1960 കളിലും 70 കളിലും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിരവധി ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി . ഇവ നവീന ബോധന സമ്പ്രദായങ്ങൾ രൂപപ്പെടുത്തുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത് . ജപ്പാൻ , ഇംഗ്ലണ്ട് , ഇറ്റലി , ആസ്ട്രേലിയ തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും ഇത്തരത്തിലുള്ള സംരംഭങ്ങൾ രൂപപ്പെടുകയുണ്ടായിട്ടുണ്ട് . ജനാധിപത്യ വിദ്യാഭ്യാസ പ്രകൃയയെ കുറിച്ചും കുട്ടികളുടെ അവകാശത്തെ കുറിച്ചും വളരെ ഗൌരവമായി ചിന്തിച്ച വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇത്തരം സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത് . ഇവയുടെ ഉല്പന്നങ്ങളായി ചില പുസ്തകങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട് . ദിവാസ്വപ്നം , ടോട്ടോച്ചാൻ , The teacher, Letter to a Teacher തുടങ്ങിയവ ഇവയിൽ ചിലതാണ് . ഈ കൂട്ടത്തിൽ പെടുത്താവുന്ന ഒരു പുസ്തകമാണ് കെ . ടി . മാർഗരറ്റിന്റെ Open Classroom . ബാംഗ്ലൂരിനടുത്ത് തിലക് നഗർ കോളനിയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഈ പുസ്തകരചനക്കാധാരം . കുറെ സിദ്ധാന്തങ്ങളും ഉദ്ധരണികളും പഠിച്ച് സമൂഹത്തിലേക്കിറങ്ങിയ ഒരു അദ്ധ്യാപികയുടെ ബുദ്ധിമുട്ടേറിയ അനുഭവങ്ങളുടെ ഒരു സഞ്ചയം കൂടിയാണിത് . " എന്തുതരം വിദ്യാഭ്യാസം കുട...
🍀 പരിസ്ഥിതി ദിനം 2021 🍀 പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനം. ജൈവവൈവിധ്യത്തിൻെറ കാവലാളാവാൻ.... ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെ സ്വാഭാവികത നിലനിർത്താൻ... ഞങ്ങളും... സ്കൂൾ അങ്കണത്തിൽ എസ് എസ് ജി വൈസ് ചെയർമാൻ ശ്രി സാംബൻെറ നേതൃത്വത്തിൽ തൈ നടുന്നു. ഞങ്ങളുടെ കൊച്ചു പ്രവർത്തനങ്ങൾ കാണൂ......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ