പോസ്റ്റുകള്‍

ഒക്‌ടോബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫീൽഡ് ട്രിപ്പ്

ഇമേജ്
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ ഒതളൂർ പാടം സന്ദർശിച്ചു.പാടത്ത് ഞാറു നടുന്ന സമയമായിരുന്നു. ഞാറ്റു കണ്ടവും ,അതിൽ നിന്ന് ഞാറു പറിച്ചുനടുന്നതും കണ്ടു. പാടം നിരപ്പാക്കിയതിനു ശേഷം കയർ കെട്ടി ഒപ്പമാക്കി വരിവരിയായി ഞാറുനടുന്നത് കുട്ടികൾക്ക് നേരനുഭവങ്ങളായി.പാടവരമ്പിലൂടെ നടന്നും തോട്ടിലെ വെള്ളത്തിൽ കളിച്ചും കുട്ടികൾ യാത്ര ആസ്വദിച്ചു. ഞാറുനടുന്ന ചേച്ചിമാർ താളത്തോടെ കുട്ടികൾക്ക് പാട്ട് പാടിക്കൊടുത്തു. അവരത് ഏറ്റു പാടി. രണ്ടാം ക്ലാസിലെ നമിത O K Mഎഴുതിയ യാത്രാക്കുറിപ്പ്: _ അധ്യാപകരുടേയും, കൂട്ടുകാരുടേയും കൂടെ ഒതളൂർ പാടം കാണാൻ പോയി. വിശാലമായ പാടത്ത് കുറേ പേർ ഞാറുനടുന്നതു കണ്ടു. വരമ്പുകൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മുഴുവൻ ഉണങ്ങാത്തതു കാരണം ഞങ്ങളുടെ കാലിലൊക്കെ ചെളിയായി. വരമ്പിലൂടെ നടക്കുമ്പോൾ ഞങ്ങൾ തവളകളേയും, ഞണ്ടുകളേയും കണ്ടു. ദൂരെ വരമ്പത്ത് വലിയ കൊക്കുകളേയും കണ്ടു. വരമ്പ് മുറിച്ച് ചെറിയ ചാലുകളിൽ വെള്ളം ഒലിച്ചുപോകുന്നുണ്ട്. ചേച്ചിമാർ പാട്ടു പാടി .ഞങ്ങളും അതിൽ കൂടി.വെള്ളത്തിലിറങ്ങി കുറച്ചു നേരം കളിച്ചു. എന്നിട്ട് സ്കൂളിലേക്ക് തിരിച്ചു പോയി..

വയൽ വരമ്പിലൂടെ....

ഇമേജ്

ചിത്രരചനാ ശിൽപ്പശാല

ഇമേജ്
ഒക്ടോബർ മാസത്തെ അതിഥിയായി ചിത്രകലാധ്യാപകൻ ശ്രീ.ഗോപി മാസ്റ്റർ അരിക്കാട് ഗവ.എൽ.പി സ്കൂളിൽ വന്നു. ഹെഡ് ടീച്ചർ ശ്രീമതി.പി.ഗീത അസംബ്ലിയിൽ വച്ച് അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. വാർഡ് മെമ്പർ ശ്രീ.ശശിധരൻ ക്ലാസ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ടാലന്റ് ലാബിന്റെ ഭാഗമായി ചിത്രരചനയിൽ അഭിരുചിയുള്ളവരെ കണ്ടെത്താനും കുട്ടികൾക്ക് ചിത്രകല പരിചയപ്പെടുത്താനുമായിരുന്നു ഗോപി മാഷ് ക്ലാസിൽ ശ്രദ്ധിച്ചത്. ആദ്യം അദ്ദേഹം പൂക്കളെയും കിളികളെയും ലളിതമായി വരയ്ക്കാനാണ് തുടങ്ങിയത്. ബ്ലാക് ബോർഡിൽ പൂക്കൾ മൂന്ന് ഇതളും അഞ്ച് ഇതളും പത്ത് ഇതളുമായി ചോക്ക് വരകളിൽ മനോഹരമായി വിരിഞ്ഞു. കുട്ടികളേയും വരയ്ക്കാനായി ക്ഷണിച്ചു.. വരകളുടെ ചെറിയ വ്യത്യാസത്തിൽ പല പല കിളികൾ. ഇടക്ക് കുട്ടികൾക്ക് സ്വന്തമായി വരക്കാൻ അവസരവും നൽകി. കുട്ടികൾക്ക് വളരെ പരിചിതമായ രചനാ സന്ദർഭങ്ങൾ നൽകി. മികച്ച ചിത്രങ്ങൾ കണ്ടെത്തി, വരകൾക്കിടക്ക് അദ്ദേഹം നാടൻ പാട്ടിന്റെ വരികളും പകർന്നു നൽകി. ഉച്ചവരെയുള്ള സമയം അതിവേഗം കടന്നു പോയത് ആരും അറിഞ്ഞില്ല. ഉച്ചക്കു ശേഷം പല വർണ്ണങ്ങളിലുള്ള ഇനാമൽ പെയിന്റ് ഉപയോഗിച്ച് വിവിധ രൂപങ്ങൾ ഉണ്ടാക്കി. എല്ലാവരുടേയും