പോസ്റ്റുകള്‍

ഒക്‌ടോബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉല്ലസിച്ച് ഗണിത പഠനം...

ഇമേജ്
എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. വാർഡ് മെമ്പർ ശ്രീ.ശശിധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ,സംഖ്യാ കാർഡുകൾ ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈ സുകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം. കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട് വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും...

ശുദ്ധമായ കുടിവെള്ളം

ഇമേജ്
അരിക്കാട് സ്കൂളിലെ എല്ലാ കുട്ടികൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി പിജി അക്കാദമിയുടെ എം ഡി ശ്രീ.അബ്ദുൾ റഹ്മാൻ വാട്ടർ പ്യൂരിഫയർ സ്പോൺസർ ചെയ്തു. അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ.വി.ടി.ബൽറാം നിർവഹിച്ചു.

പാഠം ഒന്ന്; പാടത്തേക്ക്

ഇമേജ്
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ മലമൽക്കാവ് പാടം സന്ദർശിക്കുന്നു... കൃഷി രീതികൾ പരിചയപ്പെടാനും പ്രകൃതിയുമായി കൂടുതൽ ഇണങ്ങാനും ഈ സന്ദർശനം ഗുണം ചെയ്തു . ഞാറു പറിക്കുന്നതും  നടുന്നതും  കുട്ടികൾ കണ്ടു .പാടത്തിറങ്ങി ഞാറു നടാൻ അവരും കൂടി .

സ്കൂളിലേക്ക് ഗാന്ധിജിയുടെ ചിത്രം

ഇമേജ്
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ചിത്രം, വാർഡ് മെമ്പർ ശ്രീ.ശശിധരൻ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർക്ക് സമ്മാനിക്കുന്നു.... നന്ദി ശശിധരൻ അരിക്കാട്