കവിയോടൊപ്പം

വായനവാരത്തിൽ കവിയും അധ്യാപകനുമായ ശ്രീ.രാമകൃഷ്ണൻ കുമരനെല്ലൂർ അരിക്കാട് ജിഎൽപി സ്കൂളിൽ അതിഥിയായെത്തി. കഥയും കവിതയും കളിയും കൊണ്ട് കുട്ടികളെ കയ്യിലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടോൾസ്റ്റോയിയുടെ കഥ പറഞ്ഞ് ഇക്കാലത്ത്  നല്ല മനുഷ്യരായി വളരേണ്ടതിന്റെ ആവശ്യകത കുട്ടികളിലേക്കെത്തിച്ചു. അയൽപ്പക്ക എഴുത്തുകാരായ എം ടി വാസുദേവൻ നായർ, അക്കിത്തം എന്നിവരെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു.. വായനശാലകൾ ഇല്ലാതിരുന്ന കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും വായനക്കാർക്ക് ഇന്നു കിട്ടുന്ന സൗകര്യങ്ങളെക്കുറിച്ചും അവർക്ക് പറഞ്ഞു കൊടുത്തു. ആനയുടെയും ഉറുമ്പിന്റെയും കഥയിലൂടെ ഓരോരുത്തർക്കും വ്യത്യസ്ത കഴിവുകളാണുണ്ടാവുക എന്നദ്ദേഹം ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കുട്ടിക്കവിതകൾ ചൊല്ലി. കുട്ടികൾക്ക് വായിക്കാൻ കഴിയുന്ന പുസ്തകങ്ങളായ വികൃതിരാമൻ, ഉണ്ണിക്കുട്ടന്റെ ലോകം, കിലുക്കാംപെട്ടി തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി. നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയുന്ന നല്ല വായനക്കാരായി മാറട്ടെ എന്നാശംസിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ ക്ലാസ് അവസാനിപ്പിച്ചത്.

അഭിപ്രായങ്ങള്‍

  1. കുട്ടിക്കഥകളും കുഞ്ഞിക്കവിതകളും കൊണ്ട് പൈതങ്ങളുടെ മഞ്ചാടിച്ചെപ്പു നിറച്ച കവിക്ക് വളരെ വളരെ നന്ദി...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019