പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ച് അരിക്കാട് എൽപി സ്കൂളിലെ കുട്ടികൾ ചുറ്റുപാടുമുള്ള പക്ഷികളെ കണ്ടും കേട്ടും മനസിലാക്കി. വൈകുന്നേരം 4 മണി മുതൽ 6 മണി വരെയാണ് അധ്യാപകർ ഫീൽഡ് ട്രിപ്പ് ആസൂത്രണം ചെയ്തത്. മിക്കവാറും 1 എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു. ലഘുഭക്ഷണത്തിനു ശേഷം 4 മണിക്കു തന്നെ നിരീക്ഷണ നടത്തം ആരംഭിച്ചു. പക്ഷി നിരീക്ഷകരായ ശ്രീ അരുൺ ബി. ശ്രീ ഷാജി അരിക്കാട് എന്നിവർ യാത്രക്ക് നേതൃത്വം നൽകി. ചുറ്റും മരങ്ങൾ നിറഞ്ഞ ഇടവഴിയിലൂടെയായിരുന്നു നടത്തം. നടത്തത്തിനിടയിൽ ധാരാളം കിളികളുടെ ഒച്ചകൾ കേട്ടു .ഓലേഞ്ഞാലി, നാട്ടുബുൾബുൾ ,കരിയിലക്കിളി എന്നീ സാധാരണ പക്ഷികളെ ധാരാളം കണ്ടു. അതിനിടയിൽ ഒച്ചയുണ്ടാക്കി ഒരു കാടു മുഴക്കി പറന്നു. കുട്ടികൾക്ക് ആ പക്ഷിയെ പരിചയമുള്ളത് കത്രിക പക്ഷി എന്ന പേരിലാണ്. അതിന്റെ വാൽ കത്രിക പോലെയാണ് കാണപ്പെടുന്നത്.ഈ കത്രിക വാലുള്ള കാടു മുഴക്കിയെ മിമിക്രിക്കാരൻ പക്ഷി എന്നും പറയാറുണ്ട്. അമ്പതോളം പക്ഷികളെ ഇതിന് അനുകരിക്കാൻ കഴിയും. ഒരിക്കൽ പശുവിന്റെ ശബ്ദം അനുകരിക്കാൻ ശ്രമിച്ച് വാല് ചിതലുവന്ന് കത്രിക വാലായ കഥ ശ്രീ.ഷാജി അരിക്കാട് കൂട്ടിച്ചേർത്തു. നടത്തത്തിനൊടുക്കം എത്തിയത് വലിയൊരു പാ...
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ പഠനോത്സവം ഫെബ്രുവരി 8 ന് ഉത്സവമായി നടന്നു.പOനോത്സവത്തിന് മുന്നോടിയായി കുട്ടികളും അധ്യാപകരും റോഡ് ഷോ നടത്തുകയും പാട്ടു പാടിയും നോട്ടീസ് നൽകിയും കൂടുതൽ നാട്ടുകാരെ പഠനോത്സവത്തിലേക്ക് ക്ഷണിച്ചു. രാവിലെ തന്നെ ആരംഭിച്ച പoനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി Vസുജാത ഉദ്ഘാടനം ചെയ്തു.മെമ്പർ ശ്രീ.K ശശിധരൻ അധ്യക്ഷനായി. തൃത്താലAEO ശ്രീ.സിദ്ദിഖ് സാർ, BRC ട്രെയിനർ ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ, റിട്ട. ഹെഡ്മാസ്റ്റർ ശ്രീ.അബ്ദുൾ റഷീദ്, വിവിധ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് ആശംസ നേർന്നു. പoനോത്സവത്തിൽ വിവിധ പരിപാടികളിലൂടെ കുട്ടികൾ അവരുടെ മികവുകൾ പങ്കുവച്ചു.മലയാളം, ഇംഗ്ലീഷ് സ്കിറ്റുകൾ, റോൾ പ്ലേ, നാടൻ പാട്ടുകൾ, എന്നിവ അതിൽ ചിലതാണ് കുട്ടികൾ തന്നെ വിവിധ പരീക്ഷണങ്ങൾ അവതരിപ്പിച്ച് തത്വങ്ങൾ വിശദീകരിച്ചത് കൗതുകമായി. ഏതു സംഖ്യ കൊടുത്താലും അതിന്റെ പ്രത്യേകതകൾ പറഞ്ഞ് അദ്വൈത് മാനവ്, അശ്വദേവ് എന്നിവർ രക്ഷിതാക്കളുടെ കൈയ്യടി നേടി. നാടൻ പച്ചക്കറികൾ മാത്രം വിൽപ്പനക്കു വച്ച കുട്ടിച്ചന്ത ശ്രദ്ധേയമായി. കുട്ടികൾ തന്നെയാണ് വിൽപ്പനക്കാരായത്. വിലപേശിയും കണക്ക് പറഞ്...
ഈ വർഷത്തെ പഠനോത്സവം പി.ടി.എ പ്രസിഡൻ്റ് ശ്രീ എം സൈദലവിയുടെ അധ്യക്ഷതയിൽ വാർഡ് മെംബർ ശ്രീ കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ഒ കെ എം കൃഷ്ണൻ നമ്പൂതിരി, സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ എസ് കെ മേനോൻ, ചിത്രകാരൻ ശ്രീ ഫൈസൽ മുഹമ്മദ്, ബി ആർ സി ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി സൽമത്ത് എന്നിവർ സന്നിഹിതരായിരുന്നു. സ്വാഗതം ആശംസിക്കുന്നു മുതൽ അവസാനം നന്ദിപ്രകാശനം വരെ കുട്ടികൾ ഓരോരുത്തരും തങ്ങളുടെ കഴിവുകൾ തെളിയിച്ചു. ഇംഗ്ലീഷിൽ പത്രം വായിച്ചും സ്കൂൾ അഡ്വൈസ്മെൻറ് അവതരിപ്പിച്ചും മലയാളത്തിൽ കവിതകൾ ചൊല്ലിയും മേനിപറച്ചിൽ അവതരിപ്പിച്ചും യാത്രാവിവരണം രസകരമായി പറഞ്ഞും അറബിയിൽ സംഭാഷണ വൈദഗ്ധ്യം തെളിയിച്ചും സ്വയം പരിചയപ്പെടുത്തിയും ഗണിതപ്പാട്ടുകൾ പാടിയും ലഘു പരീക്ഷണങ്ങളിലൂടെ അത്ഭുതപ്പെടുത്തിയും അവർ തകർത്തു. ഈർക്കിൽ കൊണ്ട് കലാവിരുത് കാട്ടുന്ന ശ്രീ സാംബനുമായുള്ള അഭിമുഖം വേറിട്ടൊരു അനുഭവമായി. പലഹാരങ്ങൾ വിറ്റ് മക്കളും വാങ്ങി രക്ഷിതാക്കളും പലഹാര കടയിൽ തിക്കിത്തിരക്കിപ്പോൾ ശരിക്കും ഉത്സവലഹരിയിൽ ആയി.
തുടർന്നുപോകാൻ കഴിയട്ടെ...
മറുപടിഇല്ലാതാക്കൂ