പോസ്റ്റുകള്‍

ജൂൺ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കവിയോടൊപ്പം

ഇമേജ്
വായനവാരത്തിൽ കവിയും അധ്യാപകനുമായ ശ്രീ.രാമകൃഷ്ണൻ കുമരനെല്ലൂർ അരിക്കാട് ജിഎൽപി സ്കൂളിൽ അതിഥിയായെത്തി. കഥയും കവിതയും കളിയും കൊണ്ട് കുട്ടികളെ കയ്യിലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടോൾസ്റ്റോയിയുടെ കഥ പറഞ്ഞ് ഇക്കാലത്ത്  നല്ല മനുഷ്യരായി വളരേണ്ടതിന്റെ ആവശ്യകത കുട്ടികളിലേക്കെത്തിച്ചു. അയൽപ്പക്ക എഴുത്തുകാരായ എം ടി വാസുദേവൻ നായർ, അക്കിത്തം എന്നിവരെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു.. വായനശാലകൾ ഇല്ലാതിരുന്ന കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും വായനക്കാർക്ക് ഇന്നു കിട്ടുന്ന സൗകര്യങ്ങളെക്കുറിച്ചും അവർക്ക് പറഞ്ഞു കൊടുത്തു. ആനയുടെയും ഉറുമ്പിന്റെയും കഥയിലൂടെ ഓരോരുത്തർക്കും വ്യത്യസ്ത കഴിവുകളാണുണ്ടാവുക എന്നദ്ദേഹം ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കുട്ടിക്കവിതകൾ ചൊല്ലി. കുട്ടികൾക്ക് വായിക്കാൻ കഴിയുന്ന പുസ്തകങ്ങളായ വികൃതിരാമൻ, ഉണ്ണിക്കുട്ടന്റെ ലോകം, കിലുക്കാംപെട്ടി തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി. നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയുന്ന നല്ല വായനക്കാരായി മാറട്ടെ എന്നാശംസിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ ക്ലാസ് അവസാനിപ്പിച്ചത്.

ഹരിതോത്സവം 2018

ഇമേജ്
പരിസ്ഥിതി ദിനമായ ജൂൺ 5 ന് പ്രത്യേക അസംബ്ലി കൂടുകയും പ്രധാന അധ്യാപിക ശ്രീമതി.ഗീത ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം പ്ലാസ്റ്റിക് മാലിന്യത്തോട് പൊരുതുക എന്നതാണ്. അതിന്റെ ഭാഗമായി സ്കൂളിലേക്ക് പ്ലാസ്റ്റിക് കവറുകളോ, കുപ്പികളോ കൊണ്ടുവരരുതെന്ന് ടീച്ചർ പ്രത്യേകം ഓർമ്മിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു.SMC ചെയർമാൻ ശ്രീ.വി.അബ്ദുള്ളക്കുട്ടി വിത്തു വിതരണ ഉദ്ഘാടനവും ചെയതു. എല്ലാ കുട്ടികൾക്കും  ഫലവൃക്ഷത്തൈകളും വിത്തുകളും നൽകി.സ്കൂൾ മുറ്റത്ത് പൂച്ചെടികളും വൃക്ഷത്തൈകളും നട്ടു. കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ചിത്രരചനയും പരിസ്ഥിതി ദിന ക്വിസും നടത്തി.

പ്രവേശനോത്സവം 2018 - 19

ഇമേജ്
2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി വർണ്ണാഭമായി നടന്നു. പി. ടി എ പ്രസിഡന്റ് ശ്രീ.സെയ്തലവി അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ ശ്രീ.കെ.ശശിധരൻ ഉദ്ഘാടനം ചെയതു. പഞ്ചായത്ത് അംഗം ശ്രീമതി. കെ.പി.രാധ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ വേലായുധൻ കെ.പി, SMC ചെയർമാൻ ശ്രീ അബ്ദുള്ളക്കുട്ടി, SSG അംഗങ്ങളായ ശ്രീ ശ്രീകുമാരമേനോൻ, ശ്രീ.സാംബൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് കുമരനെല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കുകൾ നൽകി.  കൂടാതെ മറ്റു പഠനോപകരണങ്ങളുടെ വിതരണവും നടന്നു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് സമ്മാനദാനം ഉണ്ടായിരുന്നു. പ്രൈമറി ഹെൽത്ത് സെന്ററിലെ നേഴ്സ് ആരോഗ്യ സന്ദേശം വായിച്ചു.ആരോഗ്യപ്പൊതി വാർഡ് മെമ്പർ നോഡൽ ഓഫീസറായ സിന്ധു ടീച്ചർക്ക് നൽകി.തുടർന്ന് എല്ലാവർക്കും മധുരം നൽകി. പാഠപുസ്തകവും യൂണിഫോമും സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ കുട്ടികൾക്ക് നൽകിയിരുന്നു. ചിലർ പുത്തൻ യൂണിഫോം അണിഞ്ഞാണ് എത്തിയത്. അക്ഷരത്തൊപ്പി വച്ചാണ് പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തത്. മൂന്നു തരം വിഭവങ്ങളോടെ സ്വാദിഷ്ഠമായ ഉച്ചഭക്ഷണവും നൽകി. കൊച്ചു കൂട്ടുകാരുടെ നിറഞ്ഞ ചിരിയോടെ ഞങ്ങളുടെ ഈ അക്