മഴമേഘക്കനവുകൾ

നാലാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ മഴമേഘക്കനവുകൾ എന്ന കവിതാപതിപ്പിൽ നിന്ന് കുറച്ചു കവിതകൾ

ഒന്ന് 
ഉമ്മറക്കോലായിൽ ഒറ്റക്കിരിക്കുമ്പോൾ
പെട്ടന്നൊരുമഴ വന്നുപോലും
പൂവിടരും പോലെ
മുത്തുകൊഴിയും പോലെ
പുതുമഴ പൂമഴ പവിഴമഴ
 എഴുതിയത്
അനന്ദു
രണ്ട്
അലറിപ്പാഞ്ഞെത്തി 
ആർത്തലച്ചു പെയ്തു
ഭ്രാന്തിമഴ
വാശിപിടിക്കും കുഞ്ഞിനെപോലെ
ചന്നം പിന്നം കുഞ്ഞുമഴ
പളുങ്ക് മണികൾ മാനത്തുന്ന്
എറിഞ്ഞു തന്നതാരാണ്
മലാഖമാരോ താരകളോ
എഴുതിയത്
കൃഷ്ണപ്രിയ
  
മൂന്ന്
ഉമ്മറക്കോലായിൽ ഒറ്റക്കു നിൽക്കുമ്പോൾ
തിരമാലപോലെ മഴ വന്നൂ
പല മഴ പെരുമഴ വികൃതിമഴ
പള്ളിക്കൂടത്തിൽ പോവാതെ
പെരുമഴയിൽ കുളിക്കാതെ
ഞാനെന്റെ വീട്ടിലിരുന്നല്ലോ
പെരുമഴ പലമഴ കുളിർമഴ
പാഞ്ഞുവരുന്നൂ ഇടവമഴ

എഴുതിയത്
നവീന്‍ ദാസ് 

നാല്
അങ്ങു ദൂരെ മാനത്തുന്ന്
പെട്ടെന്നൊരു മഴ വന്നു
ആയിരം തൂമണിവിത്തായി
എന്റെ മനസ്സിലെ കുളിരായി

   അഞ്ച്
ഞനെന്റെ കോലായിൽ നിൽക്കുമ്പോൾ
ഓടിക്കിതച്ചൊരു മഴ വന്നു
നീർത്തുള്ളിയായവൾ മുറ്റത്തു വീണു
എന്റെ മനസ്സിലും കുളിരായി.   

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഠനോത്സവം - 2019

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

പഠനോത്സവം 2020