സ്വാതന്ത്ര്യദിനാഘോഷം

അരിക്കാട് സ്ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് ഹെഡ്‌മാസ്റ്റര്‍ കെ. അബ്ദുള്‍റഷീദ് പതാക ഉയര്‍ത്തുന്നു.

 
ക്യാഷ് അവാര്‍ഡ് വിതരണം വാര്‍ഡ് മെമ്പര്‍ കെ.പി. രാധ നിര്‍വഹിക്കുന്നു.
അരിക്കാട് ജി.എല്‍.പി സ്ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.അബ്ദുള്‍റഷീദ് പതാക ഉയര്‍ത്തിക്കൊണ്ട് ആരംഭിച്ചു. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ കെ.പി. രാധ, പി.ടി.എ. പ്രസിഡന്റ് കെ. ശശിധരന്‍, മുന്‍വാര്‍ഡ് മെമ്പര്‍ വി. അബ്ദുള്ളക്കുട്ടി, ഷീബടീച്ചര്‍, അരിക്കാട് യുവസംഗമം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പ്രതിനിധി റിയാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കഴിഞ്ഞവര്‍ഷം നാലാം ക്ലാസില്‍  ഏറ്റവും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് നല്‍കുന്ന പ്രോത്സാഹനസമ്മാനം വാര്‍ഡ് മെമ്പര്‍ കെ.പി.രാധ വിതരണം ചെയ്തു. തുടര്‍ന്ന് യുവസംഗമം ക്ലബിന്റെ ആഭിമുഖ്യത്തില്‍  മധുര പലഹാര വിതരണവും ഉണ്ടായി. സൂര്യടീച്ചര്‍ നന്ദി പറഞ്ഞു. യുവഭാവന,യുവസംഗമം ക്ലബ്ബുകളുടെ സഹകരണം പരിപാടി മിഴിവുറ്റതാക്കാന്‍ സഹായിച്ചു.

അനുബന്ധപരിപാടികളായി സ്വാതന്ത്ര്യ ദിന ക്വിസ്, പോസ്റ്റര്‍ നിര്‍മ്മാണം, പതിപ്പ്തയ്യാറാക്കല്‍ എന്നിവയും സ്ക്കൂളില്‍ നടന്നു.


കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019