പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശിശുദിനം 2018

ഇമേജ്
ഈ വർഷത്തെ ശിശുദിനത്തിന് മുന്നോടിയായി നെഹ്റുത്തൊപ്പി നിർമാണത്തിനുള്ള പരിശീലനം നൽകി. രക്ഷിതാവായ ശ്രീമതി .റാബിയയാണ് കടലാസുകൊണ്ട് മനോഹരമായ തൊപ്പികൾ നിർമ്മിക്കുന്നത് പറഞ്ഞു കൊടുത്തത്. ശിശുദിനത്തിന് കുട്ടികൾ ഈ തൊപ്പിയണിഞ്ഞാണ് സ്കൂളിലെത്തിയത്. എല്ലാ ക്ലാസിലെ കുട്ടികളും ശിശുദിന പരിപാടികളിൽ പങ്കെടുത്തു. സമീപത്തെ ബാലവാടിയിലെ കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞ് സ്കൂളിലെത്തി. അധ്യാപകർ അവർക്ക് മധുരം നൽകി.

ശാസ്ത്രരംഗം

ഇമേജ്
സി വി രാമൻ ദിനത്തോടനുബന്ധിച്ച് ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം ശ്രാസ് ത്രാധ്യാപകനും കൂടല്ലൂർ സ്കൂളിലെ പ്രധാന അധ്യാപകനുമായ ശ്രീ.രവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം തന്നെ കുട്ടികളെ ഏറെ രസിപ്പിച്ചു. ഓലകൊണ്ട് റോക്കറ്റ് വിട്ടാണ് അദ്ദേഹം ശാസ്ത്ര രംഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇത് കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പ്രയാസപ്പെട്ട ജോലികൾ എപ്പോഴും എളുപ്പമാക്കുന്നത് ശാസ്ത്രത്തിന്റെ വിവിധ കണ്ടുപിടുത്തങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം വിവിധ ലഘു പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തു ശാസ്ത്രമെന്നാൽ ചോദ്യങ്ങൾ ചോദിക്കലാണെന്നും, കുട്ടികൾ എപ്പോഴും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വസൂരി, പോളിയോ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളെല്ലാം ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമാണെന്നും ക്യാൻസറിനുള്ള മരുന്ന് കണ്ടു പിടിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ ചിന്തോദ്ദീപകമായ ഈ ക്ലാസ് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു.

കായികമേള 2018

ഇമേജ്
സ്കൂൾതല കായിക മേള നവംബർ 9 വെള്ളിയാഴ്ച അരിക്കാട് ഗവ.എൽപി സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്നു.പ്രീ പ്രൈമറി മുതൽ നാലുവരെയുള്ള കുട്ടികൾ വിവിധ കായിക ഇനങ്ങളിൽ മാറ്റുരച്ചു. കായിക മേള ചിത്രങ്ങളിലൂടെ...

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

ഇമേജ്
പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ച് അരിക്കാട് എൽപി സ്കൂളിലെ കുട്ടികൾ ചുറ്റുപാടുമുള്ള പക്ഷികളെ കണ്ടും കേട്ടും മനസിലാക്കി. വൈകുന്നേരം 4 മണി മുതൽ 6 മണി വരെയാണ് അധ്യാപകർ ഫീൽഡ് ട്രിപ്പ് ആസൂത്രണം ചെയ്തത്. മിക്കവാറും 1 എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു. ലഘുഭക്ഷണത്തിനു ശേഷം 4 മണിക്കു തന്നെ നിരീക്ഷണ നടത്തം ആരംഭിച്ചു. പക്ഷി നിരീക്ഷകരായ ശ്രീ അരുൺ ബി. ശ്രീ ഷാജി അരിക്കാട് എന്നിവർ യാത്രക്ക് നേതൃത്വം നൽകി. ചുറ്റും മരങ്ങൾ നിറഞ്ഞ ഇടവഴിയിലൂടെയായിരുന്നു നടത്തം. നടത്തത്തിനിടയിൽ ധാരാളം കിളികളുടെ ഒച്ചകൾ കേട്ടു .ഓലേഞ്ഞാലി, നാട്ടുബുൾബുൾ ,കരിയിലക്കിളി എന്നീ സാധാരണ പക്ഷികളെ ധാരാളം കണ്ടു. അതിനിടയിൽ ഒച്ചയുണ്ടാക്കി ഒരു കാടു മുഴക്കി പറന്നു. കുട്ടികൾക്ക് ആ പക്ഷിയെ പരിചയമുള്ളത് കത്രിക പക്ഷി എന്ന പേരിലാണ്. അതിന്റെ വാൽ കത്രിക പോലെയാണ് കാണപ്പെടുന്നത്.ഈ കത്രിക വാലുള്ള കാടു മുഴക്കിയെ മിമിക്രിക്കാരൻ പക്ഷി എന്നും പറയാറുണ്ട്. അമ്പതോളം പക്ഷികളെ ഇതിന് അനുകരിക്കാൻ കഴിയും. ഒരിക്കൽ പശുവിന്റെ ശബ്ദം അനുകരിക്കാൻ ശ്രമിച്ച് വാല് ചിതലുവന്ന് കത്രിക വാലായ കഥ ശ്രീ.ഷാജി അരിക്കാട് കൂട്ടിച്ചേർത്തു. നടത്തത്തിനൊടുക്കം എത്തിയത് വലിയൊരു  പാടത്ത

ഫീൽഡ് ട്രിപ്പ്

ഇമേജ്
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ ഒതളൂർ പാടം സന്ദർശിച്ചു.പാടത്ത് ഞാറു നടുന്ന സമയമായിരുന്നു. ഞാറ്റു കണ്ടവും ,അതിൽ നിന്ന് ഞാറു പറിച്ചുനടുന്നതും കണ്ടു. പാടം നിരപ്പാക്കിയതിനു ശേഷം കയർ കെട്ടി ഒപ്പമാക്കി വരിവരിയായി ഞാറുനടുന്നത് കുട്ടികൾക്ക് നേരനുഭവങ്ങളായി.പാടവരമ്പിലൂടെ നടന്നും തോട്ടിലെ വെള്ളത്തിൽ കളിച്ചും കുട്ടികൾ യാത്ര ആസ്വദിച്ചു. ഞാറുനടുന്ന ചേച്ചിമാർ താളത്തോടെ കുട്ടികൾക്ക് പാട്ട് പാടിക്കൊടുത്തു. അവരത് ഏറ്റു പാടി. രണ്ടാം ക്ലാസിലെ നമിത O K Mഎഴുതിയ യാത്രാക്കുറിപ്പ്: _ അധ്യാപകരുടേയും, കൂട്ടുകാരുടേയും കൂടെ ഒതളൂർ പാടം കാണാൻ പോയി. വിശാലമായ പാടത്ത് കുറേ പേർ ഞാറുനടുന്നതു കണ്ടു. വരമ്പുകൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മുഴുവൻ ഉണങ്ങാത്തതു കാരണം ഞങ്ങളുടെ കാലിലൊക്കെ ചെളിയായി. വരമ്പിലൂടെ നടക്കുമ്പോൾ ഞങ്ങൾ തവളകളേയും, ഞണ്ടുകളേയും കണ്ടു. ദൂരെ വരമ്പത്ത് വലിയ കൊക്കുകളേയും കണ്ടു. വരമ്പ് മുറിച്ച് ചെറിയ ചാലുകളിൽ വെള്ളം ഒലിച്ചുപോകുന്നുണ്ട്. ചേച്ചിമാർ പാട്ടു പാടി .ഞങ്ങളും അതിൽ കൂടി.വെള്ളത്തിലിറങ്ങി കുറച്ചു നേരം കളിച്ചു. എന്നിട്ട് സ്കൂളിലേക്ക് തിരിച്ചു പോയി..

വയൽ വരമ്പിലൂടെ....

ഇമേജ്

ചിത്രരചനാ ശിൽപ്പശാല

ഇമേജ്
ഒക്ടോബർ മാസത്തെ അതിഥിയായി ചിത്രകലാധ്യാപകൻ ശ്രീ.ഗോപി മാസ്റ്റർ അരിക്കാട് ഗവ.എൽ.പി സ്കൂളിൽ വന്നു. ഹെഡ് ടീച്ചർ ശ്രീമതി.പി.ഗീത അസംബ്ലിയിൽ വച്ച് അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. വാർഡ് മെമ്പർ ശ്രീ.ശശിധരൻ ക്ലാസ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ടാലന്റ് ലാബിന്റെ ഭാഗമായി ചിത്രരചനയിൽ അഭിരുചിയുള്ളവരെ കണ്ടെത്താനും കുട്ടികൾക്ക് ചിത്രകല പരിചയപ്പെടുത്താനുമായിരുന്നു ഗോപി മാഷ് ക്ലാസിൽ ശ്രദ്ധിച്ചത്. ആദ്യം അദ്ദേഹം പൂക്കളെയും കിളികളെയും ലളിതമായി വരയ്ക്കാനാണ് തുടങ്ങിയത്. ബ്ലാക് ബോർഡിൽ പൂക്കൾ മൂന്ന് ഇതളും അഞ്ച് ഇതളും പത്ത് ഇതളുമായി ചോക്ക് വരകളിൽ മനോഹരമായി വിരിഞ്ഞു. കുട്ടികളേയും വരയ്ക്കാനായി ക്ഷണിച്ചു.. വരകളുടെ ചെറിയ വ്യത്യാസത്തിൽ പല പല കിളികൾ. ഇടക്ക് കുട്ടികൾക്ക് സ്വന്തമായി വരക്കാൻ അവസരവും നൽകി. കുട്ടികൾക്ക് വളരെ പരിചിതമായ രചനാ സന്ദർഭങ്ങൾ നൽകി. മികച്ച ചിത്രങ്ങൾ കണ്ടെത്തി, വരകൾക്കിടക്ക് അദ്ദേഹം നാടൻ പാട്ടിന്റെ വരികളും പകർന്നു നൽകി. ഉച്ചവരെയുള്ള സമയം അതിവേഗം കടന്നു പോയത് ആരും അറിഞ്ഞില്ല. ഉച്ചക്കു ശേഷം പല വർണ്ണങ്ങളിലുള്ള ഇനാമൽ പെയിന്റ് ഉപയോഗിച്ച് വിവിധ രൂപങ്ങൾ ഉണ്ടാക്കി. എല്ലാവരുടേയും

പച്ചക്കറിത്തോട്ട നിർമാണം

ഇമേജ്
അരിക്കാട് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം നടന്നു. കൃഷിഭവനിൽ നിന്ന് ലഭിച്ച ഗ്രോബാഗുകളിൽ,  വാർഡ് മെമ്പർ ശ്രീ k.ശശിധരൻ പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.  PTAപ്രസിഡൻറ് ശ്രീ .എം .സൈയ്ദലവി, പരിസ്ഥിതി പ്രവർത്തകൻ ശ്രീ P.ഷാജി, ഹെഡ്മിസ്ട്രസ് ശ്രീമതി P. ഗീത ടീച്ചർ, MPTAഅംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പച്ചക്കറിത്തൈകൾ നട്ട് ഈ ഉദ്യമത്തിൽ പങ്കാളികളായി.. സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതും, ജലക്ഷാമവും പച്ചക്കറി കൃഷിക്ക് ഒരു വെല്ലുവിളിയാണെങ്കിലും നാട്ടുകാരുടെ സഹകരണത്തോടെ നല്ല രീതിയിൽ കൃഷി മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങളുടെ തീരുമാനം.

ആരോഗ്യ ക്ലാസ്

ഇമേജ്
ജൂലായ് മാസത്തെ സ്കൂളിലെ വിശിഷ്ടാതിഥി  പ്രകൃതിചികിത്സകനും യോഗ പരിശീലകനുമായ ഡോക്ടർ ശ്രീ. ശംഭു നമ്പൂതിരി ആയിരുന്നു.         കർക്കിടക മാസത്തെ പ്രത്യേകതകൾ ചർച്ച ചെയ്തിട്ടാണ് അദ്ദേഹം തന്റെ ആരോഗ്യ ക്ലാസിലേക്ക് പ്രവേശിച്ചത്.നമ്മുടെ ചുറ്റുപാടും കാണുന്ന മുക്കുറ്റി, ചെറൂള, കഞ്ഞുണ്ണി, കറുക, നിലപ്പന, പൂവാംകുരുന്നില, മുയൽച്ചെവിയൻ, തിരുതാളി, ഉഴിഞ്ഞ, വിഷ്ണുക്രാന്തി, തുമ്പ, കിഴാർനെല്ലി ,പനിക്കൂർക്ക, തുളസി എന്നിവയുടെ ഔഷധഗുണങ്ങളും ഉപയോഗക്രമവും അദ്ദേഹം വിശദമായി പ്രതിപാദിച്ചു.                                           അതിനു ശേഷം അദ്ദേഹം യോഗയിലെ ശ്വസന വ്യായാമങ്ങൾ പരിശീലിപ്പിച്ചു ഭക്ഷണം കഴിക്കുന്നത് പോലത്തന്നെ പ്രധാനമാണ് ശാരീരിക വ്യായാമങ്ങളും എന്നദ്ദേഹം ഓർമ്മിപ്പിച്ചു.വിവിധതരത്തിലുള്ള ചിരി വ്യായാമം എല്ലാവർക്കും രസകരമായി.... മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഇത്തരം വ്യായാമങ്ങൾ സഹായിക്കും. പ്രകൃതിയോടിണങ്ങിയ ഭക്ഷണം കഴിക്കുകയും ശ്വാസകോശത്തിനും മറ്റു ശരീരഭാഗങ്ങൾക്കും യോജിച്ച വ്യായാമം ചെയ്യുകയും ചെയ്താൽ ആരോഗ്യ പ്രദമായ ജീവിതം നയിക്കാൻ കഴിയും എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ ക്ലാസ് അവസാനിപ്പിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി

പത്തിലക്കറി

ഇമേജ്
കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഉണ്ടാക്കുന്ന ഒരു കറിയാണ് പത്തിലക്കറി. ഇലക്കറികൾ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. സ്കൂൾ ഉച്ചഭക്ഷണത്തിൽ ആഴ്ചയിൽ ഒരുദിവസം ഇലക്കറി ഉൾപ്പെടുത്താറുണ്ട്. കർക്കിടക മാസത്തിന്റെ പ്രധാന്യം ഉൾക്കൊണ്ട് പത്തിലക്കറി സ്കൂളിൽ ഉണ്ടാക്കി. കുട്ടികളോട് മുൻകൂട്ടി പറഞ്ഞതനുസരിച്ച് അവർ അവരുടെ വീട്ടിലുള്ള ഇലകൾ കൊണ്ടുവരുകയും സ്കൂളിൽ പാകം ചെയ്ത് നൽകുകയും ചെയ്തു. മത്തൻ, കുമ്പളം, പയർ, ചീര, തകര, തഴുതാമ, മുള്ളൻ ചീര, മണിത്തക്കാളിയില, തൂവ, ചേന തുടങ്ങി പ്രാദേശിക ലഭ്യതക്കനുസരിച്ചാണ് ഇലകൾ ഉപയോഗിച്ചത്.

ദശപുഷ്പ പ്രദർശനം

ഇമേജ്
ജൂലായ് മുപ്പത്തിയൊന്ന് ചൊവ്വാഴ്ച സ്കൂളിൽ ദശപുഷ്പ പ്രദർശനം നടന്നു. കുട്ടികളും അധ്യാപകരും ചേർന്നാണ് ദശപുഷ്പങ്ങൾ ശേഖരിച്ചത്.

യോഗദിനം 2018

ഇമേജ്
അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ പരിശീലകൻ ശ്രീ. വിപിൻ കുട്ടികൾക്ക് യോഗക്ലാസ് എടുത്തു.കുട്ടികളോടൊപ്പം അധ്യാപകരും വളരെ ഉത്സാഹത്തോടെ യോഗക്ലാസിൽ പങ്കെടുത്തു.

കവിയോടൊപ്പം

ഇമേജ്
വായനവാരത്തിൽ കവിയും അധ്യാപകനുമായ ശ്രീ.രാമകൃഷ്ണൻ കുമരനെല്ലൂർ അരിക്കാട് ജിഎൽപി സ്കൂളിൽ അതിഥിയായെത്തി. കഥയും കവിതയും കളിയും കൊണ്ട് കുട്ടികളെ കയ്യിലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടോൾസ്റ്റോയിയുടെ കഥ പറഞ്ഞ് ഇക്കാലത്ത്  നല്ല മനുഷ്യരായി വളരേണ്ടതിന്റെ ആവശ്യകത കുട്ടികളിലേക്കെത്തിച്ചു. അയൽപ്പക്ക എഴുത്തുകാരായ എം ടി വാസുദേവൻ നായർ, അക്കിത്തം എന്നിവരെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു.. വായനശാലകൾ ഇല്ലാതിരുന്ന കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും വായനക്കാർക്ക് ഇന്നു കിട്ടുന്ന സൗകര്യങ്ങളെക്കുറിച്ചും അവർക്ക് പറഞ്ഞു കൊടുത്തു. ആനയുടെയും ഉറുമ്പിന്റെയും കഥയിലൂടെ ഓരോരുത്തർക്കും വ്യത്യസ്ത കഴിവുകളാണുണ്ടാവുക എന്നദ്ദേഹം ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കുട്ടിക്കവിതകൾ ചൊല്ലി. കുട്ടികൾക്ക് വായിക്കാൻ കഴിയുന്ന പുസ്തകങ്ങളായ വികൃതിരാമൻ, ഉണ്ണിക്കുട്ടന്റെ ലോകം, കിലുക്കാംപെട്ടി തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി. നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയുന്ന നല്ല വായനക്കാരായി മാറട്ടെ എന്നാശംസിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ ക്ലാസ് അവസാനിപ്പിച്ചത്.

ഹരിതോത്സവം 2018

ഇമേജ്
പരിസ്ഥിതി ദിനമായ ജൂൺ 5 ന് പ്രത്യേക അസംബ്ലി കൂടുകയും പ്രധാന അധ്യാപിക ശ്രീമതി.ഗീത ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം പ്ലാസ്റ്റിക് മാലിന്യത്തോട് പൊരുതുക എന്നതാണ്. അതിന്റെ ഭാഗമായി സ്കൂളിലേക്ക് പ്ലാസ്റ്റിക് കവറുകളോ, കുപ്പികളോ കൊണ്ടുവരരുതെന്ന് ടീച്ചർ പ്രത്യേകം ഓർമ്മിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു.SMC ചെയർമാൻ ശ്രീ.വി.അബ്ദുള്ളക്കുട്ടി വിത്തു വിതരണ ഉദ്ഘാടനവും ചെയതു. എല്ലാ കുട്ടികൾക്കും  ഫലവൃക്ഷത്തൈകളും വിത്തുകളും നൽകി.സ്കൂൾ മുറ്റത്ത് പൂച്ചെടികളും വൃക്ഷത്തൈകളും നട്ടു. കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ചിത്രരചനയും പരിസ്ഥിതി ദിന ക്വിസും നടത്തി.