പോസ്റ്റുകള്‍

യോഗദിനം 2018

ഇമേജ്
അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ പരിശീലകൻ ശ്രീ. വിപിൻ കുട്ടികൾക്ക് യോഗക്ലാസ് എടുത്തു.കുട്ടികളോടൊപ്പം അധ്യാപകരും വളരെ ഉത്സാഹത്തോടെ യോഗക്ലാസിൽ പങ്കെടുത്തു.

കവിയോടൊപ്പം

ഇമേജ്
വായനവാരത്തിൽ കവിയും അധ്യാപകനുമായ ശ്രീ.രാമകൃഷ്ണൻ കുമരനെല്ലൂർ അരിക്കാട് ജിഎൽപി സ്കൂളിൽ അതിഥിയായെത്തി. കഥയും കവിതയും കളിയും കൊണ്ട് കുട്ടികളെ കയ്യിലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടോൾസ്റ്റോയിയുടെ കഥ പറഞ്ഞ് ഇക്കാലത്ത്  നല്ല മനുഷ്യരായി വളരേണ്ടതിന്റെ ആവശ്യകത കുട്ടികളിലേക്കെത്തിച്ചു. അയൽപ്പക്ക എഴുത്തുകാരായ എം ടി വാസുദേവൻ നായർ, അക്കിത്തം എന്നിവരെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു.. വായനശാലകൾ ഇല്ലാതിരുന്ന കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും വായനക്കാർക്ക് ഇന്നു കിട്ടുന്ന സൗകര്യങ്ങളെക്കുറിച്ചും അവർക്ക് പറഞ്ഞു കൊടുത്തു. ആനയുടെയും ഉറുമ്പിന്റെയും കഥയിലൂടെ ഓരോരുത്തർക്കും വ്യത്യസ്ത കഴിവുകളാണുണ്ടാവുക എന്നദ്ദേഹം ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കുട്ടിക്കവിതകൾ ചൊല്ലി. കുട്ടികൾക്ക് വായിക്കാൻ കഴിയുന്ന പുസ്തകങ്ങളായ വികൃതിരാമൻ, ഉണ്ണിക്കുട്ടന്റെ ലോകം, കിലുക്കാംപെട്ടി തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി. നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയുന്ന നല്ല വായനക്കാരായി മാറട്ടെ എന്നാശംസിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ ക്ലാസ് അവസാനിപ്പിച്ചത്.

ഹരിതോത്സവം 2018

ഇമേജ്
പരിസ്ഥിതി ദിനമായ ജൂൺ 5 ന് പ്രത്യേക അസംബ്ലി കൂടുകയും പ്രധാന അധ്യാപിക ശ്രീമതി.ഗീത ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം പ്ലാസ്റ്റിക് മാലിന്യത്തോട് പൊരുതുക എന്നതാണ്. അതിന്റെ ഭാഗമായി സ്കൂളിലേക്ക് പ്ലാസ്റ്റിക് കവറുകളോ, കുപ്പികളോ കൊണ്ടുവരരുതെന്ന് ടീച്ചർ പ്രത്യേകം ഓർമ്മിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു.SMC ചെയർമാൻ ശ്രീ.വി.അബ്ദുള്ളക്കുട്ടി വിത്തു വിതരണ ഉദ്ഘാടനവും ചെയതു. എല്ലാ കുട്ടികൾക്കും  ഫലവൃക്ഷത്തൈകളും വിത്തുകളും നൽകി.സ്കൂൾ മുറ്റത്ത് പൂച്ചെടികളും വൃക്ഷത്തൈകളും നട്ടു. കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ചിത്രരചനയും പരിസ്ഥിതി ദിന ക്വിസും നടത്തി.

പ്രവേശനോത്സവം 2018 - 19

ഇമേജ്
2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി വർണ്ണാഭമായി നടന്നു. പി. ടി എ പ്രസിഡന്റ് ശ്രീ.സെയ്തലവി അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ ശ്രീ.കെ.ശശിധരൻ ഉദ്ഘാടനം ചെയതു. പഞ്ചായത്ത് അംഗം ശ്രീമതി. കെ.പി.രാധ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ വേലായുധൻ കെ.പി, SMC ചെയർമാൻ ശ്രീ അബ്ദുള്ളക്കുട്ടി, SSG അംഗങ്ങളായ ശ്രീ ശ്രീകുമാരമേനോൻ, ശ്രീ.സാംബൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് കുമരനെല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കുകൾ നൽകി.  കൂടാതെ മറ്റു പഠനോപകരണങ്ങളുടെ വിതരണവും നടന്നു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് സമ്മാനദാനം ഉണ്ടായിരുന്നു. പ്രൈമറി ഹെൽത്ത് സെന്ററിലെ നേഴ്സ് ആരോഗ്യ സന്ദേശം വായിച്ചു.ആരോഗ്യപ്പൊതി വാർഡ് മെമ്പർ നോഡൽ ഓഫീസറായ സിന്ധു ടീച്ചർക്ക് നൽകി.തുടർന്ന് എല്ലാവർക്കും മധുരം നൽകി. പാഠപുസ്തകവും യൂണിഫോമും സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ കുട്ടികൾക്ക് നൽകിയിരുന്നു. ചിലർ പുത്തൻ യൂണിഫോം അണിഞ്ഞാണ് എത്തിയത്. അക്ഷരത്തൊപ്പി വച്ചാണ് പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തത്. മൂന്നു തരം വിഭവങ്ങളോടെ സ്വാദിഷ്ഠമായ ഉച്ചഭക്ഷണവും നൽകി. കൊച്ചു കൂട്ടുകാരുടെ നിറഞ്ഞ ചിരിയോടെ ഞങ്ങളുടെ ഈ...

ശിശുദിനാഘോഷം 2017

ഇമേജ്
ഈ വർഷത്തെ ശിശുദിനം തൃത്താല എം . എൽ . എ . വി . ടി . ബൽറാമിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി . ശിശുദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എം . എൽ . എ . യുടെ ആസ്തിവികസന നിധി ഉപയോഗിച്ചു കൊണ്ട് സ്ക്കൂളിൽ ഏതൊക്കെ തരത്തിലുള്ള വികസനപ്രവർത്തനങ്ങളാണ് നടത്താൻ പോകുന്നത് എന്ന് വിശദീകരിച്ചു . 40 ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത് . പുതിയ രണ്ടു ക്ലാസ് മുറികൾ കൂടി ഇതിന്റെ ഭാഗമായി നിർമ്മിക്കും . കൂടാതെ അടുക്കള പുതുക്കി പണിയുന്നതിനും എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സുകൾ ആക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു .സ്ക്കൂൾ ലൈബ്രറിക്കു വേണ്ടി വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങളുടെ സമർപ്പണം പുസ്തകം സ്ക്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് എം.എൽ.എ. നിർവ്വഹിച്ചു. ബി . ആർ . സി . ട്രെയ്‌നർ പി . രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . വായനയുടെയും വായനശാലയുടെയും മഹത്വത്തെ കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു . വിദ്യാലയത്തിലെ നല്ല പ്രവർത്തനങ്ങളാണ് സമൂഹത്തിൽ പ്രതിഫലിക്കുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി , അദ്ധ്യാപനം ക...

മൈക്കും പ്രിന്ററും സ്വന്തമായി

ഇമേജ്
സ്ക്കൂളിന് ഒരു പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിന്റെ കുറവുണ്ടായിരുന്നത് പരിഹരിക്കുന്നതിനു വേണ്ടി അദ്ധ്യാപകർ ഒരു മൈക്ക് സെറ്റ് വാങ്ങി സ്ക്കൂളിന് നൽകി. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 ഒക്ടോബർ 17ന് അരിക്കാട് സ്ക്കൂൾ അങ്കണത്തിൽ വെച്ച് തൃത്താല എം.എൽ.എ. വി.ടി. ബൽറാം പ്രധാന അദ്ധ്യാപിക ഗീത ടീച്ചർക്ക് മൈക്ക് സെറ്റ് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.  പഞ്ചായത്തു പ്രസിഡന്റ് വി. സുജാത, വൈസ്പ്രസിഡന്റ് മുഹമ്മദ് മാസ്റ്റർ, ഒന്നാം വാർഡ് മെമ്പർ ശശിധരൻ, എ.ഇ.ഒ. വേണുഗോപാലൻ, വി. അബ്ദുള്ളക്കുട്ടി എന്നിവരെ കാണാം. പട്ടിത്തറ ഗ്രാമപഞ്ചായത്ത് അരിക്കാട് സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു പ്രിന്റർ സ്ക്കൂളിനു നൽകി. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 ഒക്ടോബർ 17ന് അരിക്കാട് സ്ക്കൂൾ അങ്കണത്തിൽ വെച്ച് പഞ്ചായത്തു പ്രസിഡന്റ് വി. സുജാത പ്രധാന അദ്ധ്യാപിക ഗീത ടീച്ചർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.

ഗോള്‍വര്‍ഷം 2017

ഇമേജ്
ഫിഫ അണ്ടര്‍ സെവന്റീന്‍ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കുന്നതിന്റെ പ്രചരണാര്‍ത്ഥം സ്ക്കൂളുകളില്‍ നടക്കുന്ന ദശലക്ഷം ഗോള്‍പ്രോഗ്രാമിന്റെ ഭാഗമായി അരിക്കാട് എല്‍.പി. സ്ക്കൂളില്‍ നടന്ന ഗോള്‍വര്‍ഷം 2017 ചിത്രങ്ങളിലൂടെ