പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ച് അരിക്കാട് എൽപി സ്കൂളിലെ കുട്ടികൾ ചുറ്റുപാടുമുള്ള പക്ഷികളെ കണ്ടും കേട്ടും മനസിലാക്കി. വൈകുന്നേരം 4 മണി മുതൽ 6 മണി വരെയാണ് അധ്യാപകർ ഫീൽഡ് ട്രിപ്പ് ആസൂത്രണം ചെയ്തത്. മിക്കവാറും 1 എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു.

ലഘുഭക്ഷണത്തിനു ശേഷം 4 മണിക്കു തന്നെ നിരീക്ഷണ നടത്തം ആരംഭിച്ചു. പക്ഷി നിരീക്ഷകരായ ശ്രീ അരുൺ ബി. ശ്രീ ഷാജി അരിക്കാട് എന്നിവർ യാത്രക്ക് നേതൃത്വം നൽകി. ചുറ്റും മരങ്ങൾ നിറഞ്ഞ ഇടവഴിയിലൂടെയായിരുന്നു നടത്തം. നടത്തത്തിനിടയിൽ ധാരാളം കിളികളുടെ ഒച്ചകൾ കേട്ടു .ഓലേഞ്ഞാലി, നാട്ടുബുൾബുൾ ,കരിയിലക്കിളി എന്നീ സാധാരണ പക്ഷികളെ ധാരാളം കണ്ടു.

അതിനിടയിൽ ഒച്ചയുണ്ടാക്കി ഒരു കാടു മുഴക്കി പറന്നു. കുട്ടികൾക്ക് ആ പക്ഷിയെ പരിചയമുള്ളത് കത്രിക പക്ഷി എന്ന പേരിലാണ്. അതിന്റെ വാൽ കത്രിക പോലെയാണ് കാണപ്പെടുന്നത്.ഈ കത്രിക വാലുള്ള കാടു മുഴക്കിയെ മിമിക്രിക്കാരൻ പക്ഷി എന്നും പറയാറുണ്ട്. അമ്പതോളം പക്ഷികളെ ഇതിന് അനുകരിക്കാൻ കഴിയും. ഒരിക്കൽ പശുവിന്റെ ശബ്ദം അനുകരിക്കാൻ ശ്രമിച്ച് വാല് ചിതലുവന്ന് കത്രിക വാലായ കഥ ശ്രീ.ഷാജി അരിക്കാട് കൂട്ടിച്ചേർത്തു.

നടത്തത്തിനൊടുക്കം എത്തിയത് വലിയൊരു  പാടത്തിന്റെ കരയിലാണ്. അവിടെ പലതരം കൊറ്റികളും മീൻ കൊത്തികളും പ്രാവുകളും ഉണ്ടായിരുന്നു.പാടത്തിനടുത്തുള്ള തോട്ടത്തിലും ധാരാളം പക്ഷികളെ കണ്ടു. ബൈനോക്കുലറിലൂടെ പക്ഷികളെ കാണാനും അവയുടെ സവിശേഷത മനസിലാക്കാനും കുട്ടികൾക്ക് സാധിച്ചു.കണ്ടു മാത്രമല്ല, ഒച്ച കേട്ടും പക്ഷികളെ തിരിച്ചറിയാമെന്ന് ഈ യാത്രയിലൂടെ കുട്ടികൾക്ക് മനസിലായി. ഇടയ്ക്ക് കരി തപ്പി എന്ന ഇനത്തിൽ പെട്ട ദേശാടകനായ പരുന്ത് വന്ന് മറ്റു പക്ഷികളെ ഭയപ്പെടുത്തി. ഏതാണ്ട് 25 ഇനം പക്ഷികളെ കാണാനും ചില പക്ഷികളുടെ ഒച്ച കേൾക്കാനും കഴിഞ്ഞു. സന്ധ്യയായതോടെ പാടത്ത് പാറ്റ പിടിക്കാനായി ധാരാളം പനങ്കുളന്മാർ വന്നത് കുട്ടികൾക്ക് പരിചയപ്പെടുത്തി. വളരെ വിജ്ഞാനപ്രദവും രസകരവുമായ ഈ ചെറുയാത്ര ഇരുട്ടുവീഴാൻ തുടങ്ങിയതോടെ അവസാനിപ്പിച്ചു.

യാത്രയിൽ കണ്ട പക്ഷികൾ

1.അമ്പലപ്രാവ്
2.അരിപ്രാവ്
3.പനങ്കുളൻ
4.നീലക്കോഴി
5.ചെങ്കണ്ണിത്തിത്തിരി
6.താമരക്കോഴി
7.ഗോഡ് വിറ്റ്
8.പുള്ളിക്കാടക്കൊക്ക്
9.ചേരാക്കൊക്കൻ
10.ചെറു മുണ്ടി
11.ചിന്നമുണ്ടി
12.കുളക്കൊക്ക്
13.കരിതപ്പി
14.ചെറിയ മീൻ കൊത്തി
15.മീൻ കൊത്തിച്ചാത്തൻ
16.വലിയ വേലിത്തത്ത
17.ചിന്നക്കുട്ടുറുവൻ
18.നാട്ടുമരംകൊത്തി
19.പൂന്തത്ത
20.ഇണക്കാത്തേവൻ
21.മഞ്ഞക്കറുപ്പൻ
22.ആനറാഞ്ചി
23.ലളിതകാക്ക
24.കാടു മുഴക്കി
25.ഓലേഞ്ഞാലി
26.ബലി കാക്ക
27.നാട്ടുബുൾബുൾ
28.കടും പച്ച പൊടിക്കുരുവി
23.തുന്നാരൻ
24.കരിയിലക്കിളി
25.മണ്ണാത്തിപ്പുള്ള്
26.നാട്ടുമൈന
27.നാട്ടിലക്കിളി
28.മഞ്ഞത്തേൻകിളി
29കറുപ്പൻ തേൻകിളി
30.ചുട്ടിയാറ്റ


അഭിപ്രായങ്ങള്‍

  1. കുട്ടുറുവൻറെ ശബ്ദം പരിചിതമാണെങ്കിലും പേര് പുതിയ അറിവായിരുന്നു...ഗോഡ്വിറ്റ് എന്ന പക്ഷിയും ഏറെ കൗതുകമുണർത്തി

    മറുപടിഇല്ലാതാക്കൂ
  2. പക്ഷികളുടെ ലിസ്റ്റ് നൽകിയത് നമ്പർ ഇട്ട് കൊടുക്കാമായിരുന്നു. കുട്ടികളുടെ ഒരു അനുഭവക്കുറിപ്പു കൂടി വരട്ടെ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019