പോസ്റ്റുകള്‍

ഏപ്രിൽ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാർഷികാഘോഷം 2019

ഇമേജ്
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ വാർഷികാഘോഷ പരിപാടികൾ ബഹുമാനപ്പെട്ട തൃത്താല MLA ശ്രീ.വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.പി.ബാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽAEO ശ്രീ സിദ്ദിഖ് സാർ, വാർഡ് മെമ്പർ ശ്രീ.കെ.ശശിധരൻ, പഞ്ചായത്തംഗം ശ്രീമതി KPരാധ, ശ്രീ.അബ്ദുള്ളക്കുട്ടി, PTA, SMC അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അരിക്കാട് സ്കൂളിലെ ആദ്യകാല അധ്യാപികയായ ശ്രീമതി ജ്യോതി ടീച്ചറെ MLA ശ്രീ.വി ടി ബൽറാം പൊന്നാടയിട്ട് ആദരിച്ചു.സ്കൂൾ മാഗസിൻ അക്ഷരപ്പൂക്കൾ MLA സ്കൂൾ ലീഡർക്കു നൽകി പ്രകാശനം നിർവഹിച്ചു. ബഹുമാനപ്പെട്ട MLA യുടെ അമ്മയുടെ പേരിലുള്ള എൻഡോവ്മെന്റ് നാലാം ക്ലാസിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്ക് നൽകി. ഓരോ ക്ലാസിലും മികച്ച വിജയം കൈവരിച്ചവർക്കുള്ള ട്രോഫിയും നൽകി. പഞ്ചവാദ്യകലാകാരൻ ശ്രീ.സുരേഷ് ആലങ്കോടിനുള്ള ട്രോഫിയും പൊന്നാടയും AE0 ശ്രീ.സിദ്ദിഖ് സാർ സമ്മാനിച്ചു.അതിനു ശേഷം ശ്രീ .സുരേഷ് ആലങ്കോടിന്റെ നേതൃത്വത്തിൽ ഇരുപതോളം കലാകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പഞ്ചവാദ്യം അരങ്ങേറി.  നമ്മുടെ സ്കൂളിലെ ഒന്നാം ക്ലാസുകാരായ ശ്രീരാഗും ശ്രീ ഹർഷും എല്ലാവരുടേയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.അതിനു ശേഷം സ