പോസ്റ്റുകള്‍

2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സമഗ്രകാർഷിക വികസന പദ്ധതി

ഇമേജ്
കേരള സർക്കാർ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പരിപാടിയുടെ ഭാഗമായി അരിക്കാട് ഗവ. എൽ.പി.സ്ക്കൂളിൽ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പട്ടിത്തറ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. രാധ ഉദ്ഘാടനം ചെയ്തു. പട്ടിത്തറ കൃഷി ഓഫീസർ കുട്ടികൾക്ക് പുരയിടകൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. ചിത്രങ്ങളിലൂടെ:-      

കായികമത്സരം-2014

ഇമേജ്
അരിക്കാട്ജി.എൽ.പി.സ്ക്കൂളിലെ കായികമത്സരത്തിൽ നിന്ന് ചില ചിത്രങ്ങൾ:-

മംഗൾയാൻ

ഇമേജ്
  ഇന്ത്യ ചന്ദ്രനിലേക്ക് മംഗൾയാൻ വിക്ഷേപിച്ചതിന്റെ ഓർമ്മക്കായി അന്നേദിവസം അരിക്കാട് സ്ക്കൂളിലെ വിദ്യാർത്ഥികൾ ഒരു മാവിൻ തൈ നട്ടു.

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇമേജ്
അരിക്കാട് ജി.എൽ.പി. സ്ക്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. ശശിധരൻ പതാക ഉയർത്തി. പട്ടിത്തറ ഗ്രാമപഞ്ചായത്ത് മുൻ അംഗവും എസ്.എസ്.ജി ചെയർമാനുമായ വി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. സാമ്പൻ, ഷാജി എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്‌മാസ്റ്റർ കെ. അബ്ദുൾ റഷീദ് സ്വാഗതവും റംല ടീച്ചർ നന്ദിയും പറഞ്ഞു.     പട്ടിത്തറ ഗ്രാമപഞ്ചായത്തിന്റെ 2013-14 വർഷത്തെ നാലാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്കു നേടിയ വിദ്യാർത്ഥികൾക്കുള്ള എന്റോവ്‌മെന്റ്, ചാന്ദ്രദിനക്വിസ്, സ്വാതന്ത്ര്യദിനക്വിസ്, യുറീക്ക വിജ്ഞാനോത്സവം, വായനാമത്സരം, ക്ലാസ് അലങ്കാരം, ശുചിത്വം എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ഇതോടനുബന്ധിച്ച് വിതരണം ചെയ്തു.      കെ.പി. അലി (റിഫ എർത്ത്മൂവേഴ്സ് ഒതളൂർ) മാധ്യമം ദിനപത്രം ഒരു അദ്ധ്യയനവർഷത്തിന് സ്പോൺസർ ചെയ്തു.

മഴ

കൂടെ കളിക്കുവാൻ ആരുമില്ലാതെ ഞാൻ  തിണ്ണയിൽ വിഷമിച്ചിരിക്കുമ്പോൾ ആരോ വന്നെന്നെ വിളിച്ചു- മുറ്റത്തേക്കിറങ്ങി ഞാൻ മെല്ലെ എന്റെ നെറുകയിൽ മുത്തമിട്ടു ഒരു കുഞ്ഞു മഴത്തുള്ളി കൂടെ വന്നൊരായിരം തുള്ളികൾ; കൂട്ടുകാർ ഓടിയകത്തേക്ക് ഞാനെന്റെ പുള്ളിക്കുടയുമായ് പുറത്തിറങ്ങി. ശ്രാവൺ. എം.വി. നാലാം ക്ലാസ്.

കുഞ്ഞുമഴ

മഴയേ വേഗം വരുമോ വരുമോ  എന്നുടെ കൂടെ വരുമോവരുമോ? മേലേ സൂര്യനുദിക്കും മുമ്പേ വേഗം വരുമോ വരുമോ? ഇടിയും കാറ്റും എത്തും മുമ്പേ വേഗം വരുമോ വരുമോ? കുഞ്ഞിക്കുറുക്കന്റെ  കല്യാണത്തിനു വേഗം വരുമോ വരുമോ? ഒന്നിച്ചു നടക്കാം ഒന്നിച്ചു കളിക്കാം ഒന്നിച്ചു കളിച്ചു രസിച്ചു നടക്കാം. മഴയേ വേഹം വരുമോ വരുമോ എന്നുടെ കൂടെ വരുമോ വരുമോ? ശ്രാവൺ. വി.എം നാലാം ക്ലാസ്.

മഴ എന്റെ കൂട്ടുകാരി

മഴ എന്റെ കൂട്ടുകാരിയാണ്. എന്നെ സന്തോഷിപ്പിക്കാൻ വരുന്നവൾ. എന്റെ ചെടികൾക്ക് വെള്ളമെത്തിക്കുന്നവൾ. തൂവെള്ളിക്കമ്പി മീട്ടി പാട്ടു പാടുന്നവൾ. ദേഷ്യം വരുമ്പോൾ കണ്ണുകളിൽ നിന്നും തീപ്പൊരി ചിതറിക്കുന്നവൾ. സന്തോഷിക്കുമ്പോൾ ചിരിച്ചു രസിക്കുന്നവൾ. തണുത്തുവിറച്ചെന്നെ കാണാൻ വരുന്നവൾ. മഴ എന്റെ കൂട്ടുകാരിയാണ്. എന്നെ സന്തോഷിപ്പിക്കാൻ വരുന്നവൾ എഴുതിയത്: ശ്രീലക്ഷ്മി.(std.4)

തൃത്താല ബ്ലോക്ക്തല പ്രവേശനോത്സവം-2014

ഇമേജ്
തൃത്താല ബ്ലോക്ക്തല പ്രവേശനോത്സവം അരിക്കാട് ജി.എൽ.പി. സ്ക്കൂളിൽ 2014 ജൂൺ 2൹ നടന്നു. തൃത്താല എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത നിർവ്വഹിച്ചു. എം.എൽ.എ. വീ.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു.  അദ്ധ്യക്ഷപ്രസംഗത്തിന്റെ പൂർണ്ണരൂപം ഇവിടെ

ഗ്രൂപ്പ്ഫോട്ടോ

ഇമേജ്

നക്ഷത്രനിരീക്ഷണം

നാലാം ക്ലാസ്സിലെ ആകാശക്കാഴ്ചകൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അരിക്കാട് ജി.എൽ.പി.സ്ക്കൂളിലെ കുട്ടികൾ നക്ഷത്രനിരീക്ഷണം നടത്തി. നക്ഷത്രങ്ങളെ പരിചയപ്പെടുത്തിത്തന്നത് ഈ സ്ക്കൂളിലെ ഒരു രക്ഷിതാവു കൂടിയായ ശ്രീ. ഷാജിയാണ്. പ്രൊജക്റ്റർ ഉപയോഗിച്ച് ഒരു മുൻധാരണയുണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും പ്രൊജക്റ്റർ പണിമുടക്കിയത് എല്ലാവരിലും അൽപം നിരാശയുണ്ടാക്കി. എങ്കിലും തെളിഞ്ഞ ആകാശം നിറയെ നക്ഷത്രങ്ങളായിരുന്നു. ഓരോ കൂട്ടങ്ങളും വിശദമായിത്തന്നെ പരിചയപ്പെട്ടു. നുറുങ്ങുകഥകളും മേമ്പൊടിയായിട്ടുണ്ടായിരുന്നു. തീക്കട്ട പോലുള്ള 'തിരുവാതിര' തോളത്തേന്തിനിൽക്കുന്ന 'വേട്ടക്കാരൻ'. വേട്ടക്കാരനുമായി മല്ലിടുന്ന കാള(ഇടവം). വേട്ടക്കാരൻ ആദ്യം വേട്ടയാടിയ മുയൽ(ലിപ്പസ്). വേട്ടക്കാരന്റെ തലയായി സങ്കൽപിക്കുന്ന മകയിര്യം. വേട്ടക്കാരൻ വന്ന തോണി(പുണർതം). അടുത്തു തന്നെയുള്ള പുഴ(ഇറിഡാനസ്). അശ്വമുഖം പോലെ അശ്വതി. അടുപ്പുകല്ലു പോലെ ഭരണി. പൂച്ചെണ്ടു പോലെയുള്ള കാർത്തിക. എല്ലാം വ്യക്തമായിരുന്നു. വ്യാഴഗ്രഹം, സൂര്യൻ കഴിഞ്ഞാൽ ആകാശത്തിൽ ഏറ്റവും തിളക്കത്തിൽ കാണപ്പെടുന്ന നക്ഷത്രം സിറിയസ്, വേട്ടക്കാരന്റെ കാൽഭാഗത്തുള്ള സേഫ്, റീഗൽ