പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശിശുദിനാഘോഷം 2017

ഇമേജ്
ഈ വർഷത്തെ ശിശുദിനം തൃത്താല എം . എൽ . എ . വി . ടി . ബൽറാമിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി . ശിശുദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എം . എൽ . എ . യുടെ ആസ്തിവികസന നിധി ഉപയോഗിച്ചു കൊണ്ട് സ്ക്കൂളിൽ ഏതൊക്കെ തരത്തിലുള്ള വികസനപ്രവർത്തനങ്ങളാണ് നടത്താൻ പോകുന്നത് എന്ന് വിശദീകരിച്ചു . 40 ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത് . പുതിയ രണ്ടു ക്ലാസ് മുറികൾ കൂടി ഇതിന്റെ ഭാഗമായി നിർമ്മിക്കും . കൂടാതെ അടുക്കള പുതുക്കി പണിയുന്നതിനും എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സുകൾ ആക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു .സ്ക്കൂൾ ലൈബ്രറിക്കു വേണ്ടി വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങളുടെ സമർപ്പണം പുസ്തകം സ്ക്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് എം.എൽ.എ. നിർവ്വഹിച്ചു. ബി . ആർ . സി . ട്രെയ്‌നർ പി . രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . വായനയുടെയും വായനശാലയുടെയും മഹത്വത്തെ കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു . വിദ്യാലയത്തിലെ നല്ല പ്രവർത്തനങ്ങളാണ് സമൂഹത്തിൽ പ്രതിഫലിക്കുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി , അദ്ധ്യാപനം ക

മൈക്കും പ്രിന്ററും സ്വന്തമായി

ഇമേജ്
സ്ക്കൂളിന് ഒരു പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിന്റെ കുറവുണ്ടായിരുന്നത് പരിഹരിക്കുന്നതിനു വേണ്ടി അദ്ധ്യാപകർ ഒരു മൈക്ക് സെറ്റ് വാങ്ങി സ്ക്കൂളിന് നൽകി. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 ഒക്ടോബർ 17ന് അരിക്കാട് സ്ക്കൂൾ അങ്കണത്തിൽ വെച്ച് തൃത്താല എം.എൽ.എ. വി.ടി. ബൽറാം പ്രധാന അദ്ധ്യാപിക ഗീത ടീച്ചർക്ക് മൈക്ക് സെറ്റ് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.  പഞ്ചായത്തു പ്രസിഡന്റ് വി. സുജാത, വൈസ്പ്രസിഡന്റ് മുഹമ്മദ് മാസ്റ്റർ, ഒന്നാം വാർഡ് മെമ്പർ ശശിധരൻ, എ.ഇ.ഒ. വേണുഗോപാലൻ, വി. അബ്ദുള്ളക്കുട്ടി എന്നിവരെ കാണാം. പട്ടിത്തറ ഗ്രാമപഞ്ചായത്ത് അരിക്കാട് സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു പ്രിന്റർ സ്ക്കൂളിനു നൽകി. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 ഒക്ടോബർ 17ന് അരിക്കാട് സ്ക്കൂൾ അങ്കണത്തിൽ വെച്ച് പഞ്ചായത്തു പ്രസിഡന്റ് വി. സുജാത പ്രധാന അദ്ധ്യാപിക ഗീത ടീച്ചർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.

ഗോള്‍വര്‍ഷം 2017

ഇമേജ്
ഫിഫ അണ്ടര്‍ സെവന്റീന്‍ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കുന്നതിന്റെ പ്രചരണാര്‍ത്ഥം സ്ക്കൂളുകളില്‍ നടക്കുന്ന ദശലക്ഷം ഗോള്‍പ്രോഗ്രാമിന്റെ ഭാഗമായി അരിക്കാട് എല്‍.പി. സ്ക്കൂളില്‍ നടന്ന ഗോള്‍വര്‍ഷം 2017 ചിത്രങ്ങളിലൂടെ

ഓണാഘോഷം

ഇമേജ്
അരിക്കാട് എൽ.പി.സ്ക്കൂളിൽ ഓണാഘോഷവും ഓണസദ്യയും ആഘോഷപൂർവ്വം നടത്തി. ഒരു രക്ഷിതാവ് എന്ന നിലയിൽ സ്ഥലം എം.എൽ.എ., വി.ടി. ബൽറാമും ഇതിൽ പങ്കെടുത്തു.

കായികമേള

ഇമേജ്
ആഗസ്റ്റ് 25ന് സ്ക്കൂൾ കായികമേള നടന്നു. വളരെ ആവേശകരമായ ഈ മത്സരം ചിത്രങ്ങളിലൂടെ....

സയൻസ് ലാബ് ഉദ്ഘാടനം

ഇമേജ്
21-8-2017ന് അരിക്കാട് ജി.എൽ.പി. സ്ക്കൂളിലെ ശാസ്ത്രലാബ് കുമരനെല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി  അദ്ദേഹം കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനു വേണ്ടി ലഘു പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും അവയുടെ ശാസ്ത്രതത്വങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇത് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു.

ഇല കടലാസ് എന്നിവ ഉപയോഗിച്ച് നിര്‍മ്മാണപ്രവര്‍ത്തനം

ഇമേജ്
                                                                                                                                                            കടലാസും ഓലയും കൊണ്ട് പൂമ്പാറ്റയും പക്ഷിയും റോക്കറ്റും പമ്പരവും ഉണ്ടാക്കി ശ്രീ.സാമ്പൻറെ  നേ​തൃ​ ത്വ ​ ത്തി​ല്‍ നടന്ന ക്ലാസ്സ്  കുട്ടികളിൽ ഭാവന  വിടർത്തി.                                                  

വായനപക്ഷാചരണം

ഇമേജ്
പ്രതിജ്ഞ എനിക്കിഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുക്കൽ അയൽപക്ക ഗ്രന്ഥശാല സന്ദർശനം സമ്മാനദാനം        ജൂൺ 19 മുതൽ വായനപക്ഷാചരണം ആരംഭിച്ചു . വിദ്യാലയത്തിലെ ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം നടത്തി . ‘ എനിക്കിഷ്ടപ്പെട്ട പുസ്തകം’ തിരഞ്ഞെടുക്കാൻ അവസരം ഒരുക്കി . തുടർന്ന് വിവിധ മത്സരങ്ങൾ -‘ വായനാക്കുറിപ്പ്’ ,‘ തെറ്റില്ലാതെ എഴുതാം’ ,‘ മനോഹരമായിഎഴുതാം’ ,‘ ഉറക്കെ വായിക്കാം’ ,‘ ക്വിസ്സ്’ തുടങ്ങിയവ നടന്നു . അടുത്തുള്ള ഗ്രന്ഥശാല സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു . സമാപന ദിവസം സി . ആർ . സി . കോ ഓർഡിനേറ്റർ ശ്രി . സെയ്ദാലി മാസ്റ്റർ വിജയികൾക്ക് സമ്മാനവിതരണം നടത്തി .

പരിസ്ഥിതി വാരാഘോഷം

                                        ജൂൺ 5 മുതൽ പരിസ്ഥിതി വാരാഘോഷമായി തന്നെ പരിസ്ഥിതി ക്ലബ്ബ് തങ്ങളുടെ പരിപാടികൾ ആരംഭിച്ചു. ബഹു.പഞ്ചായത്ത് മെമ്പർ ശ്രീ.ശശിധരൻ തൈനട്ടു ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡൻറും അധ്യാപകരും കുട്ടികളും നാട്ടുപ്രമുഖരും തൈകൾ നട്ടു പങ്കാളികളായി. പരിസരശുചീകരണം,മഴക്കുഴി നിർമ്മാണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുന്നതിനും തുടക്കം കുറിച്ചു.

പ്രവേശനോത്സവം 2017-18

                                            2017-18 അധ്യായന വർഷത്തെ പട്ടിതതറ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് അരിക്കാട് ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി നടന്നു.ബഹു.എം.എൽ.എ.ശ്രീ.വി.ടി.ബൽറാം ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.സുജാത അധ്യക്ഷയായി.പനിനീർ പൂക്കളും ബലൂണുകളും നൽകിയാണ് പുതിയ പൂമ്പാറ്റകളെ ഈ അക്ഷര പൂന്തോട്ടത്തിലേക്ക് ആനയിച്ചത്.കുമരനല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കും ഡി.വൈ.എഫ്.ഐ. വിത്തുകളും പി.ടി.എ.പഠനകിറ്റും വിതരണം ചെയ്തു.തുടർന്ന് മധുര വിതരണവും ഉണ്ടായി.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ അന്നേ ദിവസം ഉത്സവാന്തരീക്ഷം തന്നെയായിരുന്നു.