MLAയുടെ മകളും അരിക്കാട് സ്കൂളിൽ...

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ ബഹുമാനപ്പെട്ട തൃത്താല MLA ശ്രീ.വി.ടി ബൽറാം തന്റെ മകൾ അവന്തികയെ ഒന്നാം ക്ലാസിൽ ചേർത്തു. അരിക്കാട് സ്കൂളിനെ സംബന്ധിച്ച് അഭിമാന നിമിഷമായിരുന്നു ഇത്. മകൻ അദ്വൈത് മാനവും ഇവിടെത്തന്നെ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. അരിക്കാട് സ്കൂളിന്റെ മുഖഛായ തന്നെ മാറ്റുന്ന നവീകരണ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നു .ക്ലാസ്മുറികൾ ഇതിനോടകം തന്നെ ടൈൽസ് ഇട്ടു കഴിഞ്ഞു. ബാക്കി പണികൾകൂടി പൂർത്തിയായാൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടും. MLA യുടെ പൂർണ്ണ പിന്തുണയും സ്കൂളിനുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഠനോത്സവം - 2019

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

പഠനോത്സവം 2020