കവിതകൾ

 മുറ്റത്തെ മഴ 

മഴ വരുന്നു
കറുത്ത ചായം തേച്ച പോലെ
മഴപെയ്യുന്നു
ഇലകൊഴിയും പോലെ
വീടിനു മുകളില്‍
ചെണ്ടകൊട്ടും പോലെ
--എഴുതിയത്: കൃഷ്ണാഞ്ജലി

മഴക്കനവുകൾ 

ഒന്ന് 

ഉമ്മറക്കോലായിൽ ഒറ്റക്കിരിക്കുമ്പോൾ
പെട്ടന്നൊരുമഴ വന്നുപോലും
പൂവിടരും പോലെ
മുത്തുകൊഴിയും പോലെ
പുതുമഴ പൂമഴ പവിഴമഴ
 എഴുതിയത്
അനന്ദു

രണ്ട്

അലറിപ്പാഞ്ഞെത്തി 
ആർത്തലച്ചു പെയ്തു
ഭ്രാന്തിമഴ
വാശിപിടിക്കും കുഞ്ഞിനെപോലെ
ചന്നം പിന്നം കുഞ്ഞുമഴ
പളുങ്ക് മണികൾ മാനത്തുന്ന്
എറിഞ്ഞു തന്നതാരാണ്
മലാഖമാരോ താരകളോ
എഴുതിയത്
കൃഷ്ണപ്രിയ
  
മൂന്ന്
ഉമ്മറക്കോലായിൽ ഒറ്റക്കു നിൽക്കുമ്പോൾ
തിരമാലപോലെ മഴ വന്നൂ
പല മഴ പെരുമഴ വികൃതിമഴ
പള്ളിക്കൂടത്തിൽ പോവാതെ
പെരുമഴയിൽ കുളിക്കതെ
ഞാനെന്റെ വീട്ടിലിരുന്നല്ലോ
പെരുമഴ പലമഴ കുളിർമഴ
പാഞ്ഞുവരുന്നൂ ഇടവമഴ

നാല്
അങ്ങു ദൂരെ മാനത്തുന്ന്
പെട്ടെന്നൊരു മഴ വന്നു
ആയിരം തൂമണിവിത്തായി
എന്റെ മനസ്സിലെ കുളിരായി

   അഞ്ച്
ഞനെന്റെ കോലായിൽ നിൽക്കുമ്പോൾ
ഓടിക്കിതച്ചൊരു മഴ വന്നു
നീർത്തുള്ളിയായവൾ മുറ്റത്തു വീണു
എന്റെ മനസ്സിലും കുളിരായി.    

തത്തമ്മ


തത്തമ്മേ തത്തമ്മേ വാവാവാ
കൂടെ കളിക്കാൻ വാവാവാ
കഥകൾ പറയാൻ വാവാവാ
പൊത്തിലിരിക്കാൻ വാവാവാ
തത്തമ്മേ തത്തമ്മേ വാവാവാ

എഴുതിയത്
നിശാന്ത്.പി. (ക്ലാസ് 1) 


പൂന്തോട്ടം

മുറ്റത്തുണ്ടൊരു പൂന്തോട്ടം
മുല്ലപ്പൂവിൻ പൂന്തോട്ടം
സുഗന്ധം വിതറും പൂന്തോട്ടം
പൂമ്പാറ്റകളുടെ പൂന്തോട്ടം
പൂവിൻ സ്വന്തം പൂന്തോട്ടം
എന്റെ സ്വന്തം പൂന്തോട്ടം

എഴുതിയത്
ഗുരുമിത്ര ടി.പി.(ക്ലാസ്സ് 3)



മഴവന്നപ്പോൾ

മഴ മഴ മഴ വന്നപ്പോൾ
ചറ പറ ചറ പറ പെയ്തപ്പോൾ
കാറ്റും മഴയും വന്നപ്പോൾ
ഇടിയും മഴയും വന്നപ്പോൾ
മുറ്റം മുഴുവൻ നിറയുമ്പോൾ
തോണിയിറക്കി രസിക്കാനായി
ഉണ്ണീക്കുട്ടനു കൊതിയായി
കൊതിയും രസവും തീർന്നപ്പോൾ
തീ ചൂടുള്ളൊരു പനിയായി

എഴുതിയത്
നവീൻദാസ്.സി.(ക്ലാസ് 3)



തത്ത

തത്തി തത്തി വരുന്നോ....
തത്ത തത്ത തത്തമ്മ
കതിരുകൊത്തി തിന്നും
പച്ച തത്തമ്മ പച്ചതത്തമ്മ
ചന്തമുള്ള തത്തമ്മ
പറന്നു നടക്കും തത്തമ്മ

എഴുതിയത്
നന്ദന.വി.പി.(ക്ലാസ്സ് 3)



 ഓർമ്മപ്പൂക്കൾ


ണ്ണീർ തുടക്കാൻ എന്നുമെത്തും
ഉമ്മകളാൽ എന്മുഖം നിറക്കും
എൻ ചാരെ എന്നും ഓടിയെത്തും
തൂവിരൽ തുമ്പുകൊണ്ടെന്നെ പുണരും
മനസ്സിലെ സ്നേഹം എനിക്കു നൽകും
എന്നെ വിട്ടകന്നു പോയ് മറഞ്ഞു
സ്നേഹനിധിയാമെൻ വലിയച്ഛൻ

എഴുതിയത്
അനുശ്രീ.കെ.പി. (ക്ലാസ്സ് 3)   




മഴവില്ല്


ഴക് വിടർത്തി അഴക് വിടർത്തി
അരികത്തു വരുന്ന മഴവില്ല്
മറഞ്ഞിരിക്കുന്ന മഴവില്ല്
മാനത്തുള്ള മഴവില്ല്  
ഏഴുനിറമുള്ള മഴവില്ല്
മാനം നോക്കി പോകല്ലെ
പയ്യെ പയ്യെ പോകല്ലെ....

എഴുതിയത്
ആദിത്യൻ.കെ.പി.(ക്ലാസ്സ്  2)






പൂമ്പാറ്റ


ഭംഗിയുള്ള പൂമ്പാറ്റ
പാറിവരും പൂമ്പാറ്റ
തേൻകുടിക്കും പൂമ്പാറ്റ
വൃത്തിയുള്ള പൂമ്പാറ്റ
പുള്ളിയുള്ള പൂമ്പാറ്റ

എഴുതിയത്
ശ്രീലക്ഷ്മി.ടി. (ക്ലാസ്സ് 1) 




മഴയും പുഴയും


പുഴയൊഴുകുന്നു പുഴയൊഴുകുന്നു
പുഴയിൽ തവളകൾ ചാടുന്നു
മഴ ചാറുന്നു മഴ ചാറുന്നു
കുട്ടി രസിച്ചു കളിക്കുന്നു

എഴുതിയത്
യദുകൃഷ്ണൻ.സി.പി.(ക്ലാസ്സ്  2) 


 പുള്ളിപ്പൂമ്പാറ്റ


പുള്ളിപ്പുള്ളിപ്പൂമ്പാറ്റ
തുള്ളിനടക്കും പൂമ്പാറ്റ
 തേൻ കുടിക്കും പൂമ്പാറ്റ
പല നിറമുള്ളൊരു പൂമ്പാറ്റ
പുള്ളിപ്പുള്ളിപ്പൂമ്പാറ്റ

എഴുതിയത്
മുഹമ്മദ് ഇർഫാൻ.എം. (ക്ലാസ്സ്  2


 JEEP


There is a jeep
green green jeep
pee pee jeep
the jeep is on the road

There is a bus
blue blue bus
pom pom bus
the bus is on the road.

Written by
Shivaranjini.K.P., Ujwal.K.V. (STD.1)



 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019