ചിത്രരചനാ ശിൽപ്പശാല



ഒക്ടോബർ മാസത്തെ അതിഥിയായി ചിത്രകലാധ്യാപകൻ ശ്രീ.ഗോപി മാസ്റ്റർ അരിക്കാട് ഗവ.എൽ.പി സ്കൂളിൽ വന്നു. ഹെഡ് ടീച്ചർ ശ്രീമതി.പി.ഗീത അസംബ്ലിയിൽ വച്ച് അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

വാർഡ് മെമ്പർ ശ്രീ.ശശിധരൻ ക്ലാസ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ടാലന്റ് ലാബിന്റെ ഭാഗമായി ചിത്രരചനയിൽ അഭിരുചിയുള്ളവരെ കണ്ടെത്താനും കുട്ടികൾക്ക് ചിത്രകല പരിചയപ്പെടുത്താനുമായിരുന്നു ഗോപി മാഷ് ക്ലാസിൽ ശ്രദ്ധിച്ചത്.

ആദ്യം അദ്ദേഹം പൂക്കളെയും കിളികളെയും ലളിതമായി വരയ്ക്കാനാണ് തുടങ്ങിയത്. ബ്ലാക് ബോർഡിൽ പൂക്കൾ മൂന്ന് ഇതളും അഞ്ച് ഇതളും പത്ത് ഇതളുമായി ചോക്ക് വരകളിൽ മനോഹരമായി വിരിഞ്ഞു. കുട്ടികളേയും വരയ്ക്കാനായി ക്ഷണിച്ചു.. വരകളുടെ ചെറിയ വ്യത്യാസത്തിൽ പല പല കിളികൾ. ഇടക്ക് കുട്ടികൾക്ക് സ്വന്തമായി വരക്കാൻ അവസരവും നൽകി.

കുട്ടികൾക്ക് വളരെ പരിചിതമായ രചനാ സന്ദർഭങ്ങൾ നൽകി. മികച്ച ചിത്രങ്ങൾ കണ്ടെത്തി, വരകൾക്കിടക്ക് അദ്ദേഹം നാടൻ പാട്ടിന്റെ വരികളും പകർന്നു നൽകി. ഉച്ചവരെയുള്ള സമയം അതിവേഗം കടന്നു പോയത് ആരും അറിഞ്ഞില്ല. ഉച്ചക്കു ശേഷം പല വർണ്ണങ്ങളിലുള്ള ഇനാമൽ പെയിന്റ് ഉപയോഗിച്ച് വിവിധ രൂപങ്ങൾ ഉണ്ടാക്കി. എല്ലാവരുടേയും പെയിന്റിംഗുകൾ പ്രദർശനം നടത്തി. വളരെ രസകരമായ ഈ ക്ലാസ് കുട്ടികൾക്ക്‌ ഏറെ ഇഷ്ടമായി.








അഭിപ്രായങ്ങള്‍

  1. ചീത്രകളരി തുടർന്നുകൊണ്ടുപോകാൻ എല്ലാ ഭാവുകങ്ങളും....

    മറുപടിഇല്ലാതാക്കൂ
  2. ആശംസകള്‍. ഇനിയും ഒരുപാട് പരിപാടികള്‍ ഉണ്ടാവട്ടെ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019