2019-20 വർഷത്തെ പ്രവേശനോത്സവം വർണാഭമായി നടന്നു. അക്ഷര കിരീടവും അക്ഷരഹാരവുമണിയിച്ചാണ് പുത്തൻ കൂട്ടുകാരെ അധ്യാപകർ വരവേറ്റത്.വാർഡ് മെമ്പർ ശ്രീ.ശശിധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വാർഡു മെമ്പറായ ശ്രീമതി രാധ അധ്യക്ഷയായിരുന്നു. ശ്രീ.അബ്ദുള്ളക്കുട്ടി, ശ്രീ സാംബൻ, ശ്രീ.ശ്രീകുമാരമേനോൻ എന്നിവർ ആശംസകൾ അറിയിച്ചു.HM സ്വാഗതവും PTAപ്രസിഡൻറ് നന്ദിയും പറഞ്ഞു. കുമരനെല്ലൂർ ബാങ്ക് വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനം ശ്രീ. V. അബ്ദുള്ളക്കുട്ടി നിർവഹിച്ചു.അപ്പോളോ ക്ലിനിക് പടിഞ്ഞാറങ്ങാടിയുടെ വകയായി ശ്രീ. ബാദുഷയും കുട്ടികൾക്ക് നോട്ടുബുക്കുകൾ നൽകി. പുതിയ കുട്ടികൾക്ക് രക്ഷിതാവായ ശ്രീ.സൈനുദ്ദീൻ കളറിംഗ് ബുക്കുകളും, SSG അംഗമായ ശ്രീ സാംബൻ, രക്ഷിതാവായ ശ്രീ രാജഗോപാൽ എന്നിവർ ക്രയോൺസും സമ്മാനിച്ചു. PTA വൈസ് പ്രസിഡൻറും രക്ഷിതാവുമായ ശ്രീ.വേലായുധൻ എല്ലാവർക്കും പെൻസിൽ നൽകി.വാർഡ് മെമ്പറും രക്ഷിതാവുമായ ശ്രീ.ശശിധരൻ റബ്ബർ, കട്ടർ, സ്കെയിൽ എന്നിവയും നൽകി.മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു .പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ ...