പോസ്റ്റുകള്‍

മാർച്ച്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാഠപുസ്തക വിതരണം

ഇമേജ്
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ പാഠപുസ്തക വിതരണ ഉദ്ഘാടനം PTAപ്രസിഡന്റ് ശ്രീ M .സെയ്ദലവി, SMC ചെയർമാൻ ശ്രീ. OkMകൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് നിർവഹിച്ചു.

വാർഷികം 2019

ഇമേജ്

പഠനയാത്ര

ഇമേജ്

പഠനയാത്ര

ഇമേജ്
23/2/2019 അരിക്കാട് ഗവൺമെൻറ് എൽപി സ്കൂളിൽ നിന്ന് ഇത്തവണ പഠനയാത്ര പോയത് കോഴിക്കോട്ടേക്കാണ്. ബേപ്പൂർ, പ്ലാനറ്റോറിയം, കൃഷ്ണമേനോൻ മെമ്മോറിയൽ മ്യൂസിയം എന്നിവ സന്ദർശിച്ചു. അവസാനം കോഴിക്കോട് ബീച്ചിലും പോയിട്ടാണ് തിരിച്ചു വന്നത്. കുട്ടികൾക്കെല്ലാം ഈ യാത്ര വളരെ ഇഷ്ടമായി .

പഠനോത്സവം - 2019

ഇമേജ്
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ പഠനോത്സവം ഫെബ്രുവരി 8 ന് ഉത്സവമായി നടന്നു.പOനോത്സവത്തിന് മുന്നോടിയായി കുട്ടികളും അധ്യാപകരും റോഡ് ഷോ നടത്തുകയും പാട്ടു പാടിയും നോട്ടീസ് നൽകിയും കൂടുതൽ നാട്ടുകാരെ പഠനോത്സവത്തിലേക്ക് ക്ഷണിച്ചു. രാവിലെ തന്നെ ആരംഭിച്ച പoനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി Vസുജാത ഉദ്ഘാടനം ചെയ്തു.മെമ്പർ ശ്രീ.K ശശിധരൻ അധ്യക്ഷനായി. തൃത്താലAEO ശ്രീ.സിദ്ദിഖ് സാർ, BRC ട്രെയിനർ ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ, റിട്ട. ഹെഡ്മാസ്റ്റർ ശ്രീ.അബ്ദുൾ റഷീദ്, വിവിധ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് ആശംസ നേർന്നു. പoനോത്സവത്തിൽ വിവിധ പരിപാടികളിലൂടെ കുട്ടികൾ അവരുടെ മികവുകൾ പങ്കുവച്ചു.മലയാളം, ഇംഗ്ലീഷ് സ്കിറ്റുകൾ, റോൾ പ്ലേ, നാടൻ പാട്ടുകൾ, എന്നിവ അതിൽ ചിലതാണ് കുട്ടികൾ തന്നെ വിവിധ പരീക്ഷണങ്ങൾ അവതരിപ്പിച്ച് തത്വങ്ങൾ വിശദീകരിച്ചത് കൗതുകമായി. ഏതു സംഖ്യ കൊടുത്താലും അതിന്റെ പ്രത്യേകതകൾ പറഞ്ഞ് അദ്വൈത് മാനവ്, അശ്വദേവ് എന്നിവർ രക്ഷിതാക്കളുടെ കൈയ്യടി നേടി. നാടൻ പച്ചക്കറികൾ മാത്രം വിൽപ്പനക്കു വച്ച കുട്ടിച്ചന്ത ശ്രദ്ധേയമായി. കുട്ടികൾ തന്നെയാണ് വിൽപ്പനക്കാരായത്. വിലപേശിയും കണക്ക് പറഞ്

വികസന പാതയിലേക്ക്

ഇമേജ്
2019മാർച്ച് 5 അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ സമഗ്ര നവീകരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം മാർച്ച് 5 ന് ബഹുമാനപ്പെട്ട തൃത്താല MLA ശ്രീ.വി ടി ബൽറാം നിർവഹിച്ചു. MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയാണ് ക്ലാസ് മുറികൾ ഡൈനിംഗ് ഹാൾ ഓഡിറ്റോറിയം ,ബാത്റൂം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ പി.ബാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ കെ ശശിധരൻ, അംബികാ ശ്രീധരൻ, കെ.പി രാധ, മുൻ മെമ്പർ ശ്രീ.അബ്ദുള്ളക്കുട്ടി, റിട്ട. HM അബ്ദുൾ റഷീദ് മാസ്റ്റർ, PTAപ്രസിഡന്റ് ശ്രീ. Mസെയ്ദലവി, ശ്രീ.വേലായുധൻ കക്കുന്നത്ത്, പ്രധാന അധ്യാപിക ശ്രീമതി.ഗീത എന്നിവർ സംസാരിച്ചു.