ആരോഗ്യ ക്ലാസ്

ജൂലായ് മാസത്തെ സ്കൂളിലെ വിശിഷ്ടാതിഥി  പ്രകൃതിചികിത്സകനും യോഗ പരിശീലകനുമായ ഡോക്ടർ ശ്രീ. ശംഭു നമ്പൂതിരി ആയിരുന്നു.         കർക്കിടക മാസത്തെ പ്രത്യേകതകൾ ചർച്ച ചെയ്തിട്ടാണ് അദ്ദേഹം തന്റെ ആരോഗ്യ ക്ലാസിലേക്ക് പ്രവേശിച്ചത്.നമ്മുടെ ചുറ്റുപാടും കാണുന്ന മുക്കുറ്റി, ചെറൂള, കഞ്ഞുണ്ണി, കറുക, നിലപ്പന, പൂവാംകുരുന്നില, മുയൽച്ചെവിയൻ, തിരുതാളി, ഉഴിഞ്ഞ, വിഷ്ണുക്രാന്തി, തുമ്പ, കിഴാർനെല്ലി ,പനിക്കൂർക്ക, തുളസി എന്നിവയുടെ ഔഷധഗുണങ്ങളും ഉപയോഗക്രമവും അദ്ദേഹം വിശദമായി പ്രതിപാദിച്ചു.                                           അതിനു ശേഷം അദ്ദേഹം യോഗയിലെ ശ്വസന വ്യായാമങ്ങൾ പരിശീലിപ്പിച്ചു ഭക്ഷണം കഴിക്കുന്നത് പോലത്തന്നെ പ്രധാനമാണ് ശാരീരിക വ്യായാമങ്ങളും എന്നദ്ദേഹം ഓർമ്മിപ്പിച്ചു.വിവിധതരത്തിലുള്ള ചിരി വ്യായാമം എല്ലാവർക്കും രസകരമായി.... മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഇത്തരം വ്യായാമങ്ങൾ സഹായിക്കും. പ്രകൃതിയോടിണങ്ങിയ ഭക്ഷണം കഴിക്കുകയും ശ്വാസകോശത്തിനും മറ്റു ശരീരഭാഗങ്ങൾക്കും യോജിച്ച വ്യായാമം ചെയ്യുകയും ചെയ്താൽ ആരോഗ്യ പ്രദമായ ജീവിതം നയിക്കാൻ കഴിയും എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ ക്ലാസ് അവസാനിപ്പിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ആശ ടീച്ചർ നന്ദിയും പറഞ്ഞു. വിജ്ഞാനപ്രദമായ ക്ലാസിൽ രക്ഷിതാക്കളും അധ്യാപകരും പങ്കുചേർന്നു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019