ശിശുദിനാഘോഷം 2017






ഈ വർഷത്തെ ശിശുദിനം തൃത്താല എം.എൽ.. വി.ടി. ബൽറാമിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ശിശുദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എൽ..യുടെ ആസ്തിവികസന നിധി ഉപയോഗിച്ചു കൊണ്ട് സ്ക്കൂളിൽ ഏതൊക്കെ തരത്തിലുള്ള വികസനപ്രവർത്തനങ്ങളാണ് നടത്താൻ പോകുന്നത് എന്ന് വിശദീകരിച്ചു. 40 ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ രണ്ടു ക്ലാസ് മുറികൾ കൂടി ഇതിന്റെ ഭാഗമായി നിർമ്മിക്കും. കൂടാതെ അടുക്കള പുതുക്കി പണിയുന്നതിനും എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സുകൾ ആക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.സ്ക്കൂൾ ലൈബ്രറിക്കു വേണ്ടി വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങളുടെ സമർപ്പണം പുസ്തകം സ്ക്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് എം.എൽ.എ. നിർവ്വഹിച്ചു.



ബി.ആർ.സി. ട്രെയ്‌നർ പി. രാധാകൃഷ്ണൻ മാസ്റ്റർ
മുഖ്യപ്രഭാഷണം നടത്തി. വായനയുടെയും വായനശാലയുടെയും മഹത്വത്തെ കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു. വിദ്യാലയത്തിലെ നല്ല പ്രവർത്തനങ്ങളാണ് സമൂഹത്തിൽ പ്രതിഫലിക്കുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി, അദ്ധ്യാപനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനു സഹായിക്കുന്ന ഡിജിറ്റൽ ലൈബ്രറി എന്നീ ആശയങ്ങളും മുന്നോട്ടു വെച്ചു. നല്ല വായനക്കാരാവുക; നല്ല മനസ്സിന് ഉടമകളാവുക എന്ന സന്ദേശവും അദ്ദേഹം സ്ക്കൂൾ അങ്കണത്തിൽ കൂടിയ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും നൽകി.



വാർഡ് മെമ്പർ ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ രാധ, സ്ക്കൂളിന്റെ മുൻ‌പ്രധാന അദ്ധ്യാപകൻ റഷീദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്ക്കൂൾ പ്രധാനാദ്ധ്യാപിക ഗീതടീച്ചർ സ്വാഗതവും പി.ടി.. പ്രസിഡന്റ് സൈദലവി നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായി.

ശിശുദിനപ്രഭാഷണം: അദ്വൈത് മാനവ് (ഒന്നാം ക്ലാസ്)

കൂടുതൽ ചിത്രങ്ങൾ






അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019