പോസ്റ്റുകള്‍

ജൂൺ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യോഗാദിനം - 2019

ഇമേജ്
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള  യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം നിർവഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി.പി.ഗീത ടീച്ചറാണ് ക്ലാസ് നയിച്ചത്.സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ശ്രീ Vഅബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലാസിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ യോഗ  കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അതിനു ശേഷം സന്ധിചലനവ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു.ഇത് കുട്ടികൾക്ക് പുത്തൻ ഉണർവേകി.

പ്രവേശനോത്സവം 2019

ഇമേജ്
2019-20 വർഷത്തെ പ്രവേശനോത്സവം വർണാഭമായി നടന്നു. അക്ഷര കിരീടവും അക്ഷരഹാരവുമണിയിച്ചാണ് പുത്തൻ കൂട്ടുകാരെ അധ്യാപകർ വരവേറ്റത്.വാർഡ്‌ മെമ്പർ ശ്രീ.ശശിധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വാർഡു മെമ്പറായ ശ്രീമതി രാധ അധ്യക്ഷയായിരുന്നു. ശ്രീ.അബ്ദുള്ളക്കുട്ടി, ശ്രീ സാംബൻ, ശ്രീ.ശ്രീകുമാരമേനോൻ എന്നിവർ ആശംസകൾ അറിയിച്ചു.HM സ്വാഗതവും PTAപ്രസിഡൻറ് നന്ദിയും പറഞ്ഞു. കുമരനെല്ലൂർ ബാങ്ക് വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനം ശ്രീ. V. അബ്ദുള്ളക്കുട്ടി നിർവഹിച്ചു.അപ്പോളോ ക്ലിനിക് പടിഞ്ഞാറങ്ങാടിയുടെ വകയായി ശ്രീ. ബാദുഷയും കുട്ടികൾക്ക് നോട്ടുബുക്കുകൾ നൽകി. പുതിയ കുട്ടികൾക്ക് രക്ഷിതാവായ ശ്രീ.സൈനുദ്ദീൻ കളറിംഗ് ബുക്കുകളും, SSG അംഗമായ ശ്രീ സാംബൻ, രക്ഷിതാവായ ശ്രീ രാജഗോപാൽ എന്നിവർ  ക്രയോൺസും സമ്മാനിച്ചു. PTA വൈസ് പ്രസിഡൻറും രക്ഷിതാവുമായ ശ്രീ.വേലായുധൻ എല്ലാവർക്കും പെൻസിൽ നൽകി.വാർഡ് മെമ്പറും രക്ഷിതാവുമായ ശ്രീ.ശശിധരൻ റബ്ബർ, കട്ടർ, സ്കെയിൽ എന്നിവയും നൽകി.മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു .പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതര

MLAയുടെ മകളും അരിക്കാട് സ്കൂളിൽ...

ഇമേജ്
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ ബഹുമാനപ്പെട്ട തൃത്താല MLA ശ്രീ.വി.ടി ബൽറാം തന്റെ മകൾ അവന്തികയെ ഒന്നാം ക്ലാസിൽ ചേർത്തു. അരിക്കാട് സ്കൂളിനെ സംബന്ധിച്ച് അഭിമാന നിമിഷമായിരുന്നു ഇത്. മകൻ അദ്വൈത് മാനവും ഇവിടെത്തന്നെ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. അരിക്കാട് സ്കൂളിന്റെ മുഖഛായ തന്നെ മാറ്റുന്ന നവീകരണ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നു .ക്ലാസ്മുറികൾ ഇതിനോടകം തന്നെ ടൈൽസ് ഇട്ടു കഴിഞ്ഞു. ബാക്കി പണികൾകൂടി പൂർത്തിയായാൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടും. MLA യുടെ പൂർണ്ണ പിന്തുണയും സ്കൂളിനുണ്ട്.

വായനദിനം - 2019

ഇമേജ്
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ വായനാ വാരാചരണത്തോടനുബന്ധിച്ച് വായനാദിനം ഉദ്ഘാടനം സാഹിത്യകാരിയും കേരളശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ ശ്രീമതി തുളസി കേരളശ്ശേരി നിർവഹിച്ചു. വായനാദിനത്തോടനുബന്ധിച്ചുള്ള കവിത ചൊല്ലിയാണ് ടീച്ചർ ക്ലാസ് തുടങ്ങിയത്.പി എൻ പണിക്കരെ അനുസ്മരിച്ചതിനു ശേഷം വായനയെ കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു.അറിവു നേടുക എന്നതിലുപരി മനസിന്റെ സന്തോഷത്തിനും കൂടിയാണ് വായന. തലച്ചോറിന് നൽകുന്ന വ്യായാമമാണ് വായന എന്നും അവർ പറഞ്ഞു. വായിക്കുമ്പോൾ മനസിൽ തെളിയുന്ന ഭാവന സിനിമയോ കാർട്ടൂണോ കാണുമ്പോൾ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. പഠിച്ചതും വായിച്ചതും തനിക്ക് ഉപകാരപ്പെടുന്നതു പോലെ മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടണമെന്ന് അവർ കുട്ടികളെ ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കവിത ഈണത്തിലും താളത്തിലും ചൊല്ലിക്കൊടുത്തു.കുട്ടികൾക്കെല്ലാം വളരെ ഇഷ്ടമായ ഈ ക്ലാസ് 'അരുത് ' എന്ന സ്വന്തം കവിത ചൊല്ലി അവസാനിപ്പിച്ചു.