അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ പഠനോത്സവം ഫെബ്രുവരി 8 ന് ഉത്സവമായി നടന്നു.പOനോത്സവത്തിന് മുന്നോടിയായി കുട്ടികളും അധ്യാപകരും റോഡ് ഷോ നടത്തുകയും പാട്ടു പാടിയും നോട്ടീസ് നൽകിയും കൂടുതൽ നാട്ടുകാരെ പഠനോത്സവത്തിലേക്ക് ക്ഷണിച്ചു. രാവിലെ തന്നെ ആരംഭിച്ച പoനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി Vസുജാത ഉദ്ഘാടനം ചെയ്തു.മെമ്പർ ശ്രീ.K ശശിധരൻ അധ്യക്ഷനായി. തൃത്താലAEO ശ്രീ.സിദ്ദിഖ് സാർ, BRC ട്രെയിനർ ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ, റിട്ട. ഹെഡ്മാസ്റ്റർ ശ്രീ.അബ്ദുൾ റഷീദ്, വിവിധ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് ആശംസ നേർന്നു. പoനോത്സവത്തിൽ വിവിധ പരിപാടികളിലൂടെ കുട്ടികൾ അവരുടെ മികവുകൾ പങ്കുവച്ചു.മലയാളം, ഇംഗ്ലീഷ് സ്കിറ്റുകൾ, റോൾ പ്ലേ, നാടൻ പാട്ടുകൾ, എന്നിവ അതിൽ ചിലതാണ് കുട്ടികൾ തന്നെ വിവിധ പരീക്ഷണങ്ങൾ അവതരിപ്പിച്ച് തത്വങ്ങൾ വിശദീകരിച്ചത് കൗതുകമായി. ഏതു സംഖ്യ കൊടുത്താലും അതിന്റെ പ്രത്യേകതകൾ പറഞ്ഞ് അദ്വൈത് മാനവ്, അശ്വദേവ് എന്നിവർ രക്ഷിതാക്കളുടെ കൈയ്യടി നേടി. നാടൻ പച്ചക്കറികൾ മാത്രം വിൽപ്പനക്കു വച്ച കുട്ടിച്ചന്ത ശ്രദ്ധേയമായി. കുട്ടികൾ തന്നെയാണ് വിൽപ്പനക്കാരായത്. വിലപേശിയും കണക്ക് പറഞ്...
beautiful......
മറുപടിഇല്ലാതാക്കൂമണ്ണറിഞ്ഞ്....മനം നിറച്ച്...
മറുപടിഇല്ലാതാക്കൂലക്ഷ്യം, നേട്ടം, ഫീഡ്ബാക്ക് എന്നിവ ചേർത്തുള്ള ഒരു കുറിപ്പും കുട്ടികൾ എഴുതിയ കുറിപ്പുകൾ, അഭിമുഖങ്ങൾ ഉണ്ടെങ്കിൽ അത്, പുതിയതായി നേടിയ കൃഷിയറിവുകൾ എന്നിവ കൂടി ഉൾപ്പെടുത്താമായിരുന്നു. ആശംസൾ...
മറുപടിഇല്ലാതാക്കൂ