പോസ്റ്റുകള്‍

ഓഗസ്റ്റ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യുറീക്ക വിജ്ഞാനോത്സവം

ഇമേജ്
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുറീക്ക വിജ്ഞാനോത്സവം അരിക്കാട് സ്കൂളിൽ നടന്നു. കുട്ടികൾ വീട്ടിലുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങളും, അതിന്റെ പാചകക്കുറിപ്പും കൊണ്ടുവന്നു പഴംപൊരി.കിണ്ണത്തപ്പം.അരിയുണ്ട.അച്ചപ്പം,അവിൽ നനച്ചത്.പൂവട,പുളിയിഞ്ചി,മാണിത്തട്ട തോരൻ,ചീരത്തോരൻ,അവിയൽ,കയ്പക്ക മുട്ട തീയൽ,മുരിങ്ങയില, മത്തയില, പൂള, കൊഴുക്കട്ട, കടലത്തോരൻ ഉരുളക്കിഴങ്ങ് ഓലൻ മാങ്ങച്ചാർ, പപ്പടവട, ഓലൻ "നമ്മുടെ ഭക്ഷണം നമ്മുടെ ജീവിതം" എന്ന വിഷയത്തിലൂന്നി വ്യത്യസ്ത പഠനപ്രവർത്തനത്തിലൂടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. 'നമ്മുടെ ഭക്ഷണം  ജീവിതം' എന്നതാണ് ഇത്തവണത്തെ പ്രമേയം. മുൻകൂട്ടി നൽകിയ നിർദ്ദേശമനുസരിച്ച് എൽ.പി.വിഭാഗം കുട്ടികൾ വീട്ടിൽ ഉണ്ടാക്കിയ ഒരു ഭക്ഷ്യവിഭവവും കൊണ്ടാണ് രാവിലെ സ്കൂളിൽ എത്തിയത്. നോക്കിയപ്പോൾ പല തരം കറികളും പലഹാരങ്ങളും ഉണ്ട്..ഇവയുടെ പ്രദർശനം ഒരുക്കി ഭക്ഷ്യവിഭവങ്ങളുടെ പേരുകൾ ആവർത്തനമില്ലാതെ പട്ടികപ്പെടുത്തി അതുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കൊടുവിൽ ഓരോരുത്തരും ഉണ്ടാക്കിക്കൊണ്ടുവന്ന / ഇഷ്ടപ്പെട്ട വിഭവത്തിന്റെ പാചകക്കുറിപ്പ് എഴുതൽ, ഭക്ഷണമുണ്ടാക്കാൻ ഉപയോഗിച്ച സാധനങ്ങളെ വർഗീകരിക്കൽ(വേവിച്ച് കഴിക

സ്വാതന്ത്ര്യദിനാഘോഷം 2019

ഇമേജ്
രാജ്യത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം അരിക്കാട് സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി.ഗീത ടീച്ചർ പതാക ഉയർത്തി. പഞ്ചായത്തംഗം ശ്രീ .കെ ശശിധരൻ, പി ടി എ പ്രസിഡന്റ് ശ്രീ എം.സെയ്തലവി തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ എന്നിവ നടന്നു. അതിനു ശേഷം പായസവിതരണവും ഉണ്ടായി.

ആയുർവേദവും മഴക്കാല രോഗങ്ങളും

ഇമേജ്
മഴക്കാല രോഗങ്ങളേയും ജീവിതചര്യയേയും കുറിച്ച്, ഒതളൂർ ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിഖില ക്ലാസെടുത്തു.

നീന്തൽ പരിശീലന ബോധവൽക്കരണ ക്ലാസ്

ഇമേജ്
കുട്ടികളെ നീന്തൽ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാർഡ് മെമ്പർ ശ്രീ.കെ.ശശിധരൻ, ഇന്നത്തെ യോഗത്തിൽ സംസാരിക്കുന്നു.