പ്രവേശനോത്സവം 2018 - 19

2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി വർണ്ണാഭമായി നടന്നു. പി. ടി എ പ്രസിഡന്റ് ശ്രീ.സെയ്തലവി അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ ശ്രീ.കെ.ശശിധരൻ ഉദ്ഘാടനം ചെയതു.
പഞ്ചായത്ത് അംഗം ശ്രീമതി. കെ.പി.രാധ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ വേലായുധൻ കെ.പി, SMC ചെയർമാൻ ശ്രീ അബ്ദുള്ളക്കുട്ടി, SSG അംഗങ്ങളായ ശ്രീ ശ്രീകുമാരമേനോൻ, ശ്രീ.സാംബൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് കുമരനെല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കുകൾ നൽകി.  കൂടാതെ മറ്റു പഠനോപകരണങ്ങളുടെ വിതരണവും നടന്നു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് സമ്മാനദാനം ഉണ്ടായിരുന്നു. പ്രൈമറി ഹെൽത്ത് സെന്ററിലെ നേഴ്സ് ആരോഗ്യ സന്ദേശം വായിച്ചു.ആരോഗ്യപ്പൊതി വാർഡ് മെമ്പർ നോഡൽ ഓഫീസറായ സിന്ധു ടീച്ചർക്ക് നൽകി.തുടർന്ന് എല്ലാവർക്കും മധുരം നൽകി. പാഠപുസ്തകവും യൂണിഫോമും സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ കുട്ടികൾക്ക് നൽകിയിരുന്നു. ചിലർ പുത്തൻ യൂണിഫോം അണിഞ്ഞാണ് എത്തിയത്. അക്ഷരത്തൊപ്പി വച്ചാണ് പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തത്. മൂന്നു തരം വിഭവങ്ങളോടെ സ്വാദിഷ്ഠമായ ഉച്ചഭക്ഷണവും നൽകി. കൊച്ചു കൂട്ടുകാരുടെ നിറഞ്ഞ ചിരിയോടെ ഞങ്ങളുടെ ഈ അക്കാദമിക വർഷം ആരംഭിച്ചു.






അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019