പഠനോത്സവം - 2019

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ പഠനോത്സവം ഫെബ്രുവരി 8 ന് ഉത്സവമായി നടന്നു.പOനോത്സവത്തിന് മുന്നോടിയായി കുട്ടികളും അധ്യാപകരും റോഡ് ഷോ നടത്തുകയും പാട്ടു പാടിയും നോട്ടീസ് നൽകിയും കൂടുതൽ നാട്ടുകാരെ പഠനോത്സവത്തിലേക്ക് ക്ഷണിച്ചു.


രാവിലെ തന്നെ ആരംഭിച്ച പoനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി Vസുജാത ഉദ്ഘാടനം ചെയ്തു.മെമ്പർ ശ്രീ.K ശശിധരൻ അധ്യക്ഷനായി. തൃത്താലAEO ശ്രീ.സിദ്ദിഖ് സാർ, BRC ട്രെയിനർ ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ, റിട്ട. ഹെഡ്മാസ്റ്റർ ശ്രീ.അബ്ദുൾ റഷീദ്, വിവിധ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് ആശംസ നേർന്നു.

പoനോത്സവത്തിൽ വിവിധ പരിപാടികളിലൂടെ കുട്ടികൾ അവരുടെ മികവുകൾ പങ്കുവച്ചു.മലയാളം, ഇംഗ്ലീഷ് സ്കിറ്റുകൾ, റോൾ പ്ലേ, നാടൻ പാട്ടുകൾ, എന്നിവ അതിൽ ചിലതാണ്
കുട്ടികൾ തന്നെ വിവിധ പരീക്ഷണങ്ങൾ അവതരിപ്പിച്ച് തത്വങ്ങൾ വിശദീകരിച്ചത് കൗതുകമായി.

ഏതു സംഖ്യ കൊടുത്താലും അതിന്റെ പ്രത്യേകതകൾ പറഞ്ഞ് അദ്വൈത് മാനവ്, അശ്വദേവ് എന്നിവർ രക്ഷിതാക്കളുടെ കൈയ്യടി നേടി.

നാടൻ പച്ചക്കറികൾ മാത്രം വിൽപ്പനക്കു വച്ച കുട്ടിച്ചന്ത ശ്രദ്ധേയമായി. കുട്ടികൾ തന്നെയാണ് വിൽപ്പനക്കാരായത്. വിലപേശിയും കണക്ക് പറഞ്ഞും കച്ചവടം പൊടിപൊടിക്കുന്ന സമയത്താണ് പഞ്ചായത്ത് പ്രസിഡന്റ് കുട്ടിച്ചന്തയിലേക്കു വന്നത്. കുട്ടി വ്യാപാരികളോട് കളി പറഞ്ഞും വിലപേശിയും നാടൻ പച്ചക്കറികൾ വാങ്ങി. രക്ഷിതാക്കളുടെ നല്ല പ്രോത്സാഹനവുമുണ്ടായി.

അഭിപ്രായങ്ങള്‍

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. കുട്ടിച്ചന്തയിലൂടെ മനക്കണക്കുകൾ ചെയ്യാനും ഗണിതം രസകരമാക്കാനും കഴിയുന്നു

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി