ ആ പാറകളിൽ ഇത്തരത്തിലുള്ള ധാരാളം സുഷിരങ്ങൾ കണ്ടു. കുന്നിന്റെ കുറച്ചു ഭാഗം മാത്രമേ ഇങ്ങനെയുള്ളു. ബാക്കിയെല്ലാം കല്ലുവെട്ടി വലിയ കുഴിയായിരിക്കുന്നു. കല്ലു വെട്ടിയ സ്ഥലത്ത് ഒറ്റ പുല്ലു പോലും ഇല്ല. ഞങ്ങളുട ശബ്ദം കേട്ട് അവിടേക്കു വന്ന ഒരാൾ കുന്ന് ഇങ്ങനെ നശിക്കുന്നതിനു മുമ്പ് ഇതിന്റെ അടിഭാഗത്തു

മാസത്തില്‍ ഒരു അഥിതി പദ്ധതി ഉദ്ഘാടനം

ഇമേജ്
മാസത്തില്‍ ഒരു അഥിതി പദ്ധതിയുടെ ഉദ്ഘാടനം  എം.എല്‍.എ. വി.ടി. ബല്‍റാം  നിര്‍വഹിച്ചു . ചിത്രങ്ങള്‍:     പ്രഥാനാദ്ധ്യാപകന്‍ അബ്ദുള്‍ റഷീദ് സ്വാഗതം  പറയുന്നു എം.എല്‍.എ. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. പി.ടി.എ. പ്രസിഡന്റ് ശശിധരന്‍

പരിസദിനാചരണം

ഇമേജ്
അരിക്കാട് പരിസരദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് പരിസരദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചു. അദ്ധ്യാപകരായ സൂര്യ, ഷീബ, റംല, ബീന എന്നിവരും പി.ടി.എ. പ്രസിഡന്റ് ശശിധരനും സന്നിഹിതരായിരുന്നു.  പരിസരദിന വൃക്ഷം നടാൻ കുഴിയെടുക്കുന്ന റഷീദ് മാസ്റ്റർ ഇവിടെയാണൊരു സ്വപ്നം പച്ചപിടിക്കാൻ പോകുന്നത് പി.ടി.എ. പ്രസിഡന്റ് ശശിധരൻ ആര്യവേപ്പിൻതൈ നടുന്നു. ഒരു തണൽ നട്ടതിന്റെ സന്തോഷം. നാളത്തെ തണലിന്, മഴക്ക്, ജീവവായുവിന്.... മരം ഒരു വരം.

അരിക്കാട് ജി.എൽ.പി.സ്ക്കൂളിലെ പ്രവേശനോത്സവം-ചിത്രങ്ങളിലൂടെ

ഇമേജ്

അക്ഷരപ്പൂക്കൾ-2013

ഇമേജ്
അരിക്കാട് ജി.എൽ.പി.സ്ക്കൂളിലെ കുട്ടികൾ തയ്യാറാക്കിയ സ്ക്കൂൾ മാസികയുടെ വാർഷികപ്പതിപ്പ് - 2013. ഇവിടെ ക്ലിക് ചെയ്യുക. >>>