സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അരിക്കാട് ജി.എൽ.പി. സ്ക്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. ശശിധരൻ പതാക ഉയർത്തി. പട്ടിത്തറ ഗ്രാമപഞ്ചായത്ത് മുൻ അംഗവും എസ്.എസ്.ജി ചെയർമാനുമായ വി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. സാമ്പൻ, ഷാജി എന്നിവർ
ആശംസകളർപ്പിച്ചു. ഹെഡ്‌മാസ്റ്റർ കെ. അബ്ദുൾ റഷീദ് സ്വാഗതവും റംല ടീച്ചർ നന്ദിയും പറഞ്ഞു.
    പട്ടിത്തറ ഗ്രാമപഞ്ചായത്തിന്റെ 2013-14 വർഷത്തെ നാലാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്കു
നേടിയ വിദ്യാർത്ഥികൾക്കുള്ള എന്റോവ്‌മെന്റ്, ചാന്ദ്രദിനക്വിസ്, സ്വാതന്ത്ര്യദിനക്വിസ്, യുറീക്ക വിജ്ഞാനോത്സവം, വായനാമത്സരം, ക്ലാസ് അലങ്കാരം, ശുചിത്വം എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ഇതോടനുബന്ധിച്ച് വിതരണം ചെയ്തു.
     കെ.പി. അലി (റിഫ എർത്ത്മൂവേഴ്സ് ഒതളൂർ) മാധ്യമം ദിനപത്രം ഒരു അദ്ധ്യയനവർഷത്തിന് സ്പോൺസർ ചെയ്തു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

പഠനോത്സവം - 2019

ഉല്ലസിച്ച് ഗണിത പഠനം...