വാർഷികാഘോഷം 2019

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ വാർഷികാഘോഷ പരിപാടികൾ ബഹുമാനപ്പെട്ട തൃത്താല MLA ശ്രീ.വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.പി.ബാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽAEO ശ്രീ സിദ്ദിഖ് സാർ, വാർഡ് മെമ്പർ ശ്രീ.കെ.ശശിധരൻ, പഞ്ചായത്തംഗം ശ്രീമതി KPരാധ, ശ്രീ.അബ്ദുള്ളക്കുട്ടി, PTA, SMC അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അരിക്കാട് സ്കൂളിലെ ആദ്യകാല അധ്യാപികയായ ശ്രീമതി ജ്യോതി ടീച്ചറെ MLA ശ്രീ.വി ടി ബൽറാം പൊന്നാടയിട്ട് ആദരിച്ചു.സ്കൂൾ മാഗസിൻ അക്ഷരപ്പൂക്കൾ MLA സ്കൂൾ ലീഡർക്കു നൽകി പ്രകാശനം നിർവഹിച്ചു. ബഹുമാനപ്പെട്ട MLA യുടെ അമ്മയുടെ പേരിലുള്ള എൻഡോവ്മെന്റ് നാലാം ക്ലാസിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്ക് നൽകി. ഓരോ ക്ലാസിലും മികച്ച വിജയം കൈവരിച്ചവർക്കുള്ള ട്രോഫിയും നൽകി. പഞ്ചവാദ്യകലാകാരൻ ശ്രീ.സുരേഷ് ആലങ്കോടിനുള്ള ട്രോഫിയും പൊന്നാടയും AE0 ശ്രീ.സിദ്ദിഖ് സാർ സമ്മാനിച്ചു.അതിനു ശേഷം ശ്രീ .സുരേഷ് ആലങ്കോടിന്റെ നേതൃത്വത്തിൽ ഇരുപതോളം കലാകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പഞ്ചവാദ്യം അരങ്ങേറി.  നമ്മുടെ സ്കൂളിലെ ഒന്നാം ക്ലാസുകാരായ ശ്രീരാഗും ശ്രീ ഹർഷും എല്ലാവരുടേയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.അതിനു ശേഷം സമീപത്തെ ബാലവാടികളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ അരങ്ങേറി.പിന്നീട് സ്കൂളിലെ കുട്ടികളും, പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിച്ച വിവിധ പരിപാടികളും ഉണ്ടായി. നാലു മണിക്ക് സമാപന സമ്മേളനം ബഹു. പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. V സുജാത ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ അധ്യക്ഷനായ ചടങ്ങിൽBRC ട്രെയിനർ ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ, SSG, SMC അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം പ്രസിഡന്റ് ശ്രീ ശ്രീകുമാരമേനോൻ സ്വാഗതവും, HM ശ്രീമതി Pഗീത ടീച്ചർ നന്ദിയും പറഞ്ഞു. പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും ട്രോഫികൾ നൽകി.








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

പഠനോത്സവം - 2019

ഉല്ലസിച്ച് ഗണിത പഠനം...