മൈക്കും പ്രിന്ററും സ്വന്തമായി

സ്ക്കൂളിന് ഒരു പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിന്റെ കുറവുണ്ടായിരുന്നത് പരിഹരിക്കുന്നതിനു വേണ്ടി അദ്ധ്യാപകർ ഒരു മൈക്ക് സെറ്റ് വാങ്ങി സ്ക്കൂളിന് നൽകി. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 ഒക്ടോബർ 17ന് അരിക്കാട് സ്ക്കൂൾ അങ്കണത്തിൽ വെച്ച് തൃത്താല എം.എൽ.എ. വി.ടി. ബൽറാം പ്രധാന അദ്ധ്യാപിക ഗീത ടീച്ചർക്ക് മൈക്ക് സെറ്റ് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.  പഞ്ചായത്തു പ്രസിഡന്റ് വി. സുജാത, വൈസ്പ്രസിഡന്റ് മുഹമ്മദ് മാസ്റ്റർ, ഒന്നാം വാർഡ് മെമ്പർ ശശിധരൻ, എ.ഇ.ഒ. വേണുഗോപാലൻ, വി. അബ്ദുള്ളക്കുട്ടി എന്നിവരെ കാണാം.


പട്ടിത്തറ ഗ്രാമപഞ്ചായത്ത് അരിക്കാട് സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു പ്രിന്റർ സ്ക്കൂളിനു നൽകി. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 ഒക്ടോബർ 17ന് അരിക്കാട് സ്ക്കൂൾ അങ്കണത്തിൽ വെച്ച് പഞ്ചായത്തു പ്രസിഡന്റ് വി. സുജാത പ്രധാന അദ്ധ്യാപിക ഗീത ടീച്ചർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019