കവിതാ ശിൽപശാല

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ കവിതാ ശിൽപശാല നടത്തി. കക്കാട്ടിരി യുപി സ്കൂളിലെ ശ്രീ.പ്രകാശൻ മാസ്റ്ററാണ്. ശിൽപശാലക്ക് നേതൃത്വം നൽകിയത്.നാലാം ക്ലാസുകാർക്ക് കൂടുതൽ പ്രയോജനപ്രദമായ ക്ലാസാണ് അദ്ദേഹം നൽകിയത്. എല്ലാ കുട്ടികൾക്കും കുട്ടിക്കവിതകൾ ചൊല്ലാൻ അവസരം നൽകുകയും ചെയ്തു. സ്വതന്ത്രരചനക്ക് പ്രാധാന്യം നൽകിക്കൊണ്ട് കവിതാ പൂരണത്തിനുള്ള പ്രവർത്തനങ്ങൾ നൽകി.
വളരെ രസകരമായ ക്ലാസ് കുട്ടികൾക്കെല്ലാം ഇഷ്ടപ്പെട്ടു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019