ശാസ്ത്രരംഗം

സി വി രാമൻ ദിനത്തോടനുബന്ധിച്ച് ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം ശ്രാസ് ത്രാധ്യാപകനും കൂടല്ലൂർ സ്കൂളിലെ പ്രധാന അധ്യാപകനുമായ ശ്രീ.രവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം തന്നെ കുട്ടികളെ ഏറെ രസിപ്പിച്ചു. ഓലകൊണ്ട് റോക്കറ്റ് വിട്ടാണ് അദ്ദേഹം ശാസ്ത്ര രംഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇത് കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പ്രയാസപ്പെട്ട ജോലികൾ എപ്പോഴും എളുപ്പമാക്കുന്നത് ശാസ്ത്രത്തിന്റെ വിവിധ കണ്ടുപിടുത്തങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് അദ്ദേഹം വിവിധ ലഘു പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുത്തു
ശാസ്ത്രമെന്നാൽ ചോദ്യങ്ങൾ ചോദിക്കലാണെന്നും, കുട്ടികൾ എപ്പോഴും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വസൂരി, പോളിയോ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളെല്ലാം ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമാണെന്നും ക്യാൻസറിനുള്ള മരുന്ന് കണ്ടു പിടിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ ചിന്തോദ്ദീപകമായ ഈ ക്ലാസ് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു.

അഭിപ്രായങ്ങള്‍

  1. ശാസ്ത്രകൗതുകം വളർത്താൻ ഏറെ സഹായകമായ ഇതുപോലെയുള്ള ക്ലാസുകൾക്ക് ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019