ചാത്തൻകല്ലിനെ തേടി

രിസരപഠനത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ നടത്തിയ യാത്രയെ കുറിച്ച് അവർ കൂട്ടായി തയ്യാറാക്കിയ കുറിപ്പ്:-

രിസരപഠനത്തിന്റെ ഭാഗമായി കുന്നിനെ അറിയാൻ വേണ്ടിയുള്ള യാത്ര 10.45ന് തുടങ്ങി. കുന്നിൻചെരിവിലൂടെയുള്ള ഒരു ഇടവഴിയിലൂടെയാണ് ഞങ്ങൾ കുന്നിന്റെ മുകളിലേക്ക് കയറിയത്. ഇടവഴി കയറി ചെന്നപ്പോൾ ഒരു വലിയ കല്ല് ഇരിക്കുന്നതു കണ്ടു. മനുഷ്യന്റെ തലയുടെ ആകൃതിയാണതിന്. ചാത്തൻ എന്ന ഒരാൾ ശാപം കിട്ടി കല്ലായതാണ് എന്നതാണത്രെ അതിനെ പറ്റിയുള്ള ഐതിഹ്യം. ഇതിൽ നിന്നാണ് ആ കുന്നിന് ചാത്തൻകല്ല് എന്ന പേരു കിട്ടിയതത്രെ.

കുന്നിൻചെരിവിലുള്ള വലിയ പാറക്കല്ലുകളുടെ വശങ്ങളിലൂടെ വെള്ളം കിനിഞ്ഞിറങ്ങുന്നതു കണ്ടു. ഇത് മഴപെയ്യുമ്പോൾ പാറയുടെ സുഷിരങ്ങളിലൂടെ സംഭരിക്കപ്പെടുന്ന വെള്ളമാണെന്ന് ടീച്ചർ പറഞ്ഞുതന്നു. കുന്നിനു മുകളിൽ കയറിയപ്പോൾ ആ പാറകളിൽ ഇത്തരത്തിലുള്ള ധാരാളം സുഷിരങ്ങൾ കണ്ടു. കുന്നിന്റെ കുറച്ചു ഭാഗം മാത്രമേ ഇങ്ങനെയുള്ളു. ബാക്കിയെല്ലാം കല്ലുവെട്ടി വലിയ കുഴിയായിരിക്കുന്നു. കല്ലു വെട്ടിയ സ്ഥലത്ത് ഒറ്റ പുല്ലു പോലും ഇല്ല.

ഞങ്ങളുട ശബ്ദം കേട്ട് അവിടേക്കു വന്ന ഒരാൾ കുന്ന് ഇങ്ങനെ നശിക്കുന്നതിനു മുമ്പ് ഇതിന്റെ അടിഭാഗത്തു നിന്നും തുടങ്ങിയിരുന്ന ചോല ഒരിക്കലും വറ്റിയിരുന്നില്ല എന്നു പറഞ്ഞു. മലമക്കാവിന്റെ തെക്കുഭാഗത്തുള്ള കൃഷിയിടങ്ങളിലെല്ലാം ഈ വെള്ളമുപയോഗിച്ചാണത്രെ ജലസേചനം നടത്തിയിരുന്നത്. ഇപ്പോൾ വെള്ളമില്ലാത്തതിനാൽ കൃഷിയും കുറഞ്ഞു.

കുന്നിന്റെ ഒരു വശത്ത് നിറയെ അക്കേഷ്യ മരങ്ങളാണ്. ആദ്യകാലത്ത് അവിടെ നിറയെ ഞാവൽമരങ്ങളായിരുന്നുവത്രെ. പുല്ലില്ലാതായതോടെ ആടുകളും പശുക്കളുമൊന്നും ഭക്ഷണം തേടി വരാതായി. പണ്ടിവിടെ ധാരാളമായുണ്ടായിരുന്ന കണ്ണാന്തളിച്ചെടികളും ഇല്ലാതായിരിക്കുന്നു.

കൂടുതൽ ചിത്രങ്ങൾ ഇവിടെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019