ഫീൽഡ് ട്രിപ്പ്

പഠനപ്രവർത്തനങ്ങളുടെ ഭാഗമായി അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾ ഒതളൂർ പാടം സന്ദർശിച്ചു.പാടത്ത് ഞാറു നടുന്ന സമയമായിരുന്നു. ഞാറ്റു കണ്ടവും ,അതിൽ നിന്ന് ഞാറു പറിച്ചുനടുന്നതും കണ്ടു. പാടം നിരപ്പാക്കിയതിനു ശേഷം കയർ കെട്ടി ഒപ്പമാക്കി വരിവരിയായി ഞാറുനടുന്നത് കുട്ടികൾക്ക് നേരനുഭവങ്ങളായി.പാടവരമ്പിലൂടെ നടന്നും തോട്ടിലെ വെള്ളത്തിൽ കളിച്ചും കുട്ടികൾ യാത്ര ആസ്വദിച്ചു. ഞാറുനടുന്ന ചേച്ചിമാർ താളത്തോടെ കുട്ടികൾക്ക് പാട്ട് പാടിക്കൊടുത്തു. അവരത് ഏറ്റു പാടി.
രണ്ടാം ക്ലാസിലെ നമിത O K Mഎഴുതിയ യാത്രാക്കുറിപ്പ്: _ അധ്യാപകരുടേയും, കൂട്ടുകാരുടേയും കൂടെ ഒതളൂർ പാടം കാണാൻ പോയി. വിശാലമായ പാടത്ത് കുറേ പേർ ഞാറുനടുന്നതു കണ്ടു. വരമ്പുകൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മുഴുവൻ ഉണങ്ങാത്തതു കാരണം ഞങ്ങളുടെ കാലിലൊക്കെ ചെളിയായി. വരമ്പിലൂടെ നടക്കുമ്പോൾ ഞങ്ങൾ തവളകളേയും, ഞണ്ടുകളേയും കണ്ടു. ദൂരെ വരമ്പത്ത് വലിയ കൊക്കുകളേയും കണ്ടു. വരമ്പ് മുറിച്ച് ചെറിയ ചാലുകളിൽ വെള്ളം ഒലിച്ചുപോകുന്നുണ്ട്. ചേച്ചിമാർ പാട്ടു പാടി .ഞങ്ങളും അതിൽ കൂടി.വെള്ളത്തിലിറങ്ങി കുറച്ചു നേരം കളിച്ചു. എന്നിട്ട് സ്കൂളിലേക്ക് തിരിച്ചു പോയി..

അഭിപ്രായങ്ങള്‍

  1. യാത്രയും നന്നായി... ഇത്തരത്തിൽ കുട്ടികൾക്ക് നേരനുഭവങ്ങൾ ഒരുക്കിക്കൊടുത്ത അധ്യാപകർക്ക് അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. നന്നായി. യാത്രാക്കുറിപ്പ് വേറെയായി കൊടുക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019