പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എഴുത്തുകാരെ പരിചയപ്പെടൂ

  ✎   എഴുത്തുകാരെ പരിചയപ്പെടൂ 🖉
💖   കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ 💖

🕮വായനപക്ഷാചരണം🕮

ഇമേജ്
🕮🕮🕮🕮🕮🕮🕮🕮🕮🕮🕮🕮🕮🕮🕮🕮🕮🕮🕮🕮  ഈ വർഷത്തെ വായനപക്ഷാചരണത്തിനു തുടക്കം കുറിച്ചു. വിശിഷ്ടാതിഥി ശ്രി സന്തോഷ് പാറൽ വായനാദിന സന്ദേശം നൽകി. കഥയും പുസ്തകാവതരണവും വായനയുടെ മഹത്വവുമായി കുട്ടികളെ വായനയുടെ ലോകത്തേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശ്രി രാമകൃഷ്ണൻ കുമരനെല്ലൂരിൻെറ കഥാവതരണം കൂടിയായപ്പോൾ ഇന്നത്തെ ദിവസത്തിന് മാറ്റ് കൂടി.ശേഷം കുട്ടികളുടെ പ്രസംഗങ്ങളും കഥകളും കുട്ടിക്കവിതകളുമായി രംഗം കൊഴുത്തു.പോസ്റ്ററുകളിലെ വൈവിധ്യവും എഴുത്തുകാരെ അവരുടെ വേഷത്തിൽ പരിചയപ്പെടുത്തിയും ഈ മഹാമാരിക്കാലത്ത് ഓൺലൈനിലൂടെ കുട്ടികൾ കഴിവ് പ്രകടിപ്പിച്ചപ്പോൾ ഒരു കൊറോണക്കും തങ്ങളുടെ ആത്മവീര്യത്തെ തകർക്കാനാവില്ലെന്ന് നമുക്കുറപ്പിക്കാം....  

പരിസ്ഥിതി ദിനം 2021

ഇമേജ്
      🍀 പരിസ്ഥിതി ദിനം 2021 🍀    പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനം. ജൈവവൈവിധ്യത്തിൻെറ കാവലാളാവാൻ....                                              ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെ സ്വാഭാവികത  നിലനിർത്താൻ...     ഞങ്ങളും...                                                                          സ്കൂൾ അങ്കണത്തിൽ എസ് എസ് ജി വൈസ് ചെയർമാൻ ശ്രി സാംബൻെറ നേതൃത്വത്തിൽ തൈ നടുന്നു.      ഞങ്ങളുടെ കൊച്ചു പ്രവർത്തനങ്ങൾ കാണൂ......

പ്രവേശനോത്സവം 2021-22

ഇമേജ്
2021-22 വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി ഗൂഗിൾ മീറ്റിലൂടെ ഗംഭീരമായി ആഘോഷിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ സെയ്തലവി എം അധ്യക്ഷനായ യോഗത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി ഗീത പി സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ശ്രീമതി  രാധ കെ പി ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീ ഹുവൈസ് കെ ആശംസകൾ അറിയിച്ചു. എസ് എസ് ജി അംഗങ്ങളായ ശ്രീ അബ്ദുള്ളക്കുട്ടി,ശ്രീ സാംബൻ,ശ്രീ ഷാജി,ശ്രീ സുബ്രഹ്മണ്യൻ കെ പി , പി ടി എ അംഗം ശ്രീ മുഹമ്മദാലി എന്നിവരും മക്കൾക്ക് ആശംസകൾ നേർന്നു.ശ്രീ ഒ കെ എം കൃഷ്ണൻ,ശ്രീ എസ് കെ മേനോൻ,ശ്രീ ബാവ,എന്നിവരും എല്ലാ രക്ഷിതാക്കളും സന്നിഹിതരായിരുന്നു. നവാഗതരെ സ്വീകരിക്കലും കുട്ടികളുടെ കലാപരിപാടികളുമായി ശരിക്കും ഒരു ഉത്സവം തന്നെയായി.ശ്രീ രാമകൃഷ്ണൻ കുമരനെല്ലൂരിൻെറ കഥയും കൂടി ചേർന്നപ്പോൾ ഉത്സവത്തിൻെറ കൊഴുപ്പുകൂടി.