അരിക്കാട് പരിസരദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് പരിസരദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചു. അദ്ധ്യാപകരായ സൂര്യ, ഷീബ, റംല, ബീന എന്നിവരും പി.ടി.എ. പ്രസിഡന്റ് ശശിധരനും സന്നിഹിതരായിരുന്നു. പരിസരദിന വൃക്ഷം നടാൻ കുഴിയെടുക്കുന്ന റഷീദ് മാസ്റ്റർ ഇവിടെയാണൊരു സ്വപ്നം പച്ചപിടിക്കാൻ പോകുന്നത് പി.ടി.എ. പ്രസിഡന്റ് ശശിധരൻ ആര്യവേപ്പിൻതൈ നടുന്നു. ഒരു തണൽ നട്ടതിന്റെ സന്തോഷം. നാളത്തെ തണലിന്, മഴക്ക്, ജീവവായുവിന്.... മരം ഒരു വരം.