പോസ്റ്റുകള്‍

ഓഗസ്റ്റ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആരോഗ്യ ക്ലാസ്

ഇമേജ്
ജൂലായ് മാസത്തെ സ്കൂളിലെ വിശിഷ്ടാതിഥി  പ്രകൃതിചികിത്സകനും യോഗ പരിശീലകനുമായ ഡോക്ടർ ശ്രീ. ശംഭു നമ്പൂതിരി ആയിരുന്നു.         കർക്കിടക മാസത്തെ പ്രത്യേകതകൾ ചർച്ച ചെയ്തിട്ടാണ് അദ്ദേഹം തന്റെ ആരോഗ്യ ക്ലാസിലേക്ക് പ്രവേശിച്ചത്.നമ്മുടെ ചുറ്റുപാടും കാണുന്ന മുക്കുറ്റി, ചെറൂള, കഞ്ഞുണ്ണി, കറുക, നിലപ്പന, പൂവാംകുരുന്നില, മുയൽച്ചെവിയൻ, തിരുതാളി, ഉഴിഞ്ഞ, വിഷ്ണുക്രാന്തി, തുമ്പ, കിഴാർനെല്ലി ,പനിക്കൂർക്ക, തുളസി എന്നിവയുടെ ഔഷധഗുണങ്ങളും ഉപയോഗക്രമവും അദ്ദേഹം വിശദമായി പ്രതിപാദിച്ചു.                                           അതിനു ശേഷം അദ്ദേഹം യോഗയിലെ ശ്വസന വ്യായാമങ്ങൾ പരിശീലിപ്പിച്ചു ഭക്ഷണം കഴിക്കുന്നത് പോലത്തന്നെ പ്രധാനമാണ് ശാരീരിക വ്യായാമങ്ങളും എന്നദ്ദേഹം ഓർമ്മിപ്പിച്ചു.വിവിധതരത്തിലുള്ള ചിരി വ്യായാമം എല്ലാവർക്കും രസകരമായി.... മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഇത്തരം വ്യായാമങ്ങൾ സഹായിക്കും. പ്രകൃതിയോടിണങ്ങിയ ഭക്ഷണം കഴിക്കുകയും ശ്വാസകോശത്തിനും മറ്റു ശരീരഭാഗങ്ങൾക്കും യോജിച്ച വ്യായാമം ചെയ്യുകയും ചെയ്താൽ ആരോഗ്യ പ്രദമായ ജീവിതം നയിക്കാൻ കഴിയും എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ ക്ലാസ് അവസാനിപ്പിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി

പത്തിലക്കറി

ഇമേജ്
കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഉണ്ടാക്കുന്ന ഒരു കറിയാണ് പത്തിലക്കറി. ഇലക്കറികൾ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. സ്കൂൾ ഉച്ചഭക്ഷണത്തിൽ ആഴ്ചയിൽ ഒരുദിവസം ഇലക്കറി ഉൾപ്പെടുത്താറുണ്ട്. കർക്കിടക മാസത്തിന്റെ പ്രധാന്യം ഉൾക്കൊണ്ട് പത്തിലക്കറി സ്കൂളിൽ ഉണ്ടാക്കി. കുട്ടികളോട് മുൻകൂട്ടി പറഞ്ഞതനുസരിച്ച് അവർ അവരുടെ വീട്ടിലുള്ള ഇലകൾ കൊണ്ടുവരുകയും സ്കൂളിൽ പാകം ചെയ്ത് നൽകുകയും ചെയ്തു. മത്തൻ, കുമ്പളം, പയർ, ചീര, തകര, തഴുതാമ, മുള്ളൻ ചീര, മണിത്തക്കാളിയില, തൂവ, ചേന തുടങ്ങി പ്രാദേശിക ലഭ്യതക്കനുസരിച്ചാണ് ഇലകൾ ഉപയോഗിച്ചത്.

ദശപുഷ്പ പ്രദർശനം

ഇമേജ്
ജൂലായ് മുപ്പത്തിയൊന്ന് ചൊവ്വാഴ്ച സ്കൂളിൽ ദശപുഷ്പ പ്രദർശനം നടന്നു. കുട്ടികളും അധ്യാപകരും ചേർന്നാണ് ദശപുഷ്പങ്ങൾ ശേഖരിച്ചത്.