മഴ എന്റെ കൂട്ടുകാരി

മഴ എന്റെ കൂട്ടുകാരിയാണ്.
എന്നെ സന്തോഷിപ്പിക്കാൻ വരുന്നവൾ.
എന്റെ ചെടികൾക്ക്
വെള്ളമെത്തിക്കുന്നവൾ.
തൂവെള്ളിക്കമ്പി മീട്ടി
പാട്ടു പാടുന്നവൾ.
ദേഷ്യം വരുമ്പോൾ
കണ്ണുകളിൽ നിന്നും
തീപ്പൊരി ചിതറിക്കുന്നവൾ.
സന്തോഷിക്കുമ്പോൾ
ചിരിച്ചു രസിക്കുന്നവൾ.
തണുത്തുവിറച്ചെന്നെ കാണാൻ വരുന്നവൾ.
മഴ എന്റെ കൂട്ടുകാരിയാണ്.
എന്നെ സന്തോഷിപ്പിക്കാൻ വരുന്നവൾ
എഴുതിയത്:
ശ്രീലക്ഷ്മി.(std.4)

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഠനോത്സവം - 2019

പഠനോത്സവം 2020

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്