പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ച് അരിക്കാട് എൽപി സ്കൂളിലെ കുട്ടികൾ ചുറ്റുപാടുമുള്ള പക്ഷികളെ കണ്ടും കേട്ടും മനസിലാക്കി. വൈകുന്നേരം 4 മണി മുതൽ 6 മണി വരെയാണ് അധ്യാപകർ ഫീൽഡ് ട്രിപ്പ് ആസൂത്രണം ചെയ്തത്. മിക്കവാറും 1 എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു. ലഘുഭക്ഷണത്തിനു ശേഷം 4 മണിക്കു തന്നെ നിരീക്ഷണ നടത്തം ആരംഭിച്ചു. പക്ഷി നിരീക്ഷകരായ ശ്രീ അരുൺ ബി. ശ്രീ ഷാജി അരിക്കാട് എന്നിവർ യാത്രക്ക് നേതൃത്വം നൽകി. ചുറ്റും മരങ്ങൾ നിറഞ്ഞ ഇടവഴിയിലൂടെയായിരുന്നു നടത്തം. നടത്തത്തിനിടയിൽ ധാരാളം കിളികളുടെ ഒച്ചകൾ കേട്ടു .ഓലേഞ്ഞാലി, നാട്ടുബുൾബുൾ ,കരിയിലക്കിളി എന്നീ സാധാരണ പക്ഷികളെ ധാരാളം കണ്ടു. അതിനിടയിൽ ഒച്ചയുണ്ടാക്കി ഒരു കാടു മുഴക്കി പറന്നു. കുട്ടികൾക്ക് ആ പക്ഷിയെ പരിചയമുള്ളത് കത്രിക പക്ഷി എന്ന പേരിലാണ്. അതിന്റെ വാൽ കത്രിക പോലെയാണ് കാണപ്പെടുന്നത്.ഈ കത്രിക വാലുള്ള കാടു മുഴക്കിയെ മിമിക്രിക്കാരൻ പക്ഷി എന്നും പറയാറുണ്ട്. അമ്പതോളം പക്ഷികളെ ഇതിന് അനുകരിക്കാൻ കഴിയും. ഒരിക്കൽ പശുവിന്റെ ശബ്ദം അനുകരിക്കാൻ ശ്രമിച്ച് വാല് ചിതലുവന്ന് കത്രിക വാലായ കഥ ശ്രീ.ഷാജി അരിക്കാട് കൂട്ടിച്ചേർത്തു. നടത്തത്തിനൊടുക്കം എത്തിയത് വലിയൊരു പാടത്ത
1960 കളിലും 70 കളിലും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിരവധി ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി . ഇവ നവീന ബോധന സമ്പ്രദായങ്ങൾ രൂപപ്പെടുത്തുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത് . ജപ്പാൻ , ഇംഗ്ലണ്ട് , ഇറ്റലി , ആസ്ട്രേലിയ തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും ഇത്തരത്തിലുള്ള സംരംഭങ്ങൾ രൂപപ്പെടുകയുണ്ടായിട്ടുണ്ട് . ജനാധിപത്യ വിദ്യാഭ്യാസ പ്രകൃയയെ കുറിച്ചും കുട്ടികളുടെ അവകാശത്തെ കുറിച്ചും വളരെ ഗൌരവമായി ചിന്തിച്ച വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇത്തരം സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത് . ഇവയുടെ ഉല്പന്നങ്ങളായി ചില പുസ്തകങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട് . ദിവാസ്വപ്നം , ടോട്ടോച്ചാൻ , The teacher, Letter to a Teacher തുടങ്ങിയവ ഇവയിൽ ചിലതാണ് . ഈ കൂട്ടത്തിൽ പെടുത്താവുന്ന ഒരു പുസ്തകമാണ് കെ . ടി . മാർഗരറ്റിന്റെ Open Classroom . ബാംഗ്ലൂരിനടുത്ത് തിലക് നഗർ കോളനിയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഈ പുസ്തകരചനക്കാധാരം . കുറെ സിദ്ധാന്തങ്ങളും ഉദ്ധരണികളും പഠിച്ച് സമൂഹത്തിലേക്കിറങ്ങിയ ഒരു അദ്ധ്യാപികയുടെ ബുദ്ധിമുട്ടേറിയ അനുഭവങ്ങളുടെ ഒരു സഞ്ചയം കൂടിയാണിത് . " എന്തുതരം വിദ്യാഭ്യാസം കുട
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ പഠനോത്സവം ഫെബ്രുവരി 8 ന് ഉത്സവമായി നടന്നു.പOനോത്സവത്തിന് മുന്നോടിയായി കുട്ടികളും അധ്യാപകരും റോഡ് ഷോ നടത്തുകയും പാട്ടു പാടിയും നോട്ടീസ് നൽകിയും കൂടുതൽ നാട്ടുകാരെ പഠനോത്സവത്തിലേക്ക് ക്ഷണിച്ചു. രാവിലെ തന്നെ ആരംഭിച്ച പoനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി Vസുജാത ഉദ്ഘാടനം ചെയ്തു.മെമ്പർ ശ്രീ.K ശശിധരൻ അധ്യക്ഷനായി. തൃത്താലAEO ശ്രീ.സിദ്ദിഖ് സാർ, BRC ട്രെയിനർ ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ, റിട്ട. ഹെഡ്മാസ്റ്റർ ശ്രീ.അബ്ദുൾ റഷീദ്, വിവിധ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് ആശംസ നേർന്നു. പoനോത്സവത്തിൽ വിവിധ പരിപാടികളിലൂടെ കുട്ടികൾ അവരുടെ മികവുകൾ പങ്കുവച്ചു.മലയാളം, ഇംഗ്ലീഷ് സ്കിറ്റുകൾ, റോൾ പ്ലേ, നാടൻ പാട്ടുകൾ, എന്നിവ അതിൽ ചിലതാണ് കുട്ടികൾ തന്നെ വിവിധ പരീക്ഷണങ്ങൾ അവതരിപ്പിച്ച് തത്വങ്ങൾ വിശദീകരിച്ചത് കൗതുകമായി. ഏതു സംഖ്യ കൊടുത്താലും അതിന്റെ പ്രത്യേകതകൾ പറഞ്ഞ് അദ്വൈത് മാനവ്, അശ്വദേവ് എന്നിവർ രക്ഷിതാക്കളുടെ കൈയ്യടി നേടി. നാടൻ പച്ചക്കറികൾ മാത്രം വിൽപ്പനക്കു വച്ച കുട്ടിച്ചന്ത ശ്രദ്ധേയമായി. കുട്ടികൾ തന്നെയാണ് വിൽപ്പനക്കാരായത്. വിലപേശിയും കണക്ക് പറഞ്
കവിതയും പെയ്യുന്നല്ലോ മഴ പോലെ.
മറുപടിഇല്ലാതാക്കൂനാലാം ക്ലാസ്സിനേക്കാൾ വലിപ്പമുണ്ട് കവിതയ്ക്ക്.കേട്ടോ..? വളരെ നന്നായിരിക്കുന്നു.ഇനിയുമെഴുതൂ,ധാരാളം.എല്ലാ നന്മകളും നേരുന്നു.
ദൈവമനുഗ്രഹിക്കട്ടെ.
ശുഭാശംസകൾ...
ഇഷ്ട്ടായി ഈ കുഞ്ഞി കവിത . ഇനിയും എഴുതണം കേട്ടോ മോളു
മറുപടിഇല്ലാതാക്കൂമഴപെയ്യുന്നു...ചന്നം പിന്നം....
മറുപടിഇല്ലാതാക്കൂഹഹാ
മറുപടിഇല്ലാതാക്കൂനല്ല സൂപ്പര് കവിത
ഇനിയും എഴുതിക്കോളൂ കേട്ടോ!
കവിത നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ