ഗണിതം മധുരം

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ ജനുവരി 25ന് ഗണിതപഠനോപകരണ നിർമാണ ശിൽപശാല നടന്നു.ബി ആർ സി ട്രെയിനർ സുമ ടീച്ചർ ശിൽപശാലക്ക് നേതൃത്വം നൽകി.വാർഡ് മെമ്പർ ശ്രീ.കെ.ശശിധരൻ ശിൽപശാല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പതിനഞ്ചോളം രക്ഷിതാക്കളുടെ സഹായത്തോടെ ഒന്നു മുതൽ നാലുവരെ ക്ലാസിൽ ഗണിതപഠനം രസകരമാക്കാൻ നിരവധി പഠനോപകരണങ്ങൾ നിർമിച്ചു.അരവിന്ദ് ഗുപ്ത സ്ട്രിപ്സ്, അരവിന്ദ് ഗുപ്ത ചാർട്ട്, വള ഗണിതം, ടെൻഫ്രെയിം, ഡോമിനോസ് തുടങ്ങിയവയാണ് പ്രധാനമായും ഉണ്ടാക്കിയത്.കൂടാതെ ഗണിത ക്രിയകൾ എളുപ്പത്തിൽ പഠിക്കാൻ പതിനഞ്ചോളം കളികളും പരിചയപ്പെടുത്തി.











അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019