പോസ്റ്റുകള്‍

കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുഞ്ഞു അഥീന

ഇമേജ്
 അരിക്കാട് ജി.എൽ.പി. സ്കൂൾ എൽ.കെ.ജി. വിദ്യാർത്ഥിനിയായ അഥീന കാതുകുത്തിയതിനു ശേഷം കാതിലിടാൻ കാത്തുവച്ചിരുന്ന കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് വി. സുജാത ഏറ്റുവാങ്ങി. എൻ.ജി.ഒ. യൂണിയൻ വയനാട് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി.പി. സുബ്രമണ്യന്റെയും വട്ടംകുളം ജി.എൽ.പി. സ്കൂൾ അധ്യാപിക മഞ്ജുളയുടെയും മകളാണ് ഈ മിടുക്കി. ഇരുവരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്,

പഠനോത്സവം 2020

ഇമേജ്
ഈ വർഷത്തെ പഠനോത്സവം പി.ടി.എ പ്രസിഡൻ്റ് ശ്രീ എം സൈദലവിയുടെ അധ്യക്ഷതയിൽ വാർഡ് മെംബർ ശ്രീ കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ഒ കെ എം കൃഷ്ണൻ നമ്പൂതിരി, സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ എസ് കെ മേനോൻ, ചിത്രകാരൻ ശ്രീ ഫൈസൽ മുഹമ്മദ്, ബി ആർ സി ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി സൽമത്ത് എന്നിവർ സന്നിഹിതരായിരുന്നു. സ്വാഗതം ആശംസിക്കുന്നു മുതൽ അവസാനം നന്ദിപ്രകാശനം വരെ കുട്ടികൾ ഓരോരുത്തരും തങ്ങളുടെ കഴിവുകൾ തെളിയിച്ചു. ഇംഗ്ലീഷിൽ പത്രം വായിച്ചും സ്കൂൾ അഡ്വൈസ്മെൻറ്  അവതരിപ്പിച്ചും  മലയാളത്തിൽ കവിതകൾ ചൊല്ലിയും മേനിപറച്ചിൽ അവതരിപ്പിച്ചും  യാത്രാവിവരണം രസകരമായി പറഞ്ഞും അറബിയിൽ സംഭാഷണ വൈദഗ്ധ്യം തെളിയിച്ചും സ്വയം പരിചയപ്പെടുത്തിയും ഗണിതപ്പാട്ടുകൾ പാടിയും ലഘു പരീക്ഷണങ്ങളിലൂടെ അത്ഭുതപ്പെടുത്തിയും അവർ തകർത്തു. ഈർക്കിൽ കൊണ്ട് കലാവിരുത് കാട്ടുന്ന ശ്രീ സാംബനുമായുള്ള അഭിമുഖം വേറിട്ടൊരു അനുഭവമായി. പലഹാരങ്ങൾ വിറ്റ് മക്കളും വാങ്ങി രക്ഷിതാക്കളും പലഹാര കടയിൽ തിക്കിത്തിരക്കിപ്പോൾ ശരിക്കും ഉത്സവലഹരിയിൽ ആയി.

കുട്ടിപ്പട്ടാളം പോലീസ് സ്റ്റേഷനിൽ...

ഇമേജ്
പൊതു സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ തൃത്താല ജനമൈത്രി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.... എസ് ഐ മറ്റു പോലീസുകാർ എന്നിവർ കുട്ടികളോട് വളരെ സൗഹാർദത്തോടെ ഇടപെടുകയും പോലീസ് സ്റ്റേഷന്റെ പ്രവർത്തന രീതികളെക്കുറിച്ച് വിശദമാക്കുകയും ചെയ്തു. കുട്ടികൾ അവരുടെ സംശയങ്ങൾ പോലീസിനോട് ചോദിച്ചു. കുട്ടികളോടൊപ്പം അധ്യാപകർ, SMC ചെയർമാൻ, PTAപ്രസിഡന്റ്, രക്ഷിതാക്കൾ എന്നിവരും പങ്കു ചേർന്നു.

വിദ്യാലയം പ്രതിഭകളിലേക്ക്

ഇമേജ്
വിദ്യാലയം പ്രതിഭകളോടൊപ്പം :- അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ സമകാലീന കവയത്രി ശ്രീമതി സിന്ധു മലമക്കാവിനെ ആദരിച്ചു. വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ, SMC ചെയർമാൻ ശ്രീ OKM കൃഷ്ണൻ നമ്പൂതിരി, PTAപ്രസിഡന്റ് ശ്രീ M. സെയ്ദലവി എന്നിവരും അധ്യാപകരും കുട്ടികളും ചേർന്ന് കവയത്രിയുടെ വീട്ടിലെത്തിയാണ് ആദരം അറിയിച്ചത്. സിന്ധു മലമക്കാവ് കുട്ടികളുമായി സംവദിച്ചു, കവിതകൾ ചൊല്ലി.

ഓണവില്ലിൽ വിരിഞ്ഞ വിസ്മയം...

ഇമേജ്
ഓണവില്ലിന്റെ വിസ്മയം :- കാലം മാറിയപ്പോൾ മൺമറഞ്ഞുപോയ ഈ വാദ്യോപകരണവും അതുപയോഗിച്ചുള്ള കൊട്ടും പാട്ടും അവതരിപ്പിച്ചത്  അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുരുന്നുകൾക്ക് വിസ്മയമായി.. പണ്ട് യുദ്ധത്തിനൊക്കെ ഉപയോഗിച്ചിരുന്ന വില്ലിന്റെ ആകൃതിതന്നെയാണ് ഓണവില്ലിനും. വില്ലുകുലച്ച് ഞാൺ ഘടിപ്പിച്ചാൽ പിന്നെ നല്ലൊരുവാദ്യോപകരണമാണിത്. ചെണ്ടകൊട്ടുംപോലെ കൊട്ടാം.  ഹൃദയത്തോടുചേർത്ത് പിടിച്ചാൽ പിന്നെ ഞാണിന്റെ താഴ്ഭാഗം മുതൽ വിവിധ സ്വരസ്ഥാനങ്ങളാണ്. പ്രത്യേകമുണ്ടാക്കിയ മുളംകോലുകൊണ്ട് വില്ലിൽ തായമ്പകവരെ കൊട്ടാം. ചെണ്ട കൊട്ടാൻ രണ്ടുകോലാണെങ്കിൽ വില്ലുകൊട്ടാൻ ഒറ്റക്കോൽ മതി. പക്ഷേ തായമ്പക കൊട്ടാൻ നല്ല പ്രാവീണ്യം തന്നെ വേണം. കമ്പിന് അനുസരിച്ചാണ് വില്ലിന്റെ വലുപ്പം പറയുക. രാമലക്ഷ്മണൻമാരുടെ വനവാസത്തോടു ബന്ധപ്പെട്ടതാണ് ഓണവില്ലിന് പിന്നിലെ െഎതിഹ്യം. വനത്തിൽ നടക്കുന്നതിനിടെ രാമലക്ഷ്മണൻമാർ ക്ഷീണിതരായിരിക്കുമ്പോൾ മരത്തിൽ ചാരിവെച്ച വില്ലിന്റെ ഞാണിൽ രാമൻ അമ്പുകൊണ്ട് താളംപിടിക്കുകയും നല്ല ഇമ്പമാർന്നൊരീണം ഉണ്ടാവുകയും ചെയ്തതായാണ് കഥ. പണ്ടൊക്കെ ഓണമാഘോഷിക്കാനുള്ളൊരു സാമ്പത്തികമാർഗംകൂടിയായിരുന്നു ഓ...

ചിത്രകളരി ശിൽപശാല

ഇമേജ്
                                                                                                                                                                                                                                                                                ടാലെന്റ്‌ലാബിന്റെ  ഭാഗമായ ചിത്രകളരിയോടനുബന...

ഉല്ലസിച്ച് ഗണിത പഠനം...

ഇമേജ്
എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. വാർഡ് മെമ്പർ ശ്രീ.ശശിധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ,സംഖ്യാ കാർഡുകൾ ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈ സുകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം. കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട് വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും... ...