പോസ്റ്റുകള്‍

2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പൂക്കളം

ഇമേജ്
അദ്ധ്യാപരും വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച ഓണപ്പൂക്കളം 

പിന്നിട്ട പാതകള്‍

ഇമേജ്
    2011-12 വര്‍ഷത്തില്‍ അരിക്കാട് ഗവ.എല്‍.പി.സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സജന്യ യൂണിഫോം സ്പോണ്‍സര്‍ ചെയ്തുകൊണ്ട് ഒതളൂര്‍ ഗള്‍ഫ് കമ്മിറ്റി സെക്രട്ടറി കക്കാട്ടില്‍ സൈനുദ്ദീന്‍ സംസാരിക്കുന്നു.

സ്വാതന്ത്ര്യദിനാഘോഷം

ഇമേജ്
അരിക്കാട് സ്ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് ഹെഡ്‌മാസ്റ്റര്‍ കെ. അബ്ദുള്‍റഷീദ് പതാക ഉയര്‍ത്തുന്നു.   ക്യാഷ് അവാര്‍ഡ് വിതരണം വാര്‍ഡ് മെമ്പര്‍ കെ.പി. രാധ നിര്‍വഹിക്കുന്നു. അരിക്കാട് ജി.എല്‍.പി സ്ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.അബ്ദുള്‍റഷീദ് പതാക ഉയര്‍ത്തിക്കൊണ്ട് ആരംഭിച്ചു. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ കെ.പി. രാധ, പി.ടി.എ. പ്രസിഡന്റ് കെ. ശശിധരന്‍, മുന്‍വാര്‍ഡ് മെമ്പര്‍ വി. അബ്ദുള്ളക്കുട്ടി, ഷീബടീച്ചര്‍, അരിക്കാട് യുവസംഗമം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പ്രതിനിധി റിയാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കഴിഞ്ഞവര്‍ഷം നാലാം ക്ലാസില്‍  ഏറ്റവും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് നല്‍കുന്ന പ്രോത്സാഹനസമ്മാനം വാര്‍ഡ് മെമ്പര്‍ കെ.പി.രാധ വിതരണം ചെയ്തു. തുടര്‍ന്ന് യുവസംഗമം ക്ലബിന്റെ ആഭിമുഖ്യത്തില്‍  മധുര പലഹാര വിതരണവും ഉണ്ടായി. സൂര്യടീച്ചര്‍ നന്ദി പറഞ്ഞു. യുവഭാവന,യുവസംഗമം ക്ലബ്ബുകളുടെ സഹകരണം പരിപാടി മിഴിവുറ്റതാക്കാന്‍ സഹായിച്ചു. അനുബന്ധപരിപാടികളായി സ്വാതന്ത്ര്യ ദിന ക്വിസ്, പോസ്റ്റര്‍ നിര്‍

ചാന്ദ്രദിനപ്പതിപ്പ്

ഇമേജ്

മഴമേഘക്കനവുകൾ

നാലാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ മഴമേഘക്കനവുകൾ എന്ന കവിതാപതിപ്പിൽ നിന്ന് കുറച്ചു കവിതകൾ ഒന്ന്   ഉമ്മറക്കോലായിൽ ഒറ്റക്കിരിക്കുമ്പോൾ പെട്ടന്നൊരുമഴ വന്നുപോലും പൂവിടരും പോലെ മുത്തുകൊഴിയും പോലെ പുതുമഴ പൂമഴ പവിഴമഴ   എഴുതിയത് അനന്ദു രണ്ട് അലറിപ്പാഞ്ഞെത്തി  ആർത്തലച്ചു പെയ്തു ഭ്രാന്തിമഴ വാശിപിടിക്കും കുഞ്ഞിനെപോലെ ചന്നം പിന്നം കുഞ്ഞുമഴ പളുങ്ക് മണികൾ മാനത്തുന്ന് എറിഞ്ഞു തന്നതാരാണ് മലാഖമാരോ താരകളോ എഴുതിയത് കൃഷ്ണപ്രിയ     മൂന്ന് ഉമ്മറക്കോലായിൽ ഒറ്റക്കു നിൽക്കുമ്പോൾ തിരമാലപോലെ മഴ വന്നൂ പല മഴ പെരുമഴ വികൃതിമഴ പള്ളിക്കൂടത്തിൽ പോവാതെ പെരുമഴയിൽ കുളിക്കാതെ ഞാനെന്റെ വീട്ടിലിരുന്നല്ലോ പെരുമഴ പലമഴ കുളിർമഴ പാഞ്ഞുവരുന്നൂ ഇടവമഴ എഴുതിയത് നവീന്‍ ദാസ്   നാല് അങ്ങു ദൂരെ മാനത്തുന്ന് പെട്ടെന്നൊരു മഴ വന്നു ആയിരം തൂമണിവിത്തായി എന്റെ മനസ്സിലെ കുളിരായി     അഞ്ച് ഞനെന്റെ കോലായിൽ നിൽക്കുമ്പോൾ ഓടിക്കിതച്ചൊരു മഴ വന്നു നീർത്തുള്ളിയായവൾ മുറ്റത്തു വീണു എന്റെ മനസ്സിലും കുളിരായി.    

യൂണിഫോം വിതരണം (2012-13)

ഇമേജ്
അരിക്കാട് സ്ക്കൂളിൽ നടന്ന യൂണിഫോം വിതരണം പഞ്ചായത്ത് അംഗം കെ.പി. രാധ ഉദ്ഘാടനം ചെയ്യുന്നു കൂടുതൽ ചിത്രങ്ങൾ ഇവിടെ

അനുമോദനം

ഇമേജ്
ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീവിദ്യ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് വാങ്ങി മികച്ച വിജയം കരസ്ഥമാക്കി. സ്ക്കൂളിൽ വെച്ചു നടത്തിയ ഉപഹാരസമർപ്പണം പട്ടിത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ഉപഹാരസമർപ്പണം ചിത്രങ്ങളിലൂടെ:

പ്രവേശനോത്സവം

ഇമേജ്
കൂടുതൽ പ്രവേശനോത്സവചിത്രങ്ങൾ ഇവിടെ

തുറന്ന ക്ലാസ്സ്മുറി

ഇമേജ്
1960 കളിലും 70 കളിലും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിരവധി ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി . ഇവ നവീന ബോധന സമ്പ്രദായങ്ങൾ രൂപപ്പെടുത്തുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത് . ജപ്പാൻ , ഇംഗ്ലണ്ട് , ഇറ്റലി , ആസ്ട്രേലിയ തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും ഇത്തരത്തിലുള്ള സംരംഭങ്ങൾ രൂപപ്പെടുകയുണ്ടായിട്ടുണ്ട് . ജനാധിപത്യ വിദ്യാഭ്യാസ പ്രകൃയയെ കുറിച്ചും കുട്ടികളുടെ അവകാശത്തെ കുറിച്ചും വളരെ ഗൌരവമായി ചിന്തിച്ച വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇത്തരം സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത് . ഇവയുടെ ഉല്പന്നങ്ങളായി ചില പുസ്തകങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട് . ദിവാസ്വപ്നം , ടോട്ടോച്ചാൻ , The teacher, Letter to a Teacher തുടങ്ങിയവ ഇവയിൽ ചിലതാണ് . ഈ കൂട്ടത്തിൽ പെടുത്താവുന്ന ഒരു പുസ്തകമാണ് കെ . ടി . മാർഗരറ്റിന്റെ Open Classroom . ബാംഗ്ലൂരിനടുത്ത് തിലക് ­ നഗർ കോളനിയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഈ പുസ്തകരചനക്കാധാരം . കുറെ സിദ്ധാന്തങ്ങളും ഉദ്ധരണികളും പഠിച്ച് സമൂഹത്തിലേക്കിറങ്ങിയ ഒരു അദ്ധ്യാപികയുടെ ബുദ്ധിമുട്ടേറിയ അനുഭവങ്ങളുടെ ഒരു സഞ്ചയം കൂടിയാണിത് . " എന്തുതരം വിദ്യാഭ്യാസം കുട
ഇമേജ്