പഠനോത്സവം 2020


ഈ വർഷത്തെ പഠനോത്സവം പി.ടി.എ പ്രസിഡൻ്റ് ശ്രീ എം സൈദലവിയുടെ അധ്യക്ഷതയിൽ വാർഡ് മെംബർ ശ്രീ കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ഒ കെ എം കൃഷ്ണൻ നമ്പൂതിരി, സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ എസ് കെ മേനോൻ, ചിത്രകാരൻ ശ്രീ ഫൈസൽ മുഹമ്മദ്, ബി ആർ സി ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി സൽമത്ത് എന്നിവർ സന്നിഹിതരായിരുന്നു.


സ്വാഗതം ആശംസിക്കുന്നു മുതൽ അവസാനം നന്ദിപ്രകാശനം വരെ കുട്ടികൾ ഓരോരുത്തരും തങ്ങളുടെ കഴിവുകൾ തെളിയിച്ചു.


ഇംഗ്ലീഷിൽ പത്രം വായിച്ചും സ്കൂൾ അഡ്വൈസ്മെൻറ്  അവതരിപ്പിച്ചും


 മലയാളത്തിൽ കവിതകൾ ചൊല്ലിയും മേനിപറച്ചിൽ അവതരിപ്പിച്ചും  യാത്രാവിവരണം രസകരമായി പറഞ്ഞും


അറബിയിൽ സംഭാഷണ വൈദഗ്ധ്യം തെളിയിച്ചും സ്വയം പരിചയപ്പെടുത്തിയും ഗണിതപ്പാട്ടുകൾ പാടിയും ലഘു പരീക്ഷണങ്ങളിലൂടെ അത്ഭുതപ്പെടുത്തിയും അവർ തകർത്തു.
ഈർക്കിൽ കൊണ്ട് കലാവിരുത് കാട്ടുന്ന ശ്രീ സാംബനുമായുള്ള അഭിമുഖം വേറിട്ടൊരു അനുഭവമായി.


പലഹാരങ്ങൾ വിറ്റ് മക്കളും വാങ്ങി രക്ഷിതാക്കളും പലഹാര കടയിൽ തിക്കിത്തിരക്കിപ്പോൾ ശരിക്കും ഉത്സവലഹരിയിൽ ആയി.

അഭിപ്രായങ്ങള്‍

  1. പലഹാരക്കടയിലേക്ക് പലഹാരങ്ങൾ തയ്യാറാക്കി തന്ന് സഹകരിച്ച അമ്മമാർക്കും കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ എത്തിച്ചേർന്ന രക്ഷിതാക്കൾക്കും പ്രത്യേകം നന്ദി

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019