വായനദിനം - 2019

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ വായനാ വാരാചരണത്തോടനുബന്ധിച്ച് വായനാദിനം ഉദ്ഘാടനം സാഹിത്യകാരിയും കേരളശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ ശ്രീമതി തുളസി കേരളശ്ശേരി നിർവഹിച്ചു. വായനാദിനത്തോടനുബന്ധിച്ചുള്ള കവിത ചൊല്ലിയാണ് ടീച്ചർ ക്ലാസ് തുടങ്ങിയത്.പി എൻ പണിക്കരെ അനുസ്മരിച്ചതിനു ശേഷം വായനയെ കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു.അറിവു നേടുക എന്നതിലുപരി മനസിന്റെ സന്തോഷത്തിനും കൂടിയാണ് വായന. തലച്ചോറിന് നൽകുന്ന വ്യായാമമാണ് വായന എന്നും അവർ പറഞ്ഞു. വായിക്കുമ്പോൾ മനസിൽ തെളിയുന്ന ഭാവന സിനിമയോ കാർട്ടൂണോ കാണുമ്പോൾ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. പഠിച്ചതും വായിച്ചതും തനിക്ക് ഉപകാരപ്പെടുന്നതു പോലെ മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടണമെന്ന് അവർ കുട്ടികളെ ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കവിത ഈണത്തിലും താളത്തിലും ചൊല്ലിക്കൊടുത്തു.കുട്ടികൾക്കെല്ലാം വളരെ ഇഷ്ടമായ ഈ ക്ലാസ് 'അരുത് ' എന്ന സ്വന്തം കവിത ചൊല്ലി അവസാനിപ്പിച്ചു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019