ഉല്ലസിച്ച് ഗണിത പഠനം...



എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. വാർഡ് മെമ്പർ ശ്രീ.ശശിധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ,സംഖ്യാ കാർഡുകൾ ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈ സുകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം.

കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്

വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും...































അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019