യുറീക്ക വിജ്ഞാനോത്സവം


ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുറീക്ക വിജ്ഞാനോത്സവം അരിക്കാട് സ്കൂളിൽ നടന്നു. കുട്ടികൾ വീട്ടിലുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങളും, അതിന്റെ പാചകക്കുറിപ്പും കൊണ്ടുവന്നു
പഴംപൊരി.കിണ്ണത്തപ്പം.അരിയുണ്ട.അച്ചപ്പം,അവിൽ നനച്ചത്.പൂവട,പുളിയിഞ്ചി,മാണിത്തട്ട തോരൻ,ചീരത്തോരൻ,അവിയൽ,കയ്പക്ക മുട്ട തീയൽ,മുരിങ്ങയില, മത്തയില, പൂള, കൊഴുക്കട്ട, കടലത്തോരൻ ഉരുളക്കിഴങ്ങ് ഓലൻ മാങ്ങച്ചാർ, പപ്പടവട, ഓലൻ
"നമ്മുടെ ഭക്ഷണം
നമ്മുടെ ജീവിതം"
എന്ന വിഷയത്തിലൂന്നി വ്യത്യസ്ത പഠനപ്രവർത്തനത്തിലൂടെ
സ്കൂൾ തല മത്സരങ്ങൾ നടത്തി. 'നമ്മുടെ ഭക്ഷണം  ജീവിതം' എന്നതാണ് ഇത്തവണത്തെ പ്രമേയം. മുൻകൂട്ടി നൽകിയ നിർദ്ദേശമനുസരിച്ച് എൽ.പി.വിഭാഗം കുട്ടികൾ വീട്ടിൽ ഉണ്ടാക്കിയ ഒരു ഭക്ഷ്യവിഭവവും കൊണ്ടാണ് രാവിലെ സ്കൂളിൽ എത്തിയത്. നോക്കിയപ്പോൾ
പല തരം കറികളും പലഹാരങ്ങളും ഉണ്ട്..ഇവയുടെ പ്രദർശനം ഒരുക്കി ഭക്ഷ്യവിഭവങ്ങളുടെ പേരുകൾ ആവർത്തനമില്ലാതെ പട്ടികപ്പെടുത്തി അതുമായി ബന്ധപ്പെട്ട
ചർച്ചയ്‌ക്കൊടുവിൽ ഓരോരുത്തരും ഉണ്ടാക്കിക്കൊണ്ടുവന്ന / ഇഷ്ടപ്പെട്ട വിഭവത്തിന്റെ പാചകക്കുറിപ്പ് എഴുതൽ, ഭക്ഷണമുണ്ടാക്കാൻ ഉപയോഗിച്ച സാധനങ്ങളെ വർഗീകരിക്കൽ(വേവിച്ച് കഴിക്കുന്നവ, പച്ചയ്ക്ക് കഴിക്കുന്നവ, രണ്ടു തരത്തിലും കഴിക്കുന്നവ), ചില സാധനങ്ങളെ മണത്തറിയൽ, പഴങ്ങളെക്കുറിച്ച് സ്വന്തമായി കടങ്കഥയുണ്ടാക്കൽ, വ്യത്യസ്ത ആഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്
മുദ്രാഗീതം തയ്യാറാക്കൽ എന്നിങ്ങനെ അഞ്ചു പ്രവർത്തനങ്ങളായിരുന്നു എൽ പി കുട്ടികൾക്കുണ്ടായിരുന്നത്.
     
    വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെയും നാടൻ വിഭവങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെുത്താൻ ഉതകുന്ന യഥാർഥ അറിവുത്സവമായി മാറി ഇത്തവണത്തെ സ്കൂൾ വിജ്ഞാനോത്സവം.



                       
                         
        

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019