പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിദ്യാലയം പ്രതിഭകളിലേക്ക്

ഇമേജ്
വിദ്യാലയം പ്രതിഭകളോടൊപ്പം :- അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ സമകാലീന കവയത്രി ശ്രീമതി സിന്ധു മലമക്കാവിനെ ആദരിച്ചു. വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ, SMC ചെയർമാൻ ശ്രീ OKM കൃഷ്ണൻ നമ്പൂതിരി, PTAപ്രസിഡന്റ് ശ്രീ M. സെയ്ദലവി എന്നിവരും അധ്യാപകരും കുട്ടികളും ചേർന്ന് കവയത്രിയുടെ വീട്ടിലെത്തിയാണ് ആദരം അറിയിച്ചത്. സിന്ധു മലമക്കാവ് കുട്ടികളുമായി സംവദിച്ചു, കവിതകൾ ചൊല്ലി.

ഓണവില്ലിൽ വിരിഞ്ഞ വിസ്മയം...

ഇമേജ്
ഓണവില്ലിന്റെ വിസ്മയം :- കാലം മാറിയപ്പോൾ മൺമറഞ്ഞുപോയ ഈ വാദ്യോപകരണവും അതുപയോഗിച്ചുള്ള കൊട്ടും പാട്ടും അവതരിപ്പിച്ചത്  അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുരുന്നുകൾക്ക് വിസ്മയമായി.. പണ്ട് യുദ്ധത്തിനൊക്കെ ഉപയോഗിച്ചിരുന്ന വില്ലിന്റെ ആകൃതിതന്നെയാണ് ഓണവില്ലിനും. വില്ലുകുലച്ച് ഞാൺ ഘടിപ്പിച്ചാൽ പിന്നെ നല്ലൊരുവാദ്യോപകരണമാണിത്. ചെണ്ടകൊട്ടുംപോലെ കൊട്ടാം.  ഹൃദയത്തോടുചേർത്ത് പിടിച്ചാൽ പിന്നെ ഞാണിന്റെ താഴ്ഭാഗം മുതൽ വിവിധ സ്വരസ്ഥാനങ്ങളാണ്. പ്രത്യേകമുണ്ടാക്കിയ മുളംകോലുകൊണ്ട് വില്ലിൽ തായമ്പകവരെ കൊട്ടാം. ചെണ്ട കൊട്ടാൻ രണ്ടുകോലാണെങ്കിൽ വില്ലുകൊട്ടാൻ ഒറ്റക്കോൽ മതി. പക്ഷേ തായമ്പക കൊട്ടാൻ നല്ല പ്രാവീണ്യം തന്നെ വേണം. കമ്പിന് അനുസരിച്ചാണ് വില്ലിന്റെ വലുപ്പം പറയുക. രാമലക്ഷ്മണൻമാരുടെ വനവാസത്തോടു ബന്ധപ്പെട്ടതാണ് ഓണവില്ലിന് പിന്നിലെ െഎതിഹ്യം. വനത്തിൽ നടക്കുന്നതിനിടെ രാമലക്ഷ്മണൻമാർ ക്ഷീണിതരായിരിക്കുമ്പോൾ മരത്തിൽ ചാരിവെച്ച വില്ലിന്റെ ഞാണിൽ രാമൻ അമ്പുകൊണ്ട് താളംപിടിക്കുകയും നല്ല ഇമ്പമാർന്നൊരീണം ഉണ്ടാവുകയും ചെയ്തതായാണ് കഥ. പണ്ടൊക്കെ ഓണമാഘോഷിക്കാനുള്ളൊരു സാമ്പത്തികമാർഗംകൂടിയായിരുന്നു ഓണവില്ലുകൾ

ചിത്രകളരി ശിൽപശാല

ഇമേജ്
                                                                                                                                                                                                                                                                                ടാലെന്റ്‌ലാബിന്റെ  ഭാഗമായ ചിത്രകളരിയോടനുബന്ധിച്ചു   ശ്രീ ഫൈസൽ മുഹമ്മദിന്റെ നേതൃത്വത്തിൽ അരിക്കാട് ജി  എൽ  പി  സ്കൂളിൽ  ശില്പശാല  സംഘടിപ്പിച്ചു . ചിത്രകലയിൽ  താൽപര്യമുള്ളവരെ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനും ഏറെ സഹായകമായി ഈ  ശില്പശാല . വാർഡ് മെമ്പർ ശ്രീ കെ ശശിധരനും എസ് എം സി ചെയര്മാന് ശ്രീ ഒ കെ എം കൃഷ്ണൻ നമ്പൂതിരിയും സന്നിഹിതരായിരുന്നു . മാസത്തിൽ രണ്ടു വെള്ളിയാഴ്ചകളിൽ രാവിലെ 8  മുതൽ 10 വരെ ശ്രീ ഫൈസൽ കുട്ടികൾക്ക് ചിത്രംവരയുടെ പ്രാഥമിക പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ സ്കൂളിൽ വരുന്നുണ്ട് .

ഉല്ലസിച്ച് ഗണിത പഠനം...

ഇമേജ്
എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. വാർഡ് മെമ്പർ ശ്രീ.ശശിധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ,സംഖ്യാ കാർഡുകൾ ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈ സുകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം. കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട് വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും...

ശുദ്ധമായ കുടിവെള്ളം

ഇമേജ്
അരിക്കാട് സ്കൂളിലെ എല്ലാ കുട്ടികൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി പിജി അക്കാദമിയുടെ എം ഡി ശ്രീ.അബ്ദുൾ റഹ്മാൻ വാട്ടർ പ്യൂരിഫയർ സ്പോൺസർ ചെയ്തു. അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ.വി.ടി.ബൽറാം നിർവഹിച്ചു.

പാഠം ഒന്ന്; പാടത്തേക്ക്

ഇമേജ്
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ മലമൽക്കാവ് പാടം സന്ദർശിക്കുന്നു... കൃഷി രീതികൾ പരിചയപ്പെടാനും പ്രകൃതിയുമായി കൂടുതൽ ഇണങ്ങാനും ഈ സന്ദർശനം ഗുണം ചെയ്തു . ഞാറു പറിക്കുന്നതും  നടുന്നതും  കുട്ടികൾ കണ്ടു .പാടത്തിറങ്ങി ഞാറു നടാൻ അവരും കൂടി .

സ്കൂളിലേക്ക് ഗാന്ധിജിയുടെ ചിത്രം

ഇമേജ്
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ചിത്രം, വാർഡ് മെമ്പർ ശ്രീ.ശശിധരൻ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർക്ക് സമ്മാനിക്കുന്നു.... നന്ദി ശശിധരൻ അരിക്കാട് 

ഓണാഘോഷം 2019

ഇമേജ്
അരിക്കാട് ഗവൺമെന്റ് സ്കൂളിലെ ഓണാഘോഷം സെപ്തംബർ രണ്ടിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം തന്നെ നടന്നു.' പ്രകൃതിയും പരിസ്ഥിതിയും' എന്നതായിരുന്നു ഓണാഘോഷ ത്തിന്റെ തീം.              PTA, MPTA, SSG, SMC തുടങ്ങിയ കമ്മറ്റികളുടെ യോഗം ചേരുകയും ഓണസദ്യക്കുള്ള സാധനങ്ങൾ പലരും സ്പോൺസർ ചെയ്യുകയും ചെയ്തു.വെളിച്ചെണ്ണ - SMC ചെയർമാൻ ശ്രീ.കൃഷ്ണൻOK M, പപ്പടം -ജസീറ, അച്ചാർ - SSG അംഗം ശ്രീ .സാംബൻ, കാളൻ - SSG അംഗം ശ്രീ .വേലായുധൻK. P, പുളിയിഞ്ചി - ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ, പായസം സ്പോൺസർ ചെയ്തത് വാർഡ്മെമ്പർ,PTAപ്രസിഡന്റ്, PTA വൈസ് പ്രസിഡന്റ്, MPTAപ്രസിഡന്റ് തുടങ്ങിയവർ ചേർന്നാണ്.കൂടാതെ സദ്യ ഒരുക്കുന്നതിന് SSG അംഗങ്ങളായ ശ്രീ. ശ്രീകുമാരമേനോൻ, ശ്രീ.സാംബൻ എന്നിവരും, സഹായത്തിനായി MPTAഅംഗങ്ങളും എത്തിച്ചേർന്നു.. ഓണസദ്യക്കുള്ള പച്ചക്കറികളും, നാളികേരവും കുട്ടികൾ കൊണ്ടുവന്നു.         സെപ്റ്റംബർ രണ്ടിന് നേരത്തെ തന്നെ പൂക്കളം ഒരുക്കി,    കുട്ടികൾ ഓണപ്പാട്ടുകൾ പാടി, അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ' ശ്രീ ശ്രീകുമാരമേനോൻ, ശ്രീ സാംബൻ എന്നിവർവിഭവസമൃദ്ധമായ ഓണസദ്യ ഒരുക്ക