പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരളത്തിൻറെ പിറന്നാൾ ഞങ്ങളും ആഘോഷിച്ചു...

കൊച്ചുകവിതയുമായ് നാലാംക്ലാസുകാ ർ  കേരളഗാനങ്ങളുമായ് പൂത്തുമ്പിക ൾ....                                   കേരളത്തിൻറെ മാത്രം പ്രത്യേകതകളുമായ് ....

മണിക്കിലുക്കം -- ബാലസഭ ഓൺ‌ലൈൻ ആയപ്പോൾ

 

ഗാന്ധിജിമാരായ് മാറിയപ്പോൾ

ഇമേജ്
 

കുഞ്ഞുമക്കൾ ഗാന്ധിജിയെ വരച്ചത് നോക്കൂ

ഇമേജ്
 

ഗാന്ധിജയന്തിയുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ചത്

 

നേർക്കാഴ്ച്ച -കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വരച്ച ചിത്രങ്ങൾ

ഇമേജ്
 

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കുഞ്ഞുമക്കൾ അവതരിപ്പിച്ച പരിപാടികൾ

 

സ്വാതന്ത്ര്യദിനാഘോഷം - 2020

ഇമേജ്
രാജ്യത്തിൻ്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ പതാക ഉയർത്തി. വാർഡുമെമ്പർ ശ്രീ കെ.ശശിധരൻ, SMC ചെയർമാൻ ശ്രീ.കൃഷ്ണൻOKM, PTAപ്രസിഡൻ്റ് ശ്രീ.എം.സെയ്ദദലവി, സ്കൂൾ വികസന സമിതി അംഗങ്ങളായ ശ്രീ അബ്ദുള്ളക്കുട്ടി, ശ്രീ സാംബൻ ,ശ്രീ.ഷാജി അരിക്കാട്, ശ്രീ.അശോകൻ അരിക്കാട്, ശ്രീ.മണികണ്ഠൻ , ശ്രീമതി.ഷീജ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്...

ഇമേജ്
 പി.ടി.എ. കമ്മിറ്റിയുടെയും സ്കൂൾ വികസന സമിതിയുടെയും തീരുമാന പ്രകാരം  ഓൺ ലൈൻ ക്ലാസിൻ്റെ തുടർ പ്രവർത്തനം നടത്താൻ കഴിയാത്ത 4 കുട്ടികൾക്ക് വാർഡ് മെമ്പർ ശ്രി .കെ .ശശിധരൻ മുൻകൈയെടുത്ത് ഫണ്ട് സ്വരൂപിച്ച് സ്മാർട്ട് ഫോണുകൾ വാങ്ങി പി.ടി.എ. പ്രസിഡണ്ട് ശ്രീ.എം .സെയ്ദ ലവിയെ ഏൽപ്പിച്ചു.എസ്.എം.സി.ചെയർമാർ ശ്രീ.ഒ.കെ.എം .കൃഷ്ണൻ ,വികസന സമിതി വൈസ് ചെയർമാൻ ശ്രീ.സാംബൻ ,വികസന സമിതി അംഗം ശ്രീ .വി . അബ്ദുള്ളക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു .

അക്ഷരപ്പൂക്കൾ : ഇ-മാഗസിൻ

ഇമേജ്
എല്ലാ വർഷവും സ്ക്കൂളിലെ വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തി മാസിക അച്ചടിച്ച് പ്രസിദ്ധീകരിച്ചു വരാറുണ്ട്. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ അതിനു സാധിച്ചിട്ടില്ല. അതുകൊണ്ട് ഈ വർഷം ഇ-ഫോർമാറ്റിൽ മാഗസിൻ പുറത്തിറക്കുകയാണ്. പി.ഡി.എഫ്, ഇ-ബുക്ക് ഫോർമാറ്റുകളിൽ ഇതു താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ നിന്ന് ലഭ്യമാണ്. PDF E-Book

വാർത്താവതരണം

മധുരം മലയാളം പരിപാടിയ്ക്കിടെ ഒന്നാം ക്ലാസിലെ ഷംന നസ്രിൻ , ലിയ പി  എസ്  എന്നിവർ വാ‍ർത്ത അവതരിപ്പിക്കുന്നു

മധുരം മലയാളം

ഇമേജ്
*അരിക്കാട് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന മധുരംമലയാളം പരിപാടിക്ക് സമാപനം.* തൃത്താല :അരിക്കാട് എൽ പി സ്കൂളിൽ നടന്ന ഓൺലൈൻ പഠനപോഷണ പരിപാടിയായ മധുരംമലയാളം സമാപിച്ചു. വി.ടിബൽറാം എംഎൽഎ വിജയ പ്രഖ്യാപനം നടത്തി. വീഡിയോ ചിത്രങ്ങൾ, ചിത്രക്കാർഡുകൾ, വായനക്കാർഡുകൾ കുട്ടിയുടെ പരിസരം എന്നിവ പ്രയോജനപ്പെടുത്തി പത്ത് ദിവസങ്ങളിലായി നടത്തിയ ഓൺലൈൻ പ്രവർത്തന പാക്കേജി ലൂടെയാണ് മധുരംമലയാളം പരിപാടി സംഘടിപ്പിച്ചത്. 42 പ്രവർത്തനങ്ങളിലൂടെ കുട്ടിയിൽ എഴുത്ത്, വായന, സർഗാത്മക രചനകൾ, ആശയ പ്രകടനങ്ങൾ എന്നിവ വളർത്തുകയും അരിക്കാട് സ്കൂളിലെ കുട്ടികളിൽ പ്രസ്തുത ശേഷികൾ ഉറപ്പുവരുത്തിയുമാണ് വിജയ പ്രഖ്യാപനം നടത്തിയത് .പഞ്ചായത്ത് പ്രസിഡന്റ് വി. സുജാത അധ്യക്ഷത വഹിച്ചു. തൃത്താല എ ഇ .ഒ . പി.വി സിദ്ദിഖ്, പഞ്ചായത്ത് മെമ്പർ കെ.ശശിധരൻ , പിടിഎ പ്രസിഡന്റ് സെയ്തലവി എം , എസ്.എം.സി ചെയർമാൻ ഒ.കെ.എം. കൃഷ്ണൻ ഹെഡ്മിസ്ട്രസ് പി ഗീത എന്നിവർ ആശംസകൾ നേർന്നു. ഓരോ ദിവസവും ഓൺലൈൻ ക്ലാസ് പിടിഎ യോഗം,അധ്യാപകർക്കായി എസ്.ആർ.ജി യോഗം , രക്ഷിതാക്കൾക്ക് ചോദ്യോത്തര പരിപാടി എന്നിവയും ഇതോടൊപ്പം നടന്നു.സംസ്ഥാനതലത്തിൽ കുഞ്ഞുമലയാളം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ

കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുഞ്ഞു അഥീന

ഇമേജ്
 അരിക്കാട് ജി.എൽ.പി. സ്കൂൾ എൽ.കെ.ജി. വിദ്യാർത്ഥിനിയായ അഥീന കാതുകുത്തിയതിനു ശേഷം കാതിലിടാൻ കാത്തുവച്ചിരുന്ന കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് വി. സുജാത ഏറ്റുവാങ്ങി. എൻ.ജി.ഒ. യൂണിയൻ വയനാട് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി.പി. സുബ്രമണ്യന്റെയും വട്ടംകുളം ജി.എൽ.പി. സ്കൂൾ അധ്യാപിക മഞ്ജുളയുടെയും മകളാണ് ഈ മിടുക്കി. ഇരുവരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്,

പഠനോത്സവം 2020

ഇമേജ്
ഈ വർഷത്തെ പഠനോത്സവം പി.ടി.എ പ്രസിഡൻ്റ് ശ്രീ എം സൈദലവിയുടെ അധ്യക്ഷതയിൽ വാർഡ് മെംബർ ശ്രീ കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ഒ കെ എം കൃഷ്ണൻ നമ്പൂതിരി, സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ എസ് കെ മേനോൻ, ചിത്രകാരൻ ശ്രീ ഫൈസൽ മുഹമ്മദ്, ബി ആർ സി ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി സൽമത്ത് എന്നിവർ സന്നിഹിതരായിരുന്നു. സ്വാഗതം ആശംസിക്കുന്നു മുതൽ അവസാനം നന്ദിപ്രകാശനം വരെ കുട്ടികൾ ഓരോരുത്തരും തങ്ങളുടെ കഴിവുകൾ തെളിയിച്ചു. ഇംഗ്ലീഷിൽ പത്രം വായിച്ചും സ്കൂൾ അഡ്വൈസ്മെൻറ്  അവതരിപ്പിച്ചും  മലയാളത്തിൽ കവിതകൾ ചൊല്ലിയും മേനിപറച്ചിൽ അവതരിപ്പിച്ചും  യാത്രാവിവരണം രസകരമായി പറഞ്ഞും അറബിയിൽ സംഭാഷണ വൈദഗ്ധ്യം തെളിയിച്ചും സ്വയം പരിചയപ്പെടുത്തിയും ഗണിതപ്പാട്ടുകൾ പാടിയും ലഘു പരീക്ഷണങ്ങളിലൂടെ അത്ഭുതപ്പെടുത്തിയും അവർ തകർത്തു. ഈർക്കിൽ കൊണ്ട് കലാവിരുത് കാട്ടുന്ന ശ്രീ സാംബനുമായുള്ള അഭിമുഖം വേറിട്ടൊരു അനുഭവമായി. പലഹാരങ്ങൾ വിറ്റ് മക്കളും വാങ്ങി രക്ഷിതാക്കളും പലഹാര കടയിൽ തിക്കിത്തിരക്കിപ്പോൾ ശരിക്കും ഉത്സവലഹരിയിൽ ആയി.

കുട്ടിപ്പട്ടാളം പോലീസ് സ്റ്റേഷനിൽ...

ഇമേജ്
പൊതു സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ തൃത്താല ജനമൈത്രി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.... എസ് ഐ മറ്റു പോലീസുകാർ എന്നിവർ കുട്ടികളോട് വളരെ സൗഹാർദത്തോടെ ഇടപെടുകയും പോലീസ് സ്റ്റേഷന്റെ പ്രവർത്തന രീതികളെക്കുറിച്ച് വിശദമാക്കുകയും ചെയ്തു. കുട്ടികൾ അവരുടെ സംശയങ്ങൾ പോലീസിനോട് ചോദിച്ചു. കുട്ടികളോടൊപ്പം അധ്യാപകർ, SMC ചെയർമാൻ, PTAപ്രസിഡന്റ്, രക്ഷിതാക്കൾ എന്നിവരും പങ്കു ചേർന്നു.